Politics (Page 52)

ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്‌കൂളുകളും ഉണ്ട്. രാഹുൽ ഗാന്ധി നഗരത്തിൽ കൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ നിന്ന് അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുൽ പര്യടനം നടത്തുന്നത്. അസം സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു രാഹുൽ അസം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം.

അതേസമയം, ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും ആരോപിച്ചിരുന്നു.

ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. 3 പ്രതികൾ ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടാണ്ഹർജി നൽകിയത്. ബി വി നാഗരത്ന മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്ന് അറിയിച്ചു. സുപ്രിം കോടതിയുടെ ഉത്തരവ് ഈ മാസം 21ന് കീഴടങ്ങണമെന്നാണ്.

സുപ്രിം കോടതിയിൽ മയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് ഹർജി നൽകിയത്. ഗോവിന്ദ ഭായ് ചൂണ്ടി കാണിച്ചിരിക്കുന്നത് മാതാപിതാക്കളെ പരിചരിക്കാൻ മാറ്റാരുമില്ല എന്നതാണ്. മറ്റു പ്രതികൾ 6 ആഴ്ച സാവകാശം തേടുന്നതിന് കാരണമായി മകന്റെ വിവാഹം, വിളവെടുപ്പ് സമയം എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

‘ബിൽക്കിസ് ബാനു കേസിൽ കു​റ്റ​വാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചെ​ന്നാണ് കോ​ട​തി നി​രീ​ക്ഷി​ച്ചത്. സു​പ്രീം​കോ​ട​തി​യെ നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​ജ​റാ​ത്ത് സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ൻറെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​ഭ​വം ക​വ​ർ​ന്നെ​ടു​ക്കു​ക​യും വി​വേ​ച​നാ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്തു.

പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി നി​യ​മ​വ്യ​സ്ഥ​ക​ളെ​യും കോ​ട​തി​വി​ധി​ക​ളെ​യും മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും സു​പ്രിം ​കോ​ട​തി ​പ​റ​ഞ്ഞു. ശി​ക്ഷാ​യി​ള​വ് ന​ൽ​കി​യ ഉ​ത്ത​ര​വ് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് ഒ​രു അ​ധി​കാ​ര​വു​മി​ല്ലാ​ത്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ റ​ദ്ദാ​ക്കു​ന്ന​താ​യും സുപ്രിം ​കോ​ട​തി പ​റ​ഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിന് ഇല്ലെന്ന് തീരുമാനിച്ച് യുഡിഎഫ്. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓൺലൈനിലൂടെ ചേർന്ന അടിയന്തര യോഗത്തിലാണ് യുഡിഎഫ് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിച്ചത്. യുഡിഎഫ് ഒറ്റയ്ക്ക് കേന്ദ്രത്തിനെതിരെ സമര രംഗത്തുണ്ടെന്നും വിഷയം പാർലമെന്റിൽ ഉന്നയിച്ചത് യുഡിഎഫ് എംപിമാരാണെന്നുമാണ് മുന്നണി വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആദ്യം സർക്കാർ ധൂർത്ത് അവസാനിപ്പിക്കട്ടെയെന്നാണ് യുഡിഎഫ് യോഗത്തിലെ വിലയിരുത്തൽ. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ ഈ തീരുമാനം അറിയിക്കും.

യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിൽ നേരത്തേ തന്നെ ധാരണയായിരുന്നു. സംസ്ഥാനത്തിന് എതിരായുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

ഡൽഹിയിൽ അടുത്ത മാസം 8 നാണ് കേന്ദ്ര സർക്കാരിനെതിരെ ഇടതുമുന്നണി സമരം നടത്തുന്നത്. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും പങ്കെടുക്കും.

ayodya

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. ഉച്ചക്ക് 2.30 വരെയാണ് അവധി. എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ആഘോഷങ്ങളിൽ ജീവനക്കാർക്ക് പങ്കെടുക്കാനാണ് അവധി നൽകുന്നത്. ചടങ്ങുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് ല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു.

