Politics (Page 71)

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടറിയെറ്റ് അംഗം ബിനോയ് വിശ്വം നിർവഹിക്കും. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ജനറൽ സെക്രട്ടറി ഡി രാജയുടെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് ഈ തീരുമാനം ഐകകണ്‌ഠേന കൈക്കൊണ്ടത്.

28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ അറിയിച്ചു. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വമിനെ തെരഞ്ഞെടുത്തത്.

പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ട്. കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ആണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകുക. റായ്പുരിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎൽഎമാരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 54 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 90 സീറ്റുകളാണ് ഛത്തീസ്ഗഡിൽ ആകെയുള്ളത്.

ദലിത് നേതാവാണ് വിഷ്ണു ദേവ് സായി. കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ അദ്ദേഹം ലോക്‌സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി: തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി. അനന്തരവൻ ആകാശ് ആനന്ദാണ് മായാവതിയുടെ പിൻഗാമിയാകുക. നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ് ആനന്ദ്.

ആകാശ് ആനന്ദ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഎസ് പിയുടെ മുഖമായിരുന്നു. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിൽ മുഖ്യനിരയിൽ ഉണ്ടായിരുന്നു. മായാവതി തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചത് ബിഎസ് പി എംപി ഡാനിഷ് അലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്തത്.

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിൽ കേരളത്തിലെത്തും. ജനുവരി ആദ്യവാരം നടക്കുന്ന എൻഡിഎയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കളും കേരളം സന്ദർശിക്കും. എൻഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻഡിഎ പ്രവർത്തകരും ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പി സി ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻഡിഎയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ച ചെയ്യും. ശിവസേന ഷിൻഡെ വിഭാഗത്തെ കേരളത്തിലെ എൻഡിഎയിൽ ഉൾപ്പെടുത്തും. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺഗ്രസ് പറയുന്നത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദി. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത തുക നൽകുന്നില്ല. നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ട്ടിയില്‍ നിന്ന് ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സികെ നാണുവിനെ പുറത്താക്കി. ദേശീയ കണ്‍വെന്‍ഷന്‍ ജെഡിഎസ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര വിളിച്ചതിനാണ് നടപടിയെന്ന് എച്ച്ഡി ദേവഗൗഡ. സികെ നാണുവിനെ ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നാണ് പുറത്താക്കിയത്.

കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നത് ദേശീയ വൈസ് പ്രസിഡന്റെ എന്ന നിലയിലായിരുന്നു. കേരളത്തിലെ ജെഡിഎസ് ഘടകത്തെ എച്ച് ഡി ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും ബിജെപിയുമായുള്ള സഖ്യം വെട്ടിലാക്കിയിട്ട് മാസങ്ങളായി. ഇതില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ സംസ്ഥാന ഘടകം ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് സി കെ നാണു കണ്‍വെന്‍ഷന്‍ വിളിച്ചത്.

സികെ നാണു ബെംഗളൂരുവില്‍ കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നത് കര്‍ണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേര്‍ന്നുകൊണ്ടായിരുന്നു. ഇത്തരത്തില്‍ സമാന്തര യോഗം വിളിക്കാന്‍ സികെ നാണുവിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അതേസമയം സിഎം ഇബ്രാഹിമിന്റെയും സികെ നാണുവിന്റെയും തീരുമാനം കണ്‍വെന്‍ഷന്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ്.

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും അറിയിച്ചു. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. എന്നാല്‍ മീനാക്ഷി ലേഖി വിഷയത്തില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് പറഞ്ഞത് വിവാദമായി. പാർലമെൻറ് ഉത്തരത്തില്‍ ഇതുമായി ബന്ധപ്പെട്ട താന്‍ ഒപ്പുവെച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും വ്യക്തമാക്കി.

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കേന്ദ്രം ആവശ്യപ്പെടുന്നത് വലിയ ബോർഡല്ല മറിച് ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി പറഞ്ഞു. കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും വീട്ടുടമകൾക്ക് പരാതിയില്ലെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളത്തിൽ ഇറക്കാനാണ് ബിജെപിയുടെ നീക്കം.

മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോർട്ട്. വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ വയനാട്ടിൽ മത്സരിക്കുന്നത് പാർട്ടിയുടെ പരിഗണനയിലാണ്. ഇത്തവണ കേരളത്തിൽ ആറു സീറ്റുകൾ ബിജെപി ലക്ഷ്യമിടുന്നുണ്ട്. കേന്ദ്ര നേതാവിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

കോഴിക്കോട് എം ടി രമേശും ശോഭാ സുരേന്ദ്രനും കാസർഗോഡ് പ്രകാശ് ബാബു, പി കെ കൃഷ്ണദാസ്, രവീശ് തന്ത്രി തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. . ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും മത്സരിക്കുമെന്നാണ് സൂചന.

ഉത്തർപ്രദേശിലാണ് ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ നടന്നത് ഉത്തർ പ്രദേശിലാണ്. രണ്ടാം സ്ഥാനത്ത്‌ രാജസ്ഥാനും മധ്യപ്രദേശ് മൂന്നാമതുമാണ്.ആകെ 57,428 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് ദളിതർക്കെതിരെ നടന്നത്.

ഇതിൽ 15,368 കുറ്റകൃത്യങ്ങൾ ഉത്തർ പ്രദേശിൽ മാത്രം റിപ്പോർട്ട് ചെയ്തു. 8,752 കുറ്റകൃത്യങ്ങളും രണ്ടാമതുള്ള രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ 7,733 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറിൽ റിപ്പോർട്ട് ചെയ്തത് 6,509 കേസുകളാണ്. ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഒന്നാമത് മധ്യപ്രദേശ് ആണ് . 2979 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാൻ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.

രാജ്യസഭയിൽ 1995ലെ വഖഫ് നിയമം അസാധുവാക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ്. ബിൽ ബിജെപി എംപി ഹർനാഥ് സിംഗ് യാദവാണ് അവതരിപ്പിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ബില്ലിന്റെ അവതരണത്തെ പിന്താങ്ങി വോട്ട് ചെയ്തത് 53 പേരാണ്.

അവതരണത്തിന് എതിരെ 32 പേർ വോട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഹർനാഥ് സിംഗ് യാദവ് ബിൽ അവതരിപ്പിക്കുകയായിരുന്നു. വഖഫ് നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ്. കേന്ദ്ര വഖഫ് കൗൺസിലും വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളും ഈ നിയമത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, കേരളാ വഖഫ് ബോർഡിന് കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ഏറെ വിവാദമായിരുന്നു.

കനത്ത പ്രതിഷേധവുമായി മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിക്കുകയും, സർക്കാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.