കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. ഇവിടെ പേര് എഴുതാൻ അറിയാത്ത ആരുമില്ല. അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ലഹരി ഉപയോഗം സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുന്നുവെന്നും ഷംസീർ വ്യക്തമാക്കി. ലഹരി മാഫിയ സംഘങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. രക്ഷിതാക്കൾ പലതും ദുരഭിമാനംകൊണ്ട് പറയുന്നില്ല.ലഹരിക്ക് കുട്ടികൾ അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീർ പറഞ്ഞു.
ആൺകുട്ടികൾ വാങ്ങില്ലെന്നും, പെൺകുട്ടികൾ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാൽ വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം. ചോദിച്ചവനെ മാറ്റി നിർത്തി അത് ചെയ്യണം; കൂടുതൽ പറയണ്ടല്ലോയെന്നും സ്പീക്കർ വ്യക്തമാക്കി.