രാജ്യത്തെ അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു. കോൺഗ്രസ്, ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിലാണ്. മുതിർന്ന നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ പാർട്ടി വിടുമെന്നാണ് വിലയിരുത്തൽ.

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് അനുഷ്ക ശർമയെയും വിരാട് കോലിയെയും ക്ഷണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം വൈറലായിരുന്നു. ബിസിസിഐ വിരാട് കോലിക്ക് അനുമതി നൽകിയതായാണ് സൂചന. കോലി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടാതാണ്.

എന്നാൽ താരത്തിന് ഒരു ദിവസത്തെ അവധി ബിസിസിഐ നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ജനുവരി 25 മുതൽ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും ലഭിച്ചു. ധോണിക്ക് ആർഎസ്എസ് മുതിർന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓർഗനൈസിംഗ് സെക്രട്ടറി കരംവീർ സിങ്ങും ചേർന്നാണ് ക്ഷണം കൈമാറിയത്.

ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ, വിശ്വാസത്തിനും ആചാരത്തിലും എതിരല്ല. എന്നാൽ ക്ഷേത്രം പള്ളിപൊളിച്ച് നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ജനുവരി 22 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്‌യുടെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണ്. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല .അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ജയിൽമോചിതനായതിനായതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ ‘രാജാവ്’ ഓർക്കണമെന്നും രാഹുൽ പറഞ്ഞു.

ജയിൽമോചിതനായ ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഒമ്പത് ദിവസത്തെയല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ ഒരടി പോലും പിറകോട്ട് പോകാൻ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഒരുക്കമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കിയാലും പ്രവർത്തകരെ കല്യാശ്ശേരി മുതൽ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നാടിനും ജനങ്ങൾക്കും വേണ്ടി യൂത്ത് കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല. കഴിഞ്ഞ ഒമ്പതുദിവസവും അതിന് മുമ്പും നിർലോഭമായ പിന്തുണ നൽകിയ തന്റെ അമ്മ ഉൾപ്പെടെയുള്ള ഈ നാട്ടിലെ മുഴുവൻ അമ്മമാരോടും, മുഴുവൻ മലയാളികളോടുമുള്ള നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കുമെന്നും രാഹുൽ അറിയിച്ചു.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഡൽഹി സർക്കാരിന്റെ ഉച്ചയോടെ നടന്ന പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ഇന്ന് 12 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മദ്യനയ അഴിമതി കേസിൽ ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല.

ഡൽഹി സർക്കാറിന്റെ പരിപാടിയിൽ സമൻസിനെ തീർത്തും അവഗണിച്ച് പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം. ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ്. ബിജെപി ലക്ഷ്യമിടുന്നത് തന്നെ അറസ്റ്റ് ചെയ്യാനാണ് എന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

നിയമനടപടികളിൽ നിന്നും അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇഡി ആദ്യമായി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.

ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം. ഇവരിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികളും ഉൾപ്പെടുന്നു.

പ്രത്യേക ക്ഷണിതാക്കളിൽ രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്ര‍ജ്ഞരും ഉൾപ്പെടുന്നുണ്ട്. പരേഡ് നേരിട്ട് കാണാൻ പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പി.എം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുന്നത്.

‘വിശ്വഗുരു’ എന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച് അനിൽ കെ ആന്റണി. എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യ മോദിയുടെ ഗ്യാരണ്ടിയിലൂടെ ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറുമെന്നും അനിൽ. പ്രതിപക്ഷം ശ്രമിക്കുന്നത് ലോക നേതാവായ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണ്. എല്ലാവരും ഒരേപോലെ വർഗീയ വാദികൾ എന്നത് മാത്രമാണ് പ്രതിപക്ഷത്തിന് ആകെയുള്ളത്. ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷം നടത്തുന്നത്. ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ മാലിന്യ കൊട്ടയിൽ എറിഞ്ഞതായും അനിൽ ആൻ്റണി.