Politics (Page 72)

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി, ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. മോദിക്ക് താഴെ രണ്ടും മൂന്നും സ്ഥാനങ്ങളിലായി മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66%), സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് (58%) എന്നിവരാണ് .

ആറാം സ്ഥാനത്ത്‌ 41% റേറ്റിംഗുമായി ഇറ്റലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മലോണി ഉണ്ട്. അതേസമയം 37% റേറ്റിംഗുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എട്ടാം സ്ഥാനത്താണ്. ഈ സര്‍വേ നടത്തിയത് ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ്. അതിലാണ് മോദിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. അദ്ദേഹത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചത് 18 ശതമാനം പേര്‍ മാത്രമാണ് . ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു.

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി നിർണയത്തിൽ ഉത്തർപ്രദേശ് മോഡൽ നടത്താൻ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിർണയിക്കുന്നതിന് കേന്ദ്രം നിയോഗിച്ച നിരീക്ഷകർക്കൊപ്പം രാജസ്ഥാനിലെ ബിജെപി നേതാവ് ബാബാ ബാലക്നാഥ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം.

രാജസ്ഥാനിലെ ‘യോഗി ആദിത്യനാഥ്’ എന്നറിയപ്പെടുന്ന നേതാവാണ് ബാലക്നാഥ്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരാണ് കേന്ദ്ര നിരീക്ഷകർ. ഇവർക്കൊപ്പമാണ് ബാലക്‌നാഥ് ജെ പി നദ്ദയെ കണ്ടത്. രാജസ്ഥാനിലെ പ്രമുഖ ഹിന്ദുത്വ നേതാവാണ് അദ്ദേഹം. ബാലക്നാഥ് തിജാര അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നിയമസഭയിൽ വിജയിച്ചതിന് പിന്നാലെ അദ്ദേഹം ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. ഇവിടെ പേര് എഴുതാൻ അറിയാത്ത ആരുമില്ല. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ലഹരി ഉപയോഗം സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുന്നുവെന്നും ഷംസീർ വ്യക്തമാക്കി. ലഹരി മാഫിയ സംഘങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. രക്ഷിതാക്കൾ പലതും ദുരഭിമാനംകൊണ്ട് പറയുന്നില്ല.ലഹരിക്ക് കുട്ടികൾ അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീർ പറഞ്ഞു.

ആൺകുട്ടികൾ വാങ്ങില്ലെന്നും, പെൺകുട്ടികൾ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാൽ വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം. ചോദിച്ചവനെ മാറ്റി നിർത്തി അത് ചെയ്യണം; കൂടുതൽ പറയണ്ടല്ലോയെന്നും സ്പീക്കർ വ്യക്തമാക്കി.

കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കാനത്തിൻ്റെ ഭൗതികദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഭൗതിക ശരീരത്തെ മന്ത്രി കെ രാജൻ അനുഗമിച്ചു. പൊതുദർശനത്തിനു ഇപ്പോൾ പട്ടത്തെ പിഎസ് സ്മാരകത്തിൽ ഭൗതികദേഹം വച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരിയിൽ നിന്ന് കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് രാവിലെ 10 മണിയോടെയാണ് . ഡൊമസ്റ്റിക് കാർഗോ ടെർമിനലിലിൽ നിന്ന് ആറുപേർക്ക് സഞ്ചരിക്കാവുന്ന സ്വകാര്യ വിമാനത്തിൽ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനം ഉച്ചക്ക് രണ്ട് മണി വരെയാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.

നവകേരള സദസിന്റെ ഭാഗമായി പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി യാത്രയ്ക്കിടയില്‍ കൊച്ചി മെട്രോയ്ക്ക് ആശംസകള്‍ നേരാനും മറന്നില്ല.

സ്വന്തം കൈപ്പടയില്‍ ” നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര, എറണാകുളത്തു നിന്നും വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് തീര്‍ത്തു. വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോവിന് ആശംസകള്‍! എന്നാണ് അദ്ദേഹം കുറിച്ചത്.

വൈപ്പിന്‍ ടെര്‍മിനലിലേക്ക് രാവിലെ 11ന് കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്ര നടത്തിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ മന്ത്രി പി. രാജീവ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് സര്‍വീസ് ആരംഭിച്ച് 7 മാസം പിന്നിട്ട കാലയളവില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍, ഹൈക്കോര്‍ട്ട്- ജംഗ്ഷന്‍ ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് മെട്രോ സര്‍വീസ് നടത്തുന്നത്.

