ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്ന് സന്ദേശം. ഇമെയിലിലൂടെ സിആര്‍പിഎഫിനാണ് സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട വിവരം അധികൃതര്‍ പുറത്തുവിട്ടത്.ആരാധനാലയങ്ങള്‍ മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന സൂചനയും സന്ദേശത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആദ്യം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) സമാനമായ രീതിയില്‍ ഒരു ഇമെയില്‍ ലഭിച്ചിരുന്നു.
2021-04-07