തപാല്‍ വോട്ടില്‍ വ്യാപക തിരിമറിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടില്‍ വ്