Politics (Page 106)

തിരുവനന്തപുരം: ഇന്ത്യ സഖ്യത്തെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. ബിജെപിയുടെ കോട്ടയായ ഉത്തർപ്രദേശിൽ വരെ ഇന്ത്യ മുന്നണിയുടെ സ്വാധീനം പ്രകടമായി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎമ്മിന് ബിജെപിയെ എതിർക്കാൻ താൽപ്പര്യമില്ല. അവർ പരസ്പരം സഹായിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്ക് പിന്തുണയുമായി യുഎൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയനെ ജി20-ൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ അംഗമായി ഉൾപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 55 ആഫിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കൻ യൂണിയൻ. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കൻ യൂണിയന്റെ ചെയർപേഴ്‌സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയർപേഴ്‌സൺ. ജി20 കൂട്ടായ്മയിലേക്ക് ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നപക്ഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങൾക്ക് ഭാവിയിൽ വലിയ സാമ്പത്തികവളർച്ച ഉണ്ടാകുമെന്നാണ് അസൗമാനിയുടെ കണക്കുകൂട്ടൽ.ജി20-യിലേക്കുള്ള പ്രവേശനം അടുത്ത രണ്ടു ദശാബ്ദത്തിനകം ആഫ്രിക്കയ്ക്ക് വലിയ വളർച്ച സാധ്യമാക്കാൻ സഹായിക്കുമെന്നാണ് ആഫ്രിക്കൻ യൂണിയന്റെ പ്രതീക്ഷ.ആഫ്രിക്കൻ യൂണിയനുമായി വളരെ ഉറച്ച പങ്കാളിത്തമാണ് ഐക്യരാഷ്‌ട്ര സഭയ്‌ക്കുള്ളത്. അന്താരാഷ്‌ട്ര വിഷയങ്ങളിൽ ശബ്ദമുയർത്താൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പലപ്പോഴും കഴിയുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിന്റെ അഭാവം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജി20 നിർമ്മിതമായ കാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ വിരളിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമായിരുന്നു സ്വതന്ത്രമായിരുന്നത്. ഇന്നും പല രാജ്യങ്ങളിലും കൊളോണിയൽ ഭരണത്തിന് കീഴിലാണ്-അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ യൂണിയന്റെ സാന്നിദ്ധ്യത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു.സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗം എന്ന നിലയിലെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളുടെ ശക്തമായ പങ്കാളിത്തം അനിവാര്യമാണ്. ആഫ്രിക്കൻ യൂണിയനെ ജി20 അംഗമായി കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: പുതുപ്പള്ളിയിൽ വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാതൃക വരും തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അ്‌ദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോൺഗ്രസിനെ ഈ വിജയം കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് അതിന് പ്രതികരിക്കാത്തതെന്നും സതീശൻ ചോദിച്ചു.

പുതുപ്പളളിയിൽ കോൺഗ്രസിന് ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയും ലഭിച്ചു. പിണറായിയുടെ കുഴലൂത്തുകാരനായി എം വി ഗോവിന്ദൻ മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള പ്രഹരമാണ്. സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണിതെന്നും സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം. 1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.ലോഹനഖങ്ങള്‍ അല്ലെങ്കില്‍ വാഗ് നഖം എന്നത് വിരല്‍ മടക്കുകള്‍ക്കിടയില്‍ ഘടിപ്പിക്കുന്ന ആയുധമാണ്. നാലോ അഞ്ചോ വളഞ്ഞ ബ്ലേഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ബീജാപൂര്‍ സുല്‍ത്താനേറ്റിലെ ആദില്‍ ഷാഹി രാജവംശത്തിലെ ജനറല്‍ അഫ്സല്‍ ഖാനെ കൊല്ലാന്‍ ശിവജി മഹാരാജ് ഉപയോഗിച്ചത് ഈ ആയുധമാണ്
ശിവാജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്‍കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.ജഗദംബവാളും, വാഗ് നഖവും മഹാരാഷ്ട്രയില്‍ ലഭിക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ശിവജിയുടെ ജഗദംബവാള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും ഞങ്ങള്‍ പരിശോധിക്കും. അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വാഗ് നഖ് ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്.സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ ചൊല്ലി കേന്ദ്രസംസ്ഥാന പോര് തുടരുന്ന സാഹചര്യത്തിൽ കേരളത്തിനായി തുക അനുവദിച്ചെന്നും എന്നാൽ സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. .സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം.സംസ്ഥാനം ഒരു മേഖലയ്ക്കും നൽകിയ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം . എന്നാൽ സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്‍റെ വാദം. തുക അടയ്ക്കാൻ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നടപ്പാക്കാൻ നിർദേശിച്ചു ഓഗസ്റ്റ് 8ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നും കേന്ദ്രം പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും താൻ ആരോപിച്ചു.
കേന്ദ്രവിഹിതം ലഭിക്കാൻ വൈകിയതിനാൽ 2021 -22ലെ കേന്ദ്രവിഹിതം ഉൾപ്പെടെ 209 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഈ കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി ചെലവഴിച്ച തുക എന്ന നിലയിലാണ് 132.9 കോടി രൂപ നൽകിയതെന്നാണ് സംസ്ഥാനസർക്കാർ വിശദീകരിക്കുന്നത്. ഒരിക്കൽ ചെലവഴിച്ച തുക നോഡൽ അക്കൌണ്ടിൽ നിക്ഷേപിക്കാനാകില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. ഈക്കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണെന്ന് സംസ്ഥാനം പറയുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വാദം.

