കൊല്‍ക്കത്ത: ബംഗാള്‍ മിഡ്‌നാപ്പൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെയും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായുമാണ് ഏപ്രില്‍ നാലിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കൊപ്പം ബംഗാളില്‍ എത്തിയത്.
2021-05-06