Politics (Page 602)

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച്‌ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു.

പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സിനിമയില്‍ മക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഇരയായെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷയെന്നും അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

cpim

കണ്ണൂര്‍: ലീഗ് ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് സി പി എം നേതാക്കള്‍. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് അക്രമണത്തിലാണ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ന്നത്. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അതേസമയം, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നത്.

kannur

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വ്യാപക അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. സിപിഎം അനുഭാവികളുടെ നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ന് പകല്‍ കണ്ണൂര്‍ ശാന്തമായിരുന്നു. രാത്രിയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്‍സൂറിന്‍റെ മൃതദേഹം പെരിങ്ങത്തൂരിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ എത്തി. ഇതിനിടെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം ഓഫീസുകള്‍ തകര്‍ത്ത് ഫര്‍ണിച്ചര്‍ കത്തിക്കുകയായിരുന്നു. വലിയ ജനക്കൂട്ടമായതിനാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.

മൻസൂർ വധം അന്വേഷിക്കാൻ തലശ്ശേരി എസിപി വി സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ചൊക്ലി സിഐ കെ സി സുഭാഷ് ബാബുവും അന്വേഷണ സംഘത്തിലുണ്ട്. ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്ത്രീക്കും പരിക്കേറ്റു.

രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശവാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും നേരെ സിപിഎം സൈബർ സഖാക്കളുടെ വധഭീഷണി . പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതിനൊപ്പം സമരവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളും സന്ദീപ് വാചസ്പതി ഉന്നയിച്ചിരുന്നു. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു . രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താൻ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

ഇതിനൊന്നും മറുപടി നൽകാതെയാണ് സൈബർ സഖാക്കൾ സന്ദീപ് വാചസ്പതിക്ക് നേരെ ഭീഷണി ഉയർത്തുന്നത്.പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്ദീപിനു നേരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വധഭീഷണി ഉയരുന്നത് .ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബി.ജെ.പി ആലപ്പുഴ ജില്ലാ സെൽ കോർഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് ‘ ചോദ്യങ്ങൾ ഉയരുമ്പോൾ ആയുധമല്ല മറുപടി…‘ എന്ന് പറഞ്ഞ് സന്ദീപും രംഗത്തെത്തി . ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ഈ മറുപടി .

ദില്ലി: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വർഗീയ പരാമർശം നടത്തി വോട്ട് തേടിയെന്ന പരാതിയിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.

p jayaraj

കണ്ണൂര്‍: മകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍. ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്.

പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര് സംഘര്ഷവുമായി ബന്ധപ്പെട്ടാണെങ്കില് ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന് യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്ട്ടി അനുഭാവികള് ഏര്‌പ്പെടേണ്ടത്.”
മൂന്ന് മണിക്കൂര്‍ ജെയിന്‍ രാജ് പോസ്റ്റ് ചെയ്ത ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് കമന്റിട്ടിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം – മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍് ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പ്രതികരിച്ചിരുന്നു. തന്റെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന് മുഹ്‌സിന് പറഞ്ഞു. 20 അംഗ ഡിവൈഎഫ്‌ഐ പ്രവര്ത്തകര് ചേര്ന്നാണ് ആക്രമിച്ചത്. തന്നെ മര്ദ്ദിക്കുന്നത് കണ്ടാണ് മന്‌സൂര് ഓടിയെത്തിയതെന്ന് മുഹ്‌സിന് വെളിപ്പെടുത്തി. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന് നിലവില് കോഴിക്കോട് ആശുപത്രിയില് ചികിത്സയിലാണ്. തന്റെ കണ്‍മുന്നിലിട്ടാണ് മകനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.

bjp

തിരുവനന്തപുരം : നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറ് വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ശബരിമല വികാരം സർക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോൾ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.

ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂർ, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, ചേർത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂർ, തിരുവനന്തപുരത്ത് കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷ വച്ചുപുലർത്തുന്നു.

സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ.ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷകൾക്ക് കുറവില്ല.

yogi

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്ന് സന്ദേശം. ഇമെയിലിലൂടെ സിആര്‍പിഎഫിനാണ് സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട വിവരം അധികൃതര്‍ പുറത്തുവിട്ടത്.ആരാധനാലയങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന സൂചനയും സന്ദേശത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആദ്യം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമാനമായ രീതിയില്‍ ഒരു ഇമെയില്‍ ലഭിച്ചിരുന്നു.