മൊറോക്കോവില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 300 മരണം. 150 ലധികം പേര്‍ക്ക് പരിക്കേറ്റതായും മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. മൊറാക്കോയിലെ അറ്റ്‌ലസ് പര്‍വ്വതത്തിലെ ഇഖില്‍ ഏരിയ പ്രഭവകേന്ദ്രമായ ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോര്‍ച്ചുഗലിലും വരെ അനുഭവപ്പെട്ടതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ഭൂചലനം 44 മൈല്‍ അകലെ തെക്കുപടിഞ്ഞാറന്‍ വിനോദസഞ്ചാര മേഖലയായ മാരാകേശില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കി. ചരിത്ര നഗരത്തിലെ പ്രശസ്തമായ ജെമാ എല്‍-ഫ്‌ന സ്‌ക്വയറില്‍ ഒരു മിനാരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമെന്നാണ് മൊറാക്കന്‍ മാധ്യമങ്ങളും പറയുന്നത്. അയല്‍രാജ്യമായ അള്‍ജീരിയിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായതായും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മൊറാക്കന്‍ പ്രതിരോധ വിഭാഗം പറയുന്നു.മാരാകേശിലെ യുനെസ്‌കോയുടെ പൈതൃക സൈറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. കൂറ്റന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മുകളിലേക്ക് വീണ് കാറുകളും മറ്റും തകര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തില്‍ അല്‍-ഹൗസ്, മാരാകേഷ്, ഔര്‍സാസേറ്റ്, അസിലാല്‍, ചിചൗവ, തരൗഡന്റ് പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 296 പേര്‍ മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2004-ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹൊസീമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1980-ല്‍ അയല്‍രാജ്യമായ അള്‍ജീരിയയില്‍ ഉണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ എല്‍ അസ്‌നാം ഭൂകമ്പം സമീപകാല ചരിത്രത്തിലെ ഏറ്റവും വലുതും വിനാശകരവുമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയില്‍ തുടക്കമാകുമ്പോൾ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഇതിൽ പങ്കെടുക്കുക. പുതിയ ലോകക്രമത്തിനു സാക്ഷ്യം വഹിക്കുകയാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം നൽകി. അതേസമയം ജി 20 വേദിയിൽ പ്രധാനമന്ത്രിയുടെ പോഡിയത്തിൽ ‘ഭാരത്’ എന്നാണ് കുറിച്ചിരിക്കുന്നത്.
9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. ഞായറാഴ്ച സമാപനയോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെർപ- ഫിനാൻസ് ഡെപ്യൂട്ടീസ് യോഗത്തിലാണു പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീർപ്പുണ്ടായാൽ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും. തുടർന്നു വാർത്താസമ്മേളനം. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തൈ നടും

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിസാങ്കേതിക കാര്യങ്ങൾ പറഞ്ഞുകേന്ദ്ര തടസ്സപ്പെടുത്തുകയാണെന്നു മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർധസത്യങ്ങളാണ്.പറയുന്നതിൽ പകുതിയും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ നാല് മാസത്തേക്ക് കേന്ദ്രം 170. 5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ ഈ തുക നൽകുന്നില്ല, കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിർത്തില്ലെന്നും ശിവന്കുട്ടി പറഞ്ഞു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് മന്ത്രി പറയുന്നത്. . സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസ്സവാദമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ട് വിതരണ കണക്കുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും താൻ ആരോപിച്ചു.

ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുകയാണ്. നിലവിലെ സംഭവങ്ങളുമായി തീരുമാനത്തിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ വന്നു.ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി.ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു.ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്സിപിഎമ്മിന് സങ്കടം .ബിജെപി ക്ക് വോട്ട് ചെയ്യുന്നവർ മാറി ചിന്തിക്കുന്നു.പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർട്ടി സംവിധാനത്തിന്‍റെ വീഴ്ചയാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ സർക്കാരിന്റെ വി ഐ പികളാണ്. വിലങ്ങില്ലാതെ കൊണ്ടുപോയതിൽ അത്ഭുതമില്ല, കൊടി സുനിയാണ് ജയിൽ ഭരിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.മത്സരിക്കില്ലെന്ന തീരുമാനം തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി ജെഡിഎസ് സഖ്യം. സീറ്റ് വിഭജനത്തിന് അമിത് ഷാ അംഗീകാരം നൽകിയതായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നാല് ലോക്സഭാ സീറ്റില്‍ ജെഡിഎസ് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാണ്ഡ്യ, ബെംഗളൂരു റൂറൽ അടക്കം 5 ലോക്സഭാ സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടിരുന്നത്. എച്ച്.ഡി ദേവഗൗഡ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഖ്യം സംബന്ധിച്ച തീരുമാനം ബിജെപി സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരില്‍ നിന്നൊക്കെയുള്ള അഭിപ്രായം തേടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മിക്ക നേതാക്കളും ബിജെപിയുമായുള്ള സഖ്യത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കര്‍ണാടകയില്‍ ആകെ 28 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ട്ടി പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചിരുന്നു.