ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്കും പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കും ഭൂ​ര​ഹി​ത​ര്‍​ക്കും പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും കി​ട​ക്കാ​ന്‍ വീ​ടും കൃ​ഷി​ചെ​യ്യാ​ന്‍ ഭൂ​മി​യും ല​ഭി​ക്കും. ഇ​തി​നു പു​റ​മെ കേ​ര​ള​ത്തി​ല്‍ ക്ഷേ​ത്ര ഭ​ര​ണാ​വ​കാ​ശ വി​ളം​ബ​രം ഉ​ണ്ടാ​കും. വി​ശ്വാ​സി​ക​ള്‍​ക്ക് ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നും പാ​ലി​യം വി​ളം​ബ​ര​ത്തി​നും ശേ​ഷം ന​ട​ക്കാ​ന്‍ പോ​കു​ന്ന വ​ലി​യ വി​ളം​ബ​ര​മാ​വും അ​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.