കോട്ടയം: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നേരത്തെ രാജി നൽകിയിരുന്നെങ്കിലും മാർപ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 12 വർഷമായി സിറോ മലബാർ സഭയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

2019 ജൂലൈ 19-ന് മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള ആഗ്രഹം മാർപ്പാപ്പയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം. 2022 നവംബർ 15-ന് വീണ്ടും സമർപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് മാർപ്പാപ്പ തന്നെ വിരമിക്കാൻ അനുവദിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. സഭയുടെ രീതിയനുസരിച്ച് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനുശേഷം നടക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ ഡിസംബർ 27-ന് നടത്താനാണ് ഇടതുമുന്നണി പദ്ധതിയിടുന്നത്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുന:സമഘടനയിൽ പുതിയ മന്ത്രിമാരായെത്തുന്നത് കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരാണ്.

നിലവിലെ മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥാനമൊഴിയും. ഇവർ കൈകാര്യംചെയ്തിരുന്ന വകുപ്പുകളായിരിക്കും പുതിയ മന്ത്രിമാർക്ക് കൈമാറുക. സർക്കാരിന്റെ രണ്ടരവർഷം കഴിയുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനം കോൺഗ്രസ്-എസിന് കൈമാറും. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറുമെന്നാണ് വിവരം.

ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം കേരള കോൺഗ്രസി(ബി) നാണ് കൈമാറേണ്ടത്. താണ് ഗണേഷ് കുമാറിന് ലഭിക്കുക. ഗതാഗതവകുപ്പ് ഏറ്റെടുക്കുന്നതിനോട് ഗണേഷിന് താത്പര്യമില്ലെങ്കിലും അക്കാര്യം അംഗീകരിക്കാനിടയില്ലെന്നാണ് സൂചന.

ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം.പൊതുജനങ്ങൾക്കിടയിലേക്ക് കാളവണ്ടി നിയന്ത്രണം തെറ്റി പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. കളവണ്ടയോട്ട മത്സരം സംഘടിപ്പിച്ചത് പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ്. മത്സരം തിരക്കേറിയ ടൗണിലൂടെയായിരുന്നു സംഘടിപ്പിച്ചത്.

മത്സരം തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു നടത്തിയത്. ഇതിനിടെയാണ് അപകടം. കാളവണ്ടികൾ നിയന്ത്രണം തെറ്റി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും കാണാം. കുറച്ചു ദൂരം ഒരു കാളവണ്ടി ഓടിയത് ഒരു ചക്രത്തിലാണ്. ജനങ്ങൾ ഓടിമറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.

കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് ട്വന്റി ട്വന്റി പാർട്ടി. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെ രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സാബു ജേക്കബ് പറഞ്ഞു. സഖ്യം പ്രഖ്യാപിച്ച് ഒന്നരവർഷത്തിന് ശേഷമാണ് എഎപിയും ട്വന്റി ട്വന്റിയും വേർപിരിയാൻ തീരുമാനിച്ചത്.

2022 മേയ് 15 നാണ് എഎപി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യം ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ പ്രഖ്യാപിച്ചത്.

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേന്ദ്രമന്ത്രിയുമായ അശ്വിനി വൈഷ്ണവാണെന്ന് റിപ്പോർട്ട്. രണ്ടു ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് അശ്വനി വൈഷ്ണവ്. സാങ്കേതിക വിദഗ്ധൻ കൂടിയായ അദ്ദേഹം സംവരണവിഭാഗക്കാർക്കു കൂടി സമ്മതനായ സവർണ വിഭാഗക്കാരനാണ്. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയാണ്.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി. ദലിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാളിന്റെ പേരും മുൻഗണനാപട്ടികയിലുണ്ട്. ഓം മാത്തൂരിന്റെ പേരും പട്ടികയിലുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പാർട്ടിയുടെ വിജയത്തിനു കാരണം ഓം മാത്തൂരിന്റെ പ്രവർത്തന മികവാണെന്ന വിലയിരുത്തലുണ്ട്. കിരോഡി ലാൽ മീണ ചിത്തോർഗഡ് എംപി സി.പി. ജോഷി, ബാബ കൽനാഥ്, ദിയ കുമാരി തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ള മറ്റുള്ളവർ.