Politics (Page 53)

തിരുവനന്തപുരം: കെ എസ് ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണം കേരളാ പൊലീസ് കാണുന്നില്ലേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നടക്കുന്നത് ഹൈന്ദവർക്ക് എതിരായ ആസൂത്രിത അക്രമമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതി. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്നു പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം. ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം. ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ എസ് ചിത്രക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍… എന്തൊരു വിരോധാഭാസം’, എന്നാണ് കുറിച്ചത്. തന്റെ വസതിയിലെ പശുക്കള്‍ക്ക് മകര സംക്രാന്തിയോടനുബന്ധിച്ച്‌ നരേന്ദ്ര മോദി തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.

പ്രധാനമന്ത്രി വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പാത്രത്തില്‍ തീറ്റ നല്‍കുന്നത് ചിത്രങ്ങളിലുണ്ട്.നിരവധിപ്പേരാണ് മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് മകര സംക്രാന്തിയോടനുബന്ധിച്ച് തീറ്റ നൽകുന്നു എന്ന തലക്കെട്ടിൽ എ.എൻ.ഐ എക്സിൽ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്‍റെ കമന്‍റ്.

ഏതാനും പശുക്കൾക്ക് വസതിയിലെ വിശാലമായ പുൽത്തകിടിയിൽ പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്. കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കോഴിക്കോട് എത്തിയിരുന്നു. മോദി വിമർശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മൂന്ന് രാഷ്ട്രീയ പാർട്ടികൾ തന്‍റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ജി സുധാകരൻ. “ഒരു പ്രശ്നവും ഭരണം കൊണ്ട് മാത്രം തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ. ചിലർക്ക് ഭയങ്കര ഇളക്കം. എം.ടി എന്തോ പറഞ്ഞപ്പോൾ .

ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്” -ജി സുധാകരൻ.

അച്ചടക്ക ലംഘനമല്ല താൻ പറയുന്നത് എന്നും പാർട്ടി നയങ്ങളാണ് എന്നും പറഞ്ഞു. പാർട്ടി അംഗത്വത്തിൽ ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വർഷമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകണമെന്ന് മോഹം തൻ്റെ മനസ്സിൻ്റെ നാലയലത്ത് പോലുമില്ലെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. വനിത മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ല. ആരും, തന്നെ രണ്ടാം പിണറായി സർക്കാരിൽ തടഞ്ഞിട്ടില്ല. പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആണ് താൻ എന്നും കെ.കെ ശൈലജ പറഞ്ഞു. താക്കോൽ സ്ഥാനങ്ങളിൽ ഉത്തരവാദിത്വം നിറവേറ്റാൻ കഴിവ് ഉള്ളവരെയാണ് ഇരുത്തേണ്ടത്. മുഖ്യമന്ത്രി സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യമില്ലെന്നും കെ.കെ ശൈലജ. തന്നോട് മുഖ്യമന്ത്രിക്ക് യാതൊരു എതിർപ്പുമില്ല.

ബാക്കിയെല്ലാം കെട്ടുകഥയാണ്. തന്നെ ആരും രണ്ടാം പിണറായി സഭയിൽ തടഞ്ഞില്ല. താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നുവെന്നും ശൈലജ പറഞ്ഞു. ഒരുപാട് പേരിൽ താൻ മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ല. അങ്ങനെ ഒന്നോ രണ്ടോ പേർ പറഞ്ഞെന്ന് കരുതി അത് പൊതുവികാരമായി കണക്കാക്കേണ്ട. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും കെ.കെ ശൈലജ ടീച്ചർ.

പാർട്ടിക്കുള്ളിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച്തൻ്റെ അഭിപ്രായം പറയും. പാർട്ടി നിർദ്ദേശം അനുസരിച്ച് മത്സരിക്കുന്ന കാര്യം തീരുമാനിക്കും. എംടിയുടെയും എം മുകന്ദിന്റെയും രാഷ്ട്രീയ വിമർശനങ്ങൾ സിപിഐഎം ഉൾക്കൊള്ളണമെന്നും കെ.കെ ശൈലജ.

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ആം ആദ്മി പാർട്ടി ജനുവരി 26 ന് മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഭീഷണിയെ തുടർന്ന് വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി മാൻ ഇന്ത്യൻ പൊലീസ് സേനയ്ക്ക് സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലാൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു. മാൻ പിന്തുടരുന്നത് 1992ൽ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് എന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്. പന്നൂൻ പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്

ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുൽവാമ,ആക്രമണത്തിനുള്ള തിരിച്ചടിയായി ബാലാകോട്ട് എ സ്ട്രെയ്ക്കുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

2019 ഫെബ്രുവരി പതിനാലാം തീയതിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ 49 സൈന്യകരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിൻറെ തിരിച്ചടിയുടെ കഥ പറയുന്ന ഫൈറ്ററിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്.ഹൃത്വിക് അവതരിപ്പിക്കുന്നത് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച് ഡിആർഡിഒ. പരീക്ഷണം നടത്തിയത് ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രെറ്റഡ് ടെസ്റ്റ് റേഞ്ചിലായിരിന്നു. മിസൈൽ സംവിധാനത്തിന്റെ ശേഷി ഐടിആറിൽ നിന്നുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാൿക്കിങ് സിസ്റ്റം എന്നിവയിൽ നിന്നും പരിശോധിച്ചു.പുതുതലമുറ ആകാശ് മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഡിആർഡിഒ ആണ്. മിസൈൽ പരീക്ഷണം നടന്നത് ഡിആർഡിഒ, ഭാരത് ഡൊമിനിക്സ് ലിമിറ്റഡ് , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു.

മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിൻറെ പ്രതിരോധശേഷി കൂടുതലായി വർധിപ്പിക്കുമെന്ന് രാജ്നാഥ് സിങ്പറഞ്ഞു. ഇവയ്ക്ക് താഴ്ന്ന ഉയരത്തിൽ പറക്കാനും കഴിയും. റഡാറിൽ കൂടുതൽ ഉയരത്തിൽ പരത്തുന്ന മിസൈലുകൾ എളുപ്പത്തിൽ കാണാവുന്നത് കൊണ്ടാണ് പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നത്.

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) നേതാവ് മായാവതി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബിഎസ്പിക്ക് കാര്യമായ പ്രയോജനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു മായാവതി വ്യക്തമാക്കിയിരിക്കുന്നത്. ലഖ്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മായാവതിയുടെ പരാമർശം.

സഖ്യങ്ങളുമായി ചേർന്ന് മത്സരിച്ചിട്ടുള്ളപ്പോഴെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ബി.എസ്.പിക്ക് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ എല്ലാ പാർട്ടികളും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദളിത്, ആദിവാസി, മുസ്ലിം അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സഹായത്തോടെ 2007-ൽ ബി.എസ്.പി. സംസ്ഥാനത്തെ അധികാരം പിടിച്ചിരുന്നുവെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും മായാവതി അറിയിച്ചു.

വർഗ്ഗീയതയിലും ജാതീയതയിലും വിശ്വസിക്കുന്നവരുടെ അടുത്തു നിന്നും സുരക്ഷിതമായ അകലം പാലിക്കും. വിജയിക്കുന്നതിനായി പാർട്ടിയിൽ വിശ്വസിക്കുന്ന ജനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കും. താൻ പാർട്ടിയിൽ നിന്നും വിരമിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ചത് ശരിയാണെങ്കിലും അതിന് താൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു എന്ന് അർത്ഥമില്ല. കൂടുതൽ ആർജവത്തോടെതന്നെ താൻ പാർട്ടിയിൽ തുടരും. പാർട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.

തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. പൊൻകിരീടം മകൾക്കൊപ്പം സമർപ്പിച്ചു. സുരേഷ് ഗോപി ലൂർദ് പള്ളിയിൽ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായാണ് എത്തിയത്. ഗുരുവായൂരില്‍ കല്യാണ ദിവസമായ 17ന് വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. 48 വിവാഹങ്ങൾക്ക് മോദിയെത്തുന്ന 17ാം തിയതി പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്.

ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. വിവാഹ സംഘങ്ങൾ അന്നേ ദിവസം പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. മോദി ഇത് രണ്ടാം തവണയാണ്തൃശൂരിലെത്തുന്നത്. നേരത്തെ, മോദിയെത്തിയത് ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ്. വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നല്‍കിയിരിക്കുന്നത്. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും നൽകി പോലീസ് പാസെടുക്കണം.

മാലിദ്വീപിലെ യാത്ര റദ്ദാക്കി നടൻ നാഗാർജുന.സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖസംഭാഷണത്തിലാണ് നാ​ഗാർജുന ഇക്കാര്യം അറിയിച്ചത്. തന്റെ മാലദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയെന്നും പകരം ലക്ഷ്യദ്വീപിലേക്ക് യാത്ര പോകുമെന്നും താരം പറഞ്ഞു. താരം ജനുവരി 17-നാണ് അവധിക്കാലം ആഘോഷിക്കാനായി പോകാൻ ഇരുന്നത്. പകരം അടുത്തയാഴ്ച ലക്ഷ​ദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം.

ഭയം കൊണ്ടല്ല ശെരിയല്ലന്ന് തോന്നിയത് കൊണ്ടാണ് യാത്ര റദ്ധാക്കിയതെന്നും താരം പറഞ്ഞു. ലക്ഷദ്വീപിലെ ബം​ഗാരം ദ്വീപിന്റെ ഭം​ഗിയെക്കുറിച്ച് വാചാലനായ നടൻ കീരവാണിയോട് ലക്ഷദ്വീപിലേയ്ക്ക് യാത്ര പോകാനും തമാശരൂപേണ പറഞ്ഞു.മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപദി തുടർന്ന് ഒട്ടനവധി താരങ്ങളാണ് മാലിദ്വീപ് യാത്ര റദ്ദാക്കിയത്. മാലദ്വീപ് ബഹിഷ്‌കരണ കാമ്പെയ്‌നുകളും സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്.