കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം

modi

കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.

പരിശോധന നിരക്ക് ഉയർത്താനും, ആശുപത്രികളിൽ കൂടുതൽ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തിൽ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.