തിരുവനന്തപുരം: മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും ജെഡിഎസ് മന്ത്രിപദം പങ്കിട്ടെടുക്കും. ആദ്യ ടേം മാത്യു ടി തോമസിനാകും. കഴിഞ്ഞ തവണയും സമാനമായിരുന്നു. ആദ്യം മാത്യു ടി തോമസും പിന്നീട് കെ കൃഷ്ണന്‍കുട്ടിയുമായിരുന്ന ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. ണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നതും പരിഗണയിലുണ്ട്. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍്ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‌കേണ്ടി വരും.ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് 13 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സിപിഐ മന്ത്രി സ്ഥാനത്തില് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്‍സിപിയും കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കൂടുതല്‍് പേര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഎം ശ്രമം തുടങ്ങി.
2021-05-07

