Politics (Page 579)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി. തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിലാണ് ഉമ്മന്‍ചാണ്ടിയുടെ വികാരനിര്‍ഭരമായ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
പരസ്പരം പഴി ചാരാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍് വകയുണ്ടാക്കരുതെന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍്ത്തി.

തിരുവനന്തപുരം: മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ജെഡിഎസ് മന്ത്രിപദം പങ്കിട്ടെടുക്കും. ആദ്യ ടേം മാത്യു ടി തോമസിനാകും. കഴിഞ്ഞ തവണയും സമാനമായിരുന്നു. ആദ്യം മാത്യു ടി തോമസും പിന്നീട് കെ കൃഷ്ണന്‍കുട്ടിയുമായിരുന്ന ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. ണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നതും പരിഗണയിലുണ്ട്. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍്ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‌കേണ്ടി വരും.ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് 13 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സിപിഐ മന്ത്രി സ്ഥാനത്തില് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്‍സിപിയും കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കൂടുതല്‍് പേര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഎം ശ്രമം തുടങ്ങി.

ന്യൂഡല്‍ഹി: കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനും വി.ഡി. സതീശനെ പ്രതിപക്ഷനേതാവുമാക്കണമെന്നാണ് ആവശ്യം. കേരളത്തില്‍ രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കെയാണ് എ.ഐ.സി.സി.യിലേക്ക് സന്ദേശ പ്രവാഹം ഉണ്ടായിരിക്കുന്നത്. കെ.സുധാകരനും വി.ഡി. സതീശനും വേണ്ടി ആയിരക്കണക്കിന് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നു എന്നാണ് എ.ഐ.സി.സി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇംഗ്ലീഷിന് പുറമേ, ഹിന്ദിയിലും സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

കെ.സി. വേണുഗോപാലിനെതിരേയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും പരാതിയും പ്രവഹിക്കുകയാണ്. കെ.പി.സിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കനത്ത പരാതി എത്തുന്നുണ്ട്. കേരളത്തില്‍ നേതൃത്വം മാത്രമാണുള്ളതെന്നും താഴേത്തട്ടില്‍ പാര്‍ട്ടി ഇല്ലെന്നുമാണ് അതിലൊന്ന്.കൂടാതെ ഗ്രൂപ്പുകള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നും ഗ്രൂപ്പ് മാനേജര്‍മാരാണ് കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ചിലര്‍ പരാതിയില്‍ പറയുന്നുണ്ട്.

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്‍റെ രാജി .234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.

കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന്‍ മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ക​മ​ല്‍​ഹാ​സ​നെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ തെ​റ്റാ​യ പാ​ത​യി​ലാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ആ​രോപിച്ചായിരുന്നു രാജി.

കോഴിക്കോട്: ഇടതു മുന്നണിയുടെ വിജയത്തെ അംഗീകരിക്കുന്നുവെന്ന് ആർ എം പി നേതാവ് കെ കെ രമ. അത് ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ്. അതിനെ വിലമതിക്കുന്നു. മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ ചെയ്‌ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇതെന്നും രമ പറഞ്ഞു.പി ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളോ വലിയ അഴിമതികളോ തിരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെട്ടില്ല.

പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള ഭരണാധികാരിയായും ധിക്കാരമുളള ഭരണാധികാരിയായും ആയിട്ടാണ് തനിക്ക് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് മരണശേഷവും ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസില്ലാത്തതുകൊണ്ടാണെന്നും അവർ ആരോപിച്ചു.

ജനങ്ങൾ അവര്‍ നടത്തിയ രാഷ്ട്രീയ ഫാസിസത്തിന്‍റെ അംഗീകാരമോ അല്ലെങ്കില്‍ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്‍റെ സൂചനയോ അല്ല ഈ വിജയമെന്നും രമ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.ബി ജെ പി അഞ്ച് മുതൽ പത്ത് വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ എൽ ഡി എഫിന് കഴിഞ്ഞുവെന്നും രമ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍എസ്എസിനെതിരെ വിമര്‍ശനമുള്ളത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുഫലം കേരളത്തിലെ രാഷ്ട്രീയ ഘടനയില്‍് സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിജയരാഘവന്റെ ലേഖനം ആരംഭിക്കുന്നത്.
2021 ലെ തിരഞ്ഞെടുപ്പിലും ഇടതിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നും അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്കാന്‍ സുകുമാരന്‍ നായര്‍് പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നുവെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തുന്നു. വലിയതോതില്‍ കള്ളപ്പണം കേരളത്തിലേക്ക് കുഴല്‍പ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്.തെരഞ്ഞെടുപ്പിന് കേരളത്തില്‍ എത്തിയ നരേന്ദ്ര മോഡി, അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളില്‍ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. രാഹുല്‍ ്പ്രിയങ്ക സഹോദരങ്ങള്‍ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഇതിനെല്ലാം സുകുരമാരന്‍ നായര്‍ സാമുദായിക ചേരുവ നല്‍കാന്‍ ശ്രമിച്ചുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം; പത്ത് രൂപയ്ക്കടിച്ചു നൽകിയ ആയിരക്കണക്കിന് പോസ്റ്റർ കെട്ടുകണക്കിന് പലചരക്കുകടയിലും ബേക്കറികളിലും കൊണ്ടു കൊടുത്തതു മുതലുള്ള തിരഞ്ഞെടുപ്പ് അട്ടിമറികളാണ് യുഡിഎഫിൽ ചില സ്ഥലങ്ങളിൽ അരങ്ങേറിയതെന്ന് ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ എൻ.പീതാംബരകുറുപ്പ്. മുകൾത്തട്ടിൽ മാത്രം മാറ്റം വരുത്തിയാൽ എക്കാലവും ഇത്തരം നീക്കം നടത്തി പാർട്ടിയെ നശിപ്പിക്കുന്ന വൈതാളികൻമാർ രക്ഷപ്പെടും. അതുകൊണ്ട് തോറ്റ സ്ഥാനാർഥികൾക്ക് പറയാനുളളതും കേൾക്കണം. നേതൃത്വത്തിനെതിരെ എടുത്തുചാടി തീരുമാനമെടുക്കേണ്ട, എല്ലാം ഡൽഹിയിൽ നിന്നും തീരുമാനം എടുക്കുകയുമല്ല വേണ്ടത്. പാർട്ടിയൂടെ വേരുകളായ ബൂത്തിലേക്ക് പോയി പരിശോധിക്കണം.

