കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന : മഹാരാഷ്ട്രയില്‍ ലോക്ഡൗണാക്കാന്‍ സാധ്യത

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്യ
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി കിടക്കകള്‍ തികയാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.എല്ലാവരും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്നും മറ്റ് വഴികളില്ലെങ്കില്‍ ലോക്ഡൗണ്ട അനിവാര്യമാകുമെന്നും താക്കറെ പറഞ്ഞു.