ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ച് താരങ്ങള്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളായ ആഡം സാംബ, കെയിന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ പിന്‍മാറി. സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ആര്‍സിബി ട്വീറ്റില്‍ പറയുന്നത്.
ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്‌മെന്‍റ് വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാലത്ത് കുടുംബത്തിനൊപ്പം നില്‍ക്കാണ് തീരുമാനമെന്ന് അശ്വിന്‍ പറഞ്ഞു. ആഡം സാംബയും, കെയ്്ന്‍ റിച്ചാര്‍ഡ്സനും ഉടന്‍ ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങും. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസീസ് താരം ആന്‍ഡ്രൂ ടൈയും നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
താരങ്ങളുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ കോവിഡ് സ്ഥിതി നിരീക്ഷിച്ചുവരുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. മുഴുവന്‍ താരങ്ങളെയും ഓസ്ട്രേലിയ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്ബയോ-ബബിളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