മണ്ഡലം തലത്തിൽ ചെല്ലുമ്പോഴറിയാം. വോട്ടുചോർന്നതിന്റെ വഴി– അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല ഉയർന്നു പ്രവർത്തിച്ചു. ഉമ്മൻചാണ്ടിയും കേരളം മുഴുവൻ ഓടി നടന്നു. ഹൈക്കമാൻഡിന്റെ ശ്രദ്ധയുമുണ്ടായി എന്നിട്ടും വോട്ടുമറിഞ്ഞെങ്കിൽ അതിന് ഉത്തരവാദികൾ മുകളില്ല. താഴെയിരിക്കുന്നവരുമുണ്ട് . കേരളത്തിൽ ഒരിടത്തും വ്യാപകമായ വർഗീയവൽക്കരണം ഇൗ തിരഞ്ഞെടുപ്പിൽ കണ്ടു. ബിജെപിയുടെ സ്വാധീനവും സിപിഎമ്മിന്റെ തന്ത്രവും ഇതിന്റെ പിന്നിലുണ്ടായിരുന്നു.– പീതാംബരകുറുപ്പ് പറയുന്നു.താൻ മൽസരിച്ച ചാത്തന്നൂരിൽ മാത്രമല്ല ഇതു നടന്നത് കേരളമാകെ ഇത് നടന്നിട്ടുണ്ടെന്നും കുറുപ്പ് പറയുന്നു. ‘‘ അതിന് മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും പഴി ചാരിയിട്ട് കാര്യമില്ല. ഡിസിസി, ബ്ലോക്ക് ,മണ്ഡലം തലത്തിൽ ഇൗ നീക്കം നടത്തിയവരെയാണ് കണ്ടെത്തേണ്ടത്.

ജില്ലയിൽ മിഡിൽ തല നേതാക്കളാണ് വോട്ടു മറിക്കലിന് പിന്നിൽ ’’– കുറുപ്പ് പറഞ്ഞു.കെപിസിസിയ്ക്കെതിരെ വാളെടുക്കും മുൻപ് വോട്ടുചോർത്തുന്നതിനായി ശ്രമം നടത്തി പാർട്ടിയ്ക്കെതിരെ പ്രവർത്തിച്ച ഇടത്തരം നേതാക്കളെക്കുറിച്ച് അന്വേഷിക്കണം. ഇതിനായി താഴെത്തട്ടിലെ നേതാക്കളുടെ അഭിപ്രായം കേൾക്കണം. സ്ഥാനാർഥികളോടും കാര്യങ്ങൾ ചോദിച്ചറിയണം. പാർലമെന്റ് –തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറിയ ബൂത്തുകളിൽ എന്തുകൊണ്ട് ഇപ്പോൾ വോട്ടുകുറഞ്ഞു , മറിച്ചതാര് എന്ന് അന്വേഷിക്കേണ്ടത് കെപിസിസിയുടെ നേതാക്കൾക്കെതിരെ വാളെടുത്തിട്ടല്ല. ബുത്ത് തലത്തിൽ ഇതിന് നേതൃത്വം കൊടുത്തയാളെയും ഡിസിസി തലത്തിൽ ഇതിന് നിർദേശം കൊടുത്തയാളെയുമാണ് കണ്ടെത്തേണ്ടത്– പീതാംബരകുറുപ്പ് പറഞ്ഞു.

ചെന്നൈ: എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ പുതുമുഖങ്ങളാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമായിരുന്നു ചടങ്ങില്‍ പ്രവേശനം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡിഎംകെയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ഡിഎംകെ 158 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുത്തത്.പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേല്‍ക്കും. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.

pinarayi

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. ഇന്നലെ നടന്ന സിപിഎം-സിപിഎ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.അതേസമയം നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.ഐ . മുന്നണിയിലെ മറ്റു കക്ഷികളുമായി സി.പി.എം വരും ദിവസങ്ങളില് ചര്ച്ച നടത്തും

കൊല്‍ക്കത്ത: ബംഗാള്‍ മിഡ്‌നാപ്പൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെയും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായുമാണ് ഏപ്രില്‍ നാലിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കൊപ്പം ബംഗാളില്‍ എത്തിയത്.