Kerala (Page 2,135)

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ സമാപനമായ കൊട്ടിക്കലാശം നടത്തില്ലെന്ന്​ പാലായിലെ യു.ഡി.എഫ്​ സ്​ഥാനാർഥി മാണി സി കാപ്പൻ. അതിന്​ ചിലവാകുന്ന തുക ജനോപകാരപ്രദമായ കാര്യങ്ങൾ ചിലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു.

ആർഭാട രഹിതമായി കൊട്ടിക്കലാശം നടത്തണമെന്ന ആഹ്വാനം പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും അദ്ദേഹം അഭ്യർഥിച്ചു.

എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇത്തവണ യു.ഡി.എഫ്​ സ്​ഥാനാർഥിയായാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫിലിരിക്കെ ദീർഘകാലം പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ മകൻ ജോസ്​ കെ. മാണിയാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നത്​. ​

വോട്ട് ഇരട്ടിപ്പ്​ സംഭവത്തില്‍ ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന്​ മറുപടിയുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. വോട്ടേഴ്‌സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ വെബ്സൈറ്റിലുള്ള, ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണെന്നും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ ഡാറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചക്ക്​ കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നു. സി.പി.എമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രഖ്യാപിത നയമായിരുന്ന ഡാറ്റ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിന്​ വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്’. രമേശ് ചെന്നിത്തല പറഞ്ഞു.

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഒരു ഭരണത്തുടർച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒന്നുകിൽ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കിൽ ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർണായകമായ സാന്നിധ്യമായി കേരള നിയമസഭയിൽ എൻ.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തും. യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺ​ഗ്രസിലും സിപിഎമ്മിലുമിരിക്കുന്നു. ഫലപ്രദമായ ഒരു മാർ​ഗം തെളിഞ്ഞുവരുമ്പോൾ പല മാറ്റങ്ങളുമുണ്ടാവും. എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാർ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ധനകാര്യ മനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഖജനാവ് കാലിയായിരുന്നുവെങ്കില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 5000 കോടിയുടെ ട്രഷറി മിച്ചവുമായാണെന്നും ധനമന്ത്രി തോമസ് ഐസക്. അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്.സംസ്ഥാന തദ്ദേശ-സ്ഥാപന പ്ലാന്‍ ചിലവുകള്‍ 80 ശതമാനം എത്തിക്കാനായതിനാല്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറയുന്നു. അവസാന പത്തു ദിവസങ്ങളില്‍ റെക്കോന്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്കിയത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍് ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചിലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.

case

സംവിധായകന്‍ ജിസ് ജോയ് ഒരുക്കിയ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമ നടപടിയുമായി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ തന്നെ വ്യക്‌തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

മുൻപ് ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വാദം പറയാൻ മുപ്പത് സെക്കന്റ് തരൂ, എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.

‘വെറും മുപ്പത് സെക്കന്റ് അല്ലേ കൊടുക്കൂ’ എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും അലൻസിയറും ഉൾപ്പെടുന്ന രംഗത്തിൽ സൈജു കുറുപ്പ് മറുപടിയും പറയുന്നുണ്ട് . ഈ സംഭാഷണത്തിന് എതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഐപിസി സെക്ഷന്‍ 499, 500 എന്നിവ അടിസ്‌ഥാനപ്പെടുത്തി കേസെടുക്കണമെന്ന് ഇന്ന് തന്നെ പരാതി നൽകുമെന്ന് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. അതേസമയം, ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത്‌ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. സംഭരിച്ച നാഫ്ത പൂര്‍ണമായി ഉപയോഗിച്ചു തീര്‍ന്നതോടെയാണ് കായംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. 350 മെഗാവാട്ട് ശേഷിയുള്ള നിലയം കെഎസ്ഇബിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2025 ഫെബ്രുവരി വരെ ആവശ്യാനുസരണം പ്രവര്‍ത്തിക്കും. അതിനു ശേഷം നിലയം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എല്‍എന്‍ജി ഉപയോഗിച്ചു വൈദ്യുതോല്‍പാദനം നടത്തുന്നതോടെ യൂണിറ്റ് നിരക്ക് 5 രൂപയാകുമെന്നാണു സൂചന. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് കെഎസ്ഇബി ഇതുവരെ നല്‍കിയിട്ടില്ല.നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ വാതകം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധം താപനിലയത്തിലെ യന്ത്ര സംവിധാനങ്ങള്‍ നവീകരിച്ചത് ഏഴു വര്‍ഷം മുന്‍പാണ്. ഇതിന് 30 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യകാലങ്ങളില്‍ നാഫ്തയ്ക്ക് വിലക്കുറവായിരുന്നതിനാല്‍ ഏകദേശം അഞ്ചു രൂപയായിരുന്നു വൈദ്യുതി യൂണിറ്റ് നിരക്ക്. പിന്നീട് നാഫ്തയുടെ വില വര്‍ധിച്ചതോടെ വൈദ്യുതി യൂണിറ്റ് നിര്‍ക്കും വര്‍ധിച്ചു. പദ്ധതിയുടെ കാലാവധി 25 വര്‍ഷമാണ്. 2025 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരുമായുള്ള വൈദ്യുതി വാങ്ങല്‍ കരാറിന്റെ കാലാവധിയും അതുവരെയാണ്. സംസ്ഥാനം വൈദ്യതി വാങ്ങുന്നില്ലെങ്കിലും അതുവരെ താപനിലയം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തും. തുടര്‍ന്ന് നിലയത്തിന്റെ ഭാവിയെന്തെന്ന് തീരുമാനമായിട്ടില്ല.

കണ്ണൂര്‍: ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സജീവമാണ്.
അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ചവച്ച സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുമായി ഇടപഴകുമ്പോള്‍ ലഭിക്കുന്ന ചിത്രമെന്നും ഇത്രയും നല്ല രീതിയില്‍് ജനമനസ്സറിഞ്ഞ് പ്രവര്‍്ത്തിച്ച സര്‍ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്പി അനന്തകൃഷ്ണനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്. പോക്സോ, എസ്സി – എസ്ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.

വാളയാർ അട്ടപ്പള്ളത്ത് 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും സഹോദരിയായ ​​ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ർ​​ച്ച് നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്

കണ്ണൂർ:  തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന  ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തലശേരിയിൽ മത്സരിക്കുന്ന സി.ഒ.ടി.നസീര്‍.തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല.

പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

സൂഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഒ.ടി.നസീറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും പ്രചാരണത്തിന് പിന്തുണ ബി.ജെ.പി നൽകിയില്ലെന്നുമാണ് സി.ഒ.ടി നസീർ പറയുന്നത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു.

ഒറ്റപ്പാലം:പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ പിശകെന്ന് പരാതി.ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടര്‍മാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രതിപക്ഷനേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കി. ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അതിനിടെ വോട്ടര്‍ പട്ടിക പുറത്തുവിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണവുമായി സി പി എം രംഗത്തെത്തി. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം.