എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 5000 കോടിയുടെ ട്രഷറി മിച്ചവുമായാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ധനകാര്യ മനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഖജനാവ് കാലിയായിരുന്നുവെങ്കില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 5000 കോടിയുടെ ട്രഷറി മിച്ചവുമായാണെന്നും ധനമന്ത്രി തോമസ് ഐസക്. അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്.സംസ്ഥാന തദ്ദേശ-സ്ഥാപന പ്ലാന്‍ ചിലവുകള്‍ 80 ശതമാനം എത്തിക്കാനായതിനാല്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറയുന്നു. അവസാന പത്തു ദിവസങ്ങളില്‍ റെക്കോന്‍ഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്കിയത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍് ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചിലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.