മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്ന് പോകുകയാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : പിണറായിയുടെ താങ്ങും തണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്ന് പോകുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായിക്ക് സ്ഥലകാല ബോധം വരികയെന്നും സുധാകരന് പറഞ്ഞു.
എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തില്‍ പിണറായിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.