ശരത്കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവുശിക്ഷ

ചെന്നൈ: ചെക്ക് മടങ്ങിയ കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും നടി രാധികയ്ക്കും ഒരു വര്‍ഷം തടവുശിക്ഷ. പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് മീഡിയ എന്ന കമ്പനി കൊടുത്ത പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അമ്പത് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്. എന്നാൽ,സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ അറിയിച്ചു.