Kerala (Page 2,121)

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ നിയമപരമായി ഏതറ്റവും വരെയും പോകും എന്നും അന്വേഷണ സംഘത്തിന്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകള്‍ തേച്ചു മായ്ച്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം, മന്‍സൂറിനെ കൊലപ്പെടുത്താന് ഗൂഢാലോചന നടത്തിയത് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പിലുണ്ട്. മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില് ഒളിവില് കഴിയുന്ന 24 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
പൊലീസിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്.

കൊച്ചി : ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് ഇഡി ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സന്ദീപ് നായരുടെ കത്തിനു പിന്നില്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.

തിരുവനന്തപുരം: തപാല്‍ വോട്ടില്‍ വ്യാപകമായി തിരിമറി നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മൂന്നരലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ വോട്ടിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് നിര്‍ദ്ദേശങ്ങളടങ്ങിയ പരാതി ചെന്നിത്തല സമര്‍പ്പിച്ചു.
80 വയസ് കഴിഞ്ഞവരുടെ വോട്ടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗിലിട്ടു. ഇതിനുവേണ്ടി ഇടത് അനുഭാവമുളളവരെ ദുരുപയോഗം ചെയ്‌തെന്നും ചെന്നിത്തല ആരോപിച്ചു.അതിനിടെ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സമാനമായി കൊല്ലത്ത് തപാല്‍ വോട്ട് രേഖപ്പെടുത്തിയ അദ്ധ്യാപകന് വീണ്ടും തപാല്‍ ബാലറ്റ് ലഭിച്ചു. തഴവ എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കെ.ബാബുവിനാണ് വീണ്ടും ബാലറ്റ് ലഭിച്ചത്. സമാനമായ തരത്തില്‍ പലര്‍ക്കും ബാലറ്ര് കിട്ടിയതായി സംശയമുണ്ട്.കൊല്ലത്തെ സംഭവം അന്വേഷിക്കാന്‍ റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടറും അറിയിച്ചു.

health minister

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രഷിംഗ് കര്‍വ് എന്ന പേരില്‍ വാക്‌സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. യോഗ്യരായ എല്ലാവര്ക്കും വാക്‌സിന് നല്കും. ആവശ്യമുള്ളത്രയും വാക്‌സിന് നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന് പ്രവര്ത്തനങ്ങള് ദ്രുതഗതിയിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 60 വയസ്സിന്‍ മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന് നല്കി. സംസ്ഥാനത്ത് 11 ശതമാനം പേര്ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായിയെന്നും പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള് പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില് വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി./]-9

തിരുവനന്തപുരം: ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ച വിവാദമായ ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്താ റിപ്പോർട്ട്. അദീപിനെ ജനറൽ മാനേജരായി നിയമിച്ച ജലീൽ ആരോപണത്തിൽ കു‌റ്റക്കാരനാണ്. അധികാര ദുർവിനിയോഗമാണ് ജലീൽ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറയുന്നു.

ബന്ധുവിനെ നിയമിക്കുന്നതിനായി ജനറൽ മാനേജർ തസ്‌തികയിലെ യോഗ്യതയിൽ ഇളവ് വരുത്തി ശേഷം അദീപിനെ നിയമിച്ചു. മന്ത്രിക്കെതിരെ വി.കെ മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്നതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു, മന്ത്രിസ്ഥാനത്ത് തുടരാൻ കെ.ടി ജലീൽ അതിനാൽ അർഹനല്ലെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇതാവശ്യപ്പെടുന്ന റിപ്പോർട്ട് ഉടൻതന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

കൊച്ചി: കർഷക സമരത്തിനിടയിലും കാർഷികോത്പന്ന കയറ്റുമതിയിൽ 26 ശതമാനത്തിന്റെ മികച്ച നേട്ടം.അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020 21) ഏപ്രിൽ ഫെബ്രുവരിയിൽ 1,750 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ലഭിച്ചത്. മുൻവർഷത്തെ സമാനകാലത്ത് വരുമാനം 1,450 കോടി ഡോളറായിരുന്നു. പോത്തിറച്ചി, മട്ടൻ, സംസ്‌കരിച്ച ഇറച്ചി, കോഴി, താറാവ് എന്നിവയുടെ കയറ്റുമതി മൂല്യവും കയറ്റുമതി അളവും കുറഞ്ഞു.

പ്രമുഖ വിപണിയായ അമേരിക്കയിൽ നിന്നുൾപ്പെടെ ഇവയ്ക്ക് ഡിമാൻഡ് ഇടിഞ്ഞത് തിരിച്ചടിയായി. ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതി 11 ശതമാനം ഉയർന്ന് 28.50 കോടി ഡോളറിലെത്തി.രൂപക്കണക്കിൽ, കയറ്റുമതി 26 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 1.03 ലക്ഷം കോടി രൂപയിൽ നിന്ന് 1.30 ലക്ഷം കോടി രൂപയായാണ് കുതിപ്പ്. ബസുമതി അരി, ബസുമതി ഇതര അരി, നിലക്കടല, പയറുകൾ, ക്ഷീരോത്പന്നങ്ങൾ, പഴം, പച്ചക്കറികൾ എന്നിവയ്ക്കാണ് വിദേശത്തുനിന്ന് മികച്ച ഡിമാൻഡ് ലഭിച്ചത്. അതേസമയം ഇറച്ചി കയറ്റുമതി കുത്തനെ കുറഞ്ഞു.

ചേര്‍ത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. ്.

പി തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു.

തിരുവനന്തപുരം: ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ച് വെറും ഒമ്പത് മാസം കൊണ്ട് ഡബില്‍ സെഞ്ച്വറി തികച്ച് വിഴിഞ്ഞം പോര്‍ട്ട്. ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനര്‍ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തിന് ലഭിച്ചു. ക്രൂചെയ്ഞ്ചിംഗില്‍ 200 തികച്ച ഇന്നലെ നാല് കപ്പലുകളാണ് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരില്‍ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലില്‍ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു. ഇന്നലെ ഇത് കൂടാതെ മറ്റ് മൂന്ന് കപ്പലുകള്‍ കൂടി വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയിരുന്നു. രാവിലെ ഒന്‍പതരയോടെ എത്തിയ എസ്ടിഐ ലാവന്‍ഡര്‍, തൊട്ട് പിന്നാലെ എത്തിയ എസ്ടിഐ കിംഗ്‌സ് വേ, ഉച്ചയോടെ എത്തിയ എസ്ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്നിവയാണ് മറ്റ് കപ്പലുകള്‍. കൊവിഡ് മാനദണ്ഡം പാലിച്ച് ആരോഗ്യ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും എമിഗ്രേഷന്റെയും പോര്‍ട്ടിന്റെയും അധികൃതരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പുറത്തിറങ്ങിയ തൊഴിലാളികള്‍ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ലോകം കൊറോണയുടെ പിടിയിലായതോടെ ലോകമൊട്ടാകെ ലോക്ക്ഡൗണും യാത്രാവിലക്കുകളും ഫ്രഖ്യാപിച്ചതോടെ വിമാന സര്‍വ്വീസുകള്‍ വരെ നിര്‍ത്തലാക്കിയപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകള്‍ക്ക് എത്തി.

bjp

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും തിരുവനന്തപുരത്ത് യുഡിഎഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് മറുപടി പറയണമെന്ന് ബിജെപി. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരച്ചറിഞ്ഞെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് ആരോപിച്ചു.നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ് ഡി പി ഐ നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍് ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ശിവന്‍കുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബിജെപി ആവശ്യം.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് അവസാന നിമിഷവും ഇരു മുന്നണികളും ഒത്തുകളി ആരോപിച്ചിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ലോകത്തും ഇന്ത്യയിൽ തന്നെയും കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ എടുത്താലും കൊവിഡ് വരുന്നു,​ പിന്നെന്തിന് വാക്സിൻ എടുക്കണം എന്നു ചോദിക്കുന്നവർക്ക് മറുപടിയുമായി ഡോ. മനോജ്​ വെള്ളനാട്​ രംഗത്ത്. അതെസമയം ഒന്നും രണ്ടും ഡോസ് വാക്സിൻ എടുത്തവർക്കും രോഗം വരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏപ്രിൽ 11 മുതൽ വാക്സിൻ ഫെസ്റ്റിവലായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആഹ്വാനം ചെയ്തിരുന്നു. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് മോദിയുടെ ആഹ്വാനം. ഈ പശ്ചാത്തലത്തില്‍ ഡോ. മനോജ്​ വെള്ളനാട്​ ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പ്​ ചര്‍ച്ചയാകുകയാണ്. വാക്സിന്‍ എന്തുകൊണ്ട്​ എടുക്കണമെന്ന്​ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്​തമാക്കുന്നു.

മനോജ് വെള്ളനാടിന്റെ ഫേസ്​ബുക്ക്​​ പോസ്റ്റ് :

മുഖ്യമന്ത്രി മാസ്ക് ഉപയോഗിച്ചിരുന്നു. ആദ്യ ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. എന്നിട്ടും കൊവിഡ് വന്നത് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

  1. ഓരോ വാക്സിനെ പറ്റി പറയുമ്പോഴും നമ്മള്‍ അതിന്‍റെ എഫിക്കസി 75% അല്ലെങ്കില്‍ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്ന്.
  2. അദ്ദേഹത്തിന്‍റെ മകള്‍ നേരത്തേ പോസിറ്റീവായിരുന്നു. അവരില്‍ നിന്നായിരിക്കാം അദ്ദേഹത്തിനും പകര്‍ന്നത്. വീട്ടില്‍ അധികമാരും മാസ്ക് ​െവക്കില്ലല്ലോ, ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് അറിയും വരെ. മറ്റൊന്ന്, അദ്ദേഹം സാധാ തുണി മാസ്കാണ് ​െവച്ചു കണ്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത് സമ്ബര്‍ക്കം വരുമ്ബോള്‍ ആ മാസ്കിനും ഏതാണ്ട് 30-40% പ്രതിരോധമേ നല്‍കാന്‍ കഴിയൂ. അങ്ങനെയും, മാസ്ക് ​െവച്ചിരുന്നാലും, ചിലപ്പോള്‍ രോഗം പകര്‍ന്ന് കിട്ടാം.
  3. അദ്ദേഹം 1 ഡോസ് വാക്സിനേ എടുത്തിരുന്നുള്ളൂ. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് ഈ പറയുന്ന 70-80% പ്രതിരോധം ലഭിക്കുക. ഇത്രയും പ്രതിരോധം ഇപ്പോള്‍ അദ്ദേഹത്തിനുണ്ടാവില്ല.
  4. രണ്ട്​ ഡോസ് വാക്സിനും എടുത്ത നിരവധി പേര്‍ക്ക് ഇതിനകം രോഗം വന്നതിനെ പറ്റിയുള്ള ആശങ്കയും ഇതിനൊപ്പം ചേര്‍ക്കാം. പിന്നെന്തിന് വാക്സിന്‍ എന്നാണ് പലരുടെയും ചോദ്യം. അതിന്‍റെ ഉത്തരം,

a) വാക്സിന്‍, നിങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ 75-80% വരെ പ്രതിരോധം നല്‍കും (നേരത്തെ പറഞ്ഞത് തന്നെ)

b) വാക്സിനെടുത്തവരില്‍ ഇനിയഥവാ രോഗം വന്നാലും ഗുരുതരപ്രശ്നങ്ങളുണ്ടാവുന്നത് 95% വരെ തടയും. ചെറിയ കാര്യമല്ല.

c) വാക്സിനു ശേഷം രോഗം പിടിപെട്ടാലും മരിക്കാനുള്ള സാധ്യത 99-100% വരെ തടയും. ഇതൊക്കെ കൊണ്ടാണ് വാക്സിന്‍ എല്ലാവരും എടുക്കണമെന്ന് പറയുന്നത്. അങ്ങനെ സമൂഹത്തില്‍ വാക്സിനെടുത്തിട്ടോ അല്ലാതെയോ പ്രതിരോധശേഷിയുള്ളവര്‍ 60-70% ആവുമ്ബോള്‍ രോഗം പതിയെ കെട്ടടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷെ അതിപ്പോഴും 10 ശതമാനത്തില്‍ താഴെയാണെന്നതാണ് സത്യം. ഇന്ത്യയിലും ലോകത്തിന്‍റെ പലഭാഗങ്ങളും ഇപ്പോള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലാണ്. അതിവിടെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇനിയെങ്കിലും നമ്മളെല്ലാം കുറച്ചൂടി ജാഗ്രത പാലിക്കണം. പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വേഗം നെഗറ്റീവായി, ആരോഗ്യവാനായി കര്‍മ്മനിരതനാകാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.