Politics (Page 34)

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികൾക്ക് ബോംബ് നിർമ്മണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ബോംബ് നിർമ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത് തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ്. കൊല്ലപ്പെട്ടയാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടിയുടെ രക്തസാക്ഷിയാകും. മുൻകാല അനുഭവങ്ങളും അങ്ങനെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തിൽ എത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇതുകൊണ്ടാന്നും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടർച്ചയുടെ ധാർഷ്ട്യത്തിന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും. പാനൂരിലെ ബോംബ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം. പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തിൽ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികൾക്ക് രക്ഷാകവചമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ബോംബ് നിർമ്മിക്കുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ യഥാർത്ഥത്തിൽ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാൻ സിപിഎം തയാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒപ്പിട്ട ആർഎസ്എസ്- സിപിഎം കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ്, കോൺഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് തങ്ങൾ കരുതുന്നത്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിർമ്മിച്ചയാൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിൽ എൽഡി.എഫ് സ്ഥാനാർത്ഥിക്കുമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തൃശൂർ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടപടിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയും ആദായനികുതി വകുപ്പും ഒരുതരം ഗുണ്ടായിസമാണ് സിപിഎമ്മിനെതിരെ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ കാര്യങ്ങളെല്ലാം വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്. ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിടെ ഉണ്ടാകുന്ന കടന്നാക്രമണം അഭിമുഖീകരിക്കുക തന്നെ ചെയ്യും. നിയമപരമല്ലാത്ത എല്ലാത്തിനേയും നിയമപരമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തൃശൂരിലെ ബാങ്ക് അക്കൗണ്ടുകളെകുറിച്ച് പാർട്ടി നേതൃത്വത്തിന് അറിയാം. എല്ലാ കണക്കും കൃത്യമായി കേന്ദ്രസർക്കാരിന് കൊടുക്കുന്നുണ്ടെന്നും വ്യക്തമാക്കി. തങ്ങൾക്ക് അറിയാത്ത എന്തെങ്കിലും ഇടപാടുണ്ടോ. എല്ലാം സുതാര്യമല്ലേ. 14 ജില്ലകളിലേയും സംസ്ഥാന കമ്മറ്റിയുടെയും കണക്ക് കൊടുത്തതാണെന്നും അദ്ദേഹം അറിയിച്ചു.

പാനൂരിൽ ബോബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷരിലിന്റെ വീട്ടിൽ സിപിഎം നേതാക്കൾ എത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവർ പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് രാഹുൽ ഗാന്ധി. പ്രകടന പത്രികയ്ക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധി പൊതുജനാഭിപ്രായം തേടുകയും ചെയ്തു.

കോൺഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെയോ ഇമെയിൽ വഴിയോ കോൺഗ്രസിനെ അറിയിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.യിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രകടന പത്രികക്കെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും ഹിമന്ത ബിശ്വ അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും ഹിമന്ത ബിശ്വ അഭിപ്രായപ്പെട്ടു. ജോർഹട്ട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടനപത്രിക പ്രീണന രാഷ്ട്രീയമാണ്. തങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് പ്രകടനപത്രികയിൽ തോന്നുന്നു. മുത്തലാഖ്, ബഹുഭാര്യത്വം, ശൈശവ വിവാഹം ഇവയെ പിന്തുണയ്ക്കാൻ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കോൺഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെ ശിക്ഷിക്കാൻ ഏപ്രിൽ 19ന് നിങ്ങളുടെ വോട്ട് ഉപയോഗിക്കുക. ഇന്ത്യയ്ക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണം. ഇത് വരെ താൻ രാജ്യത്തിന് വേണ്ടി ചെയ്തത് ഒരു ട്രെയിലർ മാത്രമാണ്. പെൺകുട്ടികൾക്കും സൈന്യത്തിൽ ചേരാൻ താൻ അവസരം നൽകി. സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി തങ്ങൾ ഉറപ്പാക്കി. സ്ത്രീകൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തി. സൈക്കിൾ ചവിട്ടാൻ കഴിയാത്ത നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകൾ ഇപ്പോൾ ഡ്രോണുകൾ പറത്തുന്നു. ഇതിൽ തനിക്ക് അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ആലപ്പുഴ: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ആലപ്പുഴയെയും ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പമാണ് ആറ്റിങ്ങലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎക്ക് ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതെന്ന് ബിജെപി വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. ആലപ്പുഴയിൽ ഇതുവരെ മേൽനോട്ടം വഹിച്ചിരുന്നത് സംസ്ഥാന നേതൃത്വമായിരുന്നു. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. നേതൃതലത്തിലും ഇതിന്റെ ഭാഗമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ് മണ്ഡലത്തിന്റെ ചുമതല. ഇപ്പോൾ മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബിജെപി ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചു. ആർഎസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യൻ എം.ആർ. പ്രസാദിനെയും പുതുതായി നിയോഗിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി സിപിഎം. ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങൾ സിപിഎം മുന്നോട്ടു വെയ്ക്കുന്നു. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നും വാഗ്ദാനമുണ്ട്.

പ്രകടന പത്രിക പ്രകാശനം ചെയ്തത് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേർന്നാണ്. സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാർ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവർണർ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കും. സർക്കാർ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും. ജാതി സെൻസസ് നടപ്പാക്കും. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

തിരുവല്ല: സിപിഎമ്മിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ രാഹുലിന്റെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പതാക വിവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകൂവെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ പലയിടത്തും രാഹുൽ ഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിനാകു. രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ കൊടിയുടെ വർത്തമാനം പറഞ്ഞ് രാഹുൽ ഗാന്ധിയെ തഴയുകയല്ല വേണ്ടത്. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ പതാകകൾ ഇല്ലായിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

തിരുവനന്തപുരം: പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കോൺഗ്രസ് കൂട്ടുപിടിയ്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്ഡിപിഐ പിന്തുണയിൽ ലീഗ് പ്രതികരിക്കുന്നില്ല. എസ്ഡിപിഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവർ മിണ്ടുന്നില്ല. നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ഈ സഖ്യം.തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ തിരിച്ചു സഹായിയ്ക്കാമെന്നാണ് ധാരണയെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഗൗരവതരമായ പരാജയം ഭയന്നാണ് ഏതു തരത്തിലുള്ള കക്ഷികളുമായും കൂട്ടുകൂടുന്നത്. വോട്ട് വാങ്ങുന്നത് അംഗീകാരമാണെന്നാണ് സുധാകരൻ പറയുന്നത്. തമിഴ്നാട്ടിൽ എസ്ഡിപിഐ ബിജെപിയ്ക്ക് ഒപ്പമാണ്. എഐഡിഎംകെ മുന്നണിയിലാണ്. തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് എസ്ഡിപിഐ സ്ഥാനാർത്ഥിയാണ്. യുഡിഎഫിന് അവസരവാദ നിലപാടാണ്. സ്വന്തം കൊടി ഉപേക്ഷിയ്ക്കുന്ന നിലയിലേക്ക് കോൺഗ്രസ് എത്തി. അവർ എന്തും ഉപേക്ഷിയ്ക്കും. രാഷ്ട്രീയ നിലപാടുകളും ഉപേക്ഷിയ്ക്കാൻ മടിയില്ലാത്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാവില്ല എന്നവർക്ക് മനസിലായില്ല. ഇലക്ടറൽ ബോണ്ട് എന്നു പറയുന്നത് ഇലക്ഷൻ ഫണ്ടാണ്.കുത്തക കുടുംബങ്ങളുടെ കാശ് വാങ്ങി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപിയും കോൺഗ്രസും. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു. കേന്ദ്ര ഏജൻസികൾ ബിജെപിയക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ബിജെപി ജയിക്കില്ല. ആര് കൂടിയാലും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയാവും. ദേശീയ തലത്തിൽ തങ്ങൾ കോൺഗ്രസുമായി ഐക്യപ്രസ്ഥാനമല്ല. ബിജെപിയെ തോൽപ്പിയ്ക്കുക എന്നതാണ് ലക്ഷ്യം. കോൺഗ്രസ് വിശാല മുന്നണിയെ ഗൗരവമായി കാണുന്നില്ല, മഹാരാഷ്ട്ര ഉദാഹരണം.കോൺഗ്രസ് രാജ്യത്ത് എവിടെയും ഇല്ല. മത്സരിയ്ക്കാൻ പറ്റുന്ന ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടാണ് വയനാട്ടിൽ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്ന പ്രസ്താവന നടത്തിയ തരൂരിന് പന്ന്യൻ രവീന്ദ്രൻ ജയിക്കുമ്പോൾ കാര്യം മനസിലാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. എസ്ഡിപിഐയുമായി വോട്ടിനായി യാതൊരുവിധ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകിയ ശേഷം പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ആര് വോട്ട് ചെയ്യുമെന്ന് പറഞ്ഞാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോൺഗ്രസിന് വോട്ട് ചെയ്യുന്നത്. എന്തിനാണ് വേണ്ടെന്ന് പറയുന്നത്. വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാർത്ഥിയുടെ മിടുക്കുമാണ്. തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അവർക്ക് തോന്നിയാൽ ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.

എസ്ഡിപിഐ എന്താ ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയല്ലേ. അവർ ഈ ഭൂമി മലയാളത്തിൽ തന്നെയല്ലേ ജീവിക്കുന്നത്. താൻ രാഷ്ട്രീയപരമായി എതിർക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ സിപിഎം പ്രവർത്തകരുടെ വോട്ട് താൻ വേണ്ടെന്ന് പറയില്ല. തെരഞ്ഞെടുപ്പ് സമയത്ത് ആർക്കും ഏത് സ്ഥാനാർത്ഥിക്ക് വേണ്ടിയും വോട്ട് ചെയ്യാമെന്നും മറ്റൊരു കാര്യവും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും കെ സുധാകരൻ കുട്ടിച്ചേർത്തു.