ഇരട്ടവോട്ടുള്ളവര്‍ നല്‍കേണ്ട സത്യാവാങ്മൂലം ബൂത്തുതല ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവര്‍ നല്‍കേണ്ട സത്യാവാങ്മൂലം ബൂത്തുതല ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കുകയും ഏത് ബൂത്തിലാണ് എത്തേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കും.
140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടര്‍മാരുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മിഷന്‍ 38,586 ഇരട്ട വോട്ടുകളാണ് കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചത്. സത്യവാങ്മൂലത്തില്‍ വോട്ടറുടെ പേര്, മേല്‍വിലാസം, വയസ്, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ ഐഡിയിലെ നമ്പര്‍. അതിനുതാഴെ പേര് എഴുതി ഒപ്പിടണം.
ഇപ്പോള്‍ താമസിക്കുന്നത് എവിടെയാണോ ആ സ്ഥലത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തണം. താമസിക്കുന്ന സ്ഥലത്തെ രണ്ട് ബൂത്തുകളില്‍ പേരുണ്ടായാല്‍ വീട് നില്‍ക്കുന്ന ബൂത്ത് ഏതാണോ അവിടെ വോട്ട് ചെയ്യണം.