നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം

ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം.പൊതുജനങ്ങൾക്കിടയിലേക്ക് കാളവണ്ടി നിയന്ത്രണം തെറ്റി പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. കളവണ്ടയോട്ട മത്സരം സംഘടിപ്പിച്ചത് പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ്. മത്സരം തിരക്കേറിയ ടൗണിലൂടെയായിരുന്നു സംഘടിപ്പിച്ചത്.

മത്സരം തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു നടത്തിയത്. ഇതിനിടെയാണ് അപകടം. കാളവണ്ടികൾ നിയന്ത്രണം തെറ്റി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും കാണാം. കുറച്ചു ദൂരം ഒരു കാളവണ്ടി ഓടിയത് ഒരു ചക്രത്തിലാണ്. ജനങ്ങൾ ഓടിമറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.