ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടണ് സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം. 1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്സല് ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.ലോഹനഖങ്ങള്‍ അല്ലെങ്കില്‍ വാഗ് നഖം എന്നത് വിരല്‍ മടക്കുകള്‍ക്കിടയില്‍ ഘടിപ്പിക്കുന്ന ആയുധമാണ്. നാലോ അഞ്ചോ വളഞ്ഞ ബ്ലേഡുകള് ഇതില്‍ അടങ്ങിയിരിക്കുന്നു. ബീജാപൂര്‍ സുല്‍ത്താനേറ്റിലെ ആദില്‍ ഷാഹി രാജവംശത്തിലെ ജനറല്‍ അഫ്സല് ഖാനെ കൊല്ലാന്‍ ശിവജി മഹാരാജ് ഉപയോഗിച്ചത് ഈ ആയുധമാണ്
ശിവാജി അഫ്സല് ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.ജഗദംബവാളും, വാഗ് നഖവും മഹാരാഷ്ട്രയില്‍ ലഭിക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ശിവജിയുടെ ജഗദംബവാള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും ഞങ്ങള്‍ പരിശോധിക്കും. അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വാഗ് നഖ് ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്.സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു
2023-09-09

