Recent Posts (Page 3,095)

തിരുവനന്തപുരം: വാക്സീന്‍ സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു, ബജറ്റില്‍ കോവിഡ് വാക്സീന് ടോക്കണ്‍ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണമുണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാടെങ്കില്‍ വാക്സീന്‍ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ഒരു സാഹചര്യമാണു കേരളത്തിലുണ്ടായിരിക്കുന്നതെന്നും പിന്നീട് പത്രക്കുറിപ്പിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറഞ്ഞത്, സംസ്ഥാനം ഒരു അഗ്‌നിപര്‍വത സമാനമായ സാഹചര്യത്തെ നേരിടുന്നു എന്നാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമേ, നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാരും പ്രതിപക്ഷവും ഏകമനസ്സോടെ പ്രവര്‍ത്തിക്കണ്ട സമയമാണിത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യുഡിഎഫ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പ്രതികരണം. കന്റോണ്‍മെന്റ് ഹൗസില്‍ ഓണ്‍ലൈനിലൂടെയാണ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

നമ്മുടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും വെന്റിലേറ്റർ – ഐസിയു കിടക്കകൾ ഒരു കോമൺ പൂളിലേക്കു മാറ്റണം എന്നു മുന്‍പേ ആവശ്യപ്പെട്ടതാണ്. ഇതിന്റെ അലോക്കേഷന്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡനെ ഏല്പിക്കാം. ഇതിനായി ഒരു കേന്ദ്രീകൃത ഹെൽത് കെയർ നമ്പർ നല്‍കാവുന്നതുമാണ്. ഇതിലുപരി, എല്ലാ ജില്ലയിലും ടെർഷ്യറി കെയർ മാത്രം നല്‍കുന്ന ഒരു സംവിധാനത്തെ പറ്റി ആലോചിക്കാവുന്നതാണ്. ഓക്‌സിജന്‍ ലഭ്യത ഇല്ലാതെയും വെന്റിലേറ്റര്‍ ഇല്ലാതെയും ഒരു മരണം പോലും കേരളത്തില്‍ സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കണം. അതിന് ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും എന്ന് കരുതുകയാണ്.

Test, Trace, Treat എന്ന രോഗ വ്യാപനം തടയാനുള്ളതും അതു നിയന്ത്രിക്കാനും ഉള്ള തന്ത്രങ്ങൾ തുടരുക തന്നെ വേണം. പരമാവധി ടെസ്റ്റുകള്‍ നടത്താനും റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ ഇടാനുള്ളതുമായ സംവിധാനം വേണം. ഇതോടൊപ്പം വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി ഐസലേഷൻ കേന്ദ്രങ്ങളും, പ്രാഥമിക ചികിത്സക്കായി എഫ്എൽടിസികളും കൂടുതല്‍ സജ്ജീകരിക്കണം.

കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതു മുൻപ് ആവശ്യപ്പെട്ട കാര്യമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഒന്നാം ലോക്ക്ഡൗണിനുശേഷം തകര്‍ന്ന സാമ്പത്തിക രംഗം ഒന്ന് കരകയറി വരുന്നതേ ഉള്ളൂ. മറ്റൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാന്‍ ജനങ്ങള്‍ക്കു കഴിയില്ല. സംസ്ഥാന വ്യാപകമായ ലോക്ഡൗണിനോട് യോജിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെപ്പോലുള്ള വാരാന്ത്യ നിയന്ത്രണങ്ങളില്‍ യോജിപ്പാണ്. കടകള്‍ തുറക്കുന്നതും, അടയ്ക്കുന്നതിനും ഉള്ള സമയക്രമത്തില്‍ വ്യാപകമായ പരാതി ഉണ്ട്. രാത്രി 9 മണി വരെ കടകള്‍ തുറന്നിരിക്കുന്നത് നല്ലതാണ്. അത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും.

കോളജുകളിലെ ക്ലാസ്സുകള്‍ സംബന്ധിച്ച് വ്യക്തത കുറവ് ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍, പല സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇപ്പോഴും ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നു. വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നു. ആരോഗ്യ സര്‍വകലാശാലയാകട്ടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ചു കോളജുകളിലേക്കു തിരിച്ചു വിളിക്കുകയാണ്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് പറയുന്നതെങ്കിലും എല്ലാവര്‍ക്കും അത് കിട്ടിയിട്ടില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു.

ഇതിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. അതേപോലെ, മാറ്റിവയ്ക്കാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ റദ്ദാക്കാവുന്ന പരീക്ഷകള്‍ ഇപ്പോഴും നടത്തുകയാണ്.വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ കഴിയന്നത്ര പരിമിതപ്പെടുത്തണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണം. ഇലക്ഷന്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആര്‍ടിപിസിആർ പരിശോധന നടത്തി ഫലം സമയബന്ധിതമായി ലഭ്യമാക്കണം.

ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം രൂക്ഷമായ ഇന്ത്യക്ക് യുഎസ് സഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യങ്ങൾ ഫോണിലൂടെ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ഇന്ത്യയ്ക്ക് യുഎസ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും സംഭാഷണത്തിൽ ചർച്ചയായി.

അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ കൈമാറുമെന്ന് വ്യക്തമാക്കിയ യുഎസ് വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധനാ കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തകർന്നു പോയ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കോവിഡ് രൂക്ഷമായതിന് കാരണമെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിച്ചപ്പോള്‍ കമ്മിഷന്‍ ഇടപെട്ടില്ലെന്നും ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവര്‍് അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
മേയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കണം. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പൊതുജനാരോഗ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തെ ഇക്കാര്യം ഓര്‍മപ്പെടുത്തേണ്ടി വരുന്നുവെന്നത് ദുഃഖകരമാണെന്നും ഹൈക്കോടതി ബെഞ്ച് കുറ്റപ്പെടുത്തി.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉൾപ്പെടുന്നു.

‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചിലവുകൾക്കായി പണം നൽകി സഹായം നൽകും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ സംഭാവനയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിൾ ജീവനക്കാർ സംഭവന ചെയ്‌തത്.മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലയും കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.‌

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ച് താരങ്ങള്‍. ‍ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളായ ആഡം സാംബ, കെയിന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ പിന്‍മാറി. സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ആര്‍സിബി ട്വീറ്റില്‍ പറയുന്നത്.

ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്‌മെന്‍റ് വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാലത്ത് കുടുംബത്തിനൊപ്പം നില്‍ക്കാണ് തീരുമാനമെന്ന് അശ്വിന്‍ പറഞ്ഞു. ആഡം സാംബയും, കെയ്്ന്‍ റിച്ചാര്‍ഡ്സനും ഉടന്‍ ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങും. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസീസ് താരം ആന്‍ഡ്രൂ ടൈയും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.

താരങ്ങളുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ കോവിഡ് സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. മുഴുവന്‍ താരങ്ങളെയും ഓസ്ട്രേലിയ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്ബയോ-ബബിളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ഓക്‌സിജന്‍ സഹായം നല്‍കാന്‍ കേരളം. ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഡല്‍ഹി മലയാളികളുടേയും അഭ്യര്‍ത്ഥന അനുസരിച്ചാണ് ഓക്‌സിജന്‍ നല്‍കാന്‍ കേരളം ഒരുങ്ങുന്നത്. ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള കാര്യങ്ങളില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി എന്ന ഡല്‍ഹിയിലെ മലയാളി സംഘടന കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു.

covid death

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു . അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

covid

ന്യൂഡൽഹി : ഏറ്റവും ഉയർന്ന നിരക്കില്‍ രാജ്യത്ത് ആർടിപിസിആർ പരിശോധന നടത്തുന്നത് കേരളത്തില്‍. ഒരു പരിശോധനയ്ക്ക് സംസ്ഥാനത്ത് 1700 രൂപയാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും.

വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.

ആർടിപിസിആർ പരിശോധനയ്ക്കു ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.

covid

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. 72 മണിക്കൂര്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗതീവ്രത കുറഞ്ഞ രോഗികളെ വീട്ടിലെ നീരീക്ഷണത്തിലേക്ക് മാറ്റാമെന്നാണ് പുതിയ മാനദണ്ഡം. നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍് സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഇടത്തരം രോഗതീവ്രതയുള്ള രോഗികള്‍ക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് നല്കാം.ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു.

ബംഗ്ലൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാളെ രാത്രി ഒന്‍പത് മുതല്‍ പതിനാല് ദിവസത്തേക്കായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. അവശ്യസേനവനങ്ങള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ അനുവദനീയമായിരിക്കും.

നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ആറുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ഇന്നലെ 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.