Politics (Page 51)

കോട്ടയം: കേരള കോൺഗ്രസ്(എം)ലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടെന്നും മുൻ എംഎൽഎയായ ജോണി നെല്ലൂർ. സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശൻ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂർ ആരോപിച്ചു. കോട്ടയത്ത് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്ഭവൻ മാർച്ചിൽ മുൻ നിരയിൽ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോൾ പേര് പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചു. രാഹുൽ ഗാന്ധി വന്ന വേദിയിൽ കസേര നൽകിയില്ല. കേരള കോൺഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാർട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് അസം ഡിജിപിയോട് അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ നിർദ്ദേശിച്ചു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചതിനാണ് രാഹുൽ ഗാന്ധിക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അസം സമാധാനപരമായ സംസ്ഥാനമാണ്. നക്സലേറ്റ് രീതികൾ കോൺഗ്രസിന്റെ സംസ്കാരമാണ്. അസം സംസ്കാരം ഇതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രവർത്തകരെ പ്രകോപിപ്പിച്ചു, നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഗുവാഹത്തിയിൽ ഗതാഗത തടസ്സമുണ്ടായി തുടങ്ങിയ കുറ്റങ്ങളാണ് രാഹുൽനെതിരെ ഉള്ളത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡു

കൾ പൊളിച്ച് നീക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.

 അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയ്ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ അമ്മ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ആർഎസ്എസിനെയും ബിജെപിയെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ റവന്യൂ വിഭാഗം ശരിവെച്ചു. ചിന്നക്കനാലിൽ റിസോർട്ട് പണിത മാത്യു കുടൽനാടന്റെ ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ.

 വില്ലേജ് സർവ്വെയർ സ്ഥലം അളന്നിരുന്നു. ഈ ഘട്ടത്തിലാണ് സർവ്വേയർ സർക്കാർ ഭൂമി കണ്ടെത്തിയത്. മാത്യു കുഴൽനാടൻ എംഎൽഎ ഭൂമി പോക്ക് വരവിലും രജിസ്ട്രേഷനിലും ക്രമക്കേട് നടത്തി എന്നും 50 സെന്റ് പുറമ്പോക്ക് കൈയേറി മതിൽ നിർമ്മിച്ചെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന ആയിരം ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തി എന്നും വിജിലൻസ് ആരോപിച്ചിരുന്നു. ഈ സ്ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വിൽപ്പന നടത്താൻ കഴിയില്ലെന്നും വിജിലൻസ് പറയുന്നു

രാജ്യത്തെ സ്ത്രീകൾക്കായി വ്യോമയാന മേഖലയിൽ വമ്പിച്ച പദ്ധതികളുമായി കേന്ദ്ര സർക്കാർ. സ്ത്രീകളുടെ പങ്കാളിത്തം വ്യോമയാന മേഖലയിൽ വർദ്ധിപ്പിക്കുന്നതിനായി ബോയിംഗ് സുകന്യ എന്ന പദ്ധതിക്ക് തുടക്കം കുറിച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്താനും വ്യോമയാന രംഗത്തെ ജോലികൾക്കായി പരിശീലനം നൽകാനും ഈ പദ്ധതി അവസരം ഒരുക്കും.

ഇതിനായി 150 ഓളം സ്ഥലങ്ങളിലായി STEM ലാബുകളും സ്ഥാപിക്കും. പൈലറ്റുമാരാകാൻ പരിശീലനം നേടുന്ന സ്ത്രീകൾക്ക് സ്കോളർഷിപ്പുകളും നൽകുമെന്ന് അറിയിച്ചു. ഇതിനുപുറമേ ആയി കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, വിമാന പരിശീലന പാഠ്യപദ്ധതി എന്നിവയ്ക്കായും നിക്ഷേപം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതെ സമയം പൈലറ്റുമാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിലൂടെ പല സർക്കാർ സ്‌കൂളുകളിലും കരിയർ കോച്ചിംഗ് ലഭ്യമാക്കാൻ കഴിയുമെന്നും പറയുക ഉണ്ടായി.

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് എംഎൽഎ നിയമസഭാംഗത്വം രാജിവച്ചു. മൂന്ന് തവണ ഗുജറാത്തിലെ വിജാപൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎയായ മുതിർന്ന നേതാവ് സി.ജെ ചാവ്ദയാണ് രാജിവച്ചത്. രാജ്യത്തെ ജനങ്ങൾക്കൊപ്പം രാമക്ഷേത്ര വിഷയത്തിൽ ആഹ്ലാദിക്കുന്നതിന് പകരം പാർട്ടി സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.

“കോൺഗ്രസിൽ നിന്ന് രാജിവച്ചു. 25 വർഷം പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങ് നടക്കാനിരിക്കെ രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്. ആ സന്തോഷ തരംഗത്തിന്റെ ഭാഗമാകുന്നതിന് പകരം ഈ പാർട്ടി കാണിച്ച സമീപനമാണ് തീരുമാനത്തിന് പിന്നിൽ. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും പിന്തുണയ്ക്കണം. കോൺഗ്രസിൽ നിന്നുകൊണ്ട് അത് ചെയ്യാൻ കഴിയില്ല”- സി.ജെ ചാവ്ദ പറഞ്ഞു.

ചാവ്ദ കോൺഗ്രസ് വിട്ടതോടെ ബിജെപിയിൽ ചേരുമെന്നാണ് സൂചന. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും നിയമസഭയിൽ നിന്ന് രാജിവച്ചിരുന്നു. 182 അംഗ ഗുജറാത്ത് നിയമസഭയിൽ നിന്ന് ചാവ്ദ കൂടി രാജിവച്ചതോടെ കോൺഗ്രസ് എംഎംഎൽമാരുടെ എണ്ണം 15 ആയി കുറഞ്ഞു.

ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലാണെന്നും അവ ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളുന്ന ഫേസ്ബുക്ക് കുറിപ്പുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനൻ രംഗത്ത്. കാർബൺ ന്യുട്രൽ നഗരമായി തലസ്ഥാന നഗരത്തെ മാറ്റണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണെന്നും, അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകുമെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നഗരത്തിൽ ഇതിന്റെ ഭാഗമായി നഗരസഭ 60 ഇലട്രിക് ബസുകൾ സർവീസിനായി വാങ്ങി നൽകിയിട്ടുണ്ട്. ജനങ്ങൾ ഈ ബസുകളുടെ സേവനം ഇരുകൈയും നീട്ടി സ്വീകരിച്ചതായും അവർ ചൂണ്ടിക്കാട്ടി. 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും അവർ പറഞ്ഞു. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ഇ ബസ് പരിപാടി നടപ്പാക്കിയതാണെന്ന് നേരത്തെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് പ്രസ്താവിച്ചിരുന്നു. ഗതാഗത വകുപ്പ് ഈ ബസ് സർവ്വീസ് ലാഭകരമാക്കാനുള്ള നടപടിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും, അത് വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമായിരുന്നു വികെ പ്രശാന്തിന്റെ പ്രസ്താവന.

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്.

ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി #KSRTC ക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ 20 ഇലട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ട്.തിരുവനന്തപുരം നഗരസഭയും World Resource Institute India (WRII) Mumbai യും സംയുക്തമായി നടപ്പാക്കുന്ന net zero carbon and resilient building എന്ന പദ്ധതി നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ വിവിധ Stake holder മാരെ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ തീരുമാനിച്ചു.

ആഗോള താപനത്തിനെ സ്വാധീനിക്കുന്ന കെട്ടിടങ്ങൾ, ഗതാഗതം, വ്യവസായം, ഊർജ്ജം, കൃഷി, വനം എന്നിങ്ങനെ വിവിധ മേഖലകൾ ഉണ്ട്. ഇവയിൽ കെട്ടിട നിർമ്മാണ മേഖലയിലാണ് green house gas (40%) ഏറ്റവും കൂടുതലായി പുറപ്പെടുവിക്കുന്നത്എന്നാണ് പഠനങ്ങൾ പറയുന്നത്. ആയതിനാൽ കെട്ടിട നിർമ്മാണ മേഖലയിൽ green house gas പുറന്തള്ളുന്നത് ഏതൊക്കെ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നുള്ളതാണ് net zero carbon and resilient building – City Action Plan വഴി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമൊരു പഠനം നടത്തി കർമ്മ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.

തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും. നമ്മുടെ നഗരത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പദ്ധതികളെ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

എക്സാലോജിക് ക്രമക്കേട് ആരോപണം ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഒരു കോടതിയിൽ പോലും കേസില്ലെന്നും ന്യായീകരിച്ച് എ.എ റഹീം എം.പി. മാധ്യമങ്ങൾ വീണയുടെ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകുകയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിലൊക്കെ ധാർമികത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമാണ്. പ്രാധാനമന്ത്രി ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽ ഇടപെട്ടത് ഭരണഘടനാ വിരുദ്ധമാണ്.

പ്രാധാനമന്ത്രി സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി അട്ടിമറിക്കുകയാണ്. ഇത് സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. പ്രാധാനമന്ത്രി ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽഇടപെട്ടതിന് എതിരെ അതിശക്തമായ പ്രതിഷേധം ഉയരും. രാജ്യത്തിനാകെ മനുഷ്യച്ചങ്ങല ആവേശമാകും. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഐതിഹാസിക സമരമായി ഇത് മാറുമെന്നും എ.എ റഹീം എം.പി വ്യക്തമാക്കി.

അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് പിഴ. പിഴ ചുമത്തിയത് മഹാരാഷ്ട്രയിലെ താനെ കോടതിയാണ്. ഹർജി, ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലായിരുന്നു. രാഹുൽ ഗാന്ധി 881 ദിവസം കഴിഞ്ഞിട്ടും നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി. കോടതി ഗുരുതരമായ അലംഭാവമാണെന്ന് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇക്കാര്യത്തിൽ മാപ്പപേക്ഷ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. സ്ഥിരാമയി രാഹുൽ ഗാന്ധി എംപിയാണ് ഡൽഹിയിൽ താമസിക്കുന്നതാണ്.

കൂടാതെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. ആർഎസ്എസിന് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. ഇതിൽ മറുപടി നൽകാൻ വൈകിയതിനാണ് രാഹുൽ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.

ജനുവരി 22ന് അയോധ്യയിൽ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുൽ ഗാന്ധി. താൻ മതത്തിന്റെ തത്വങ്ങളിൽ ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും മതത്തെ മുതലെടുക്കാൻ ശ്രമിക്കാറില്ലെന്നുംരാഹുൽ രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു. ജീവിതത്തിൽ യഥാർഥ വിശ്വാസികൾ മൂല്യങ്ങൾ പകർത്തുകയാണ് വേണ്ടതെന്ന് അസാമിൽ മൂന്നാം ദിന ഭാരത് ജോഡോ പര്യടനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നാം ദിന പര്യടനം ലഖിംപൂർ ജില്ലയിലെ ബോഗി നദിയിൽ നിന്നാണ് ആരംഭിച്ചത്. യാത്ര ഇന്ന് അരുണാചൽ പ്രദേശിലേക്ക് കടക്കും.

പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി. രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് എത്തി.

ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. കനത്ത പൊലീസ് സുരക്ഷയാണ് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഡയറക്ടറേറ്റ് അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. മഹുവ ഈ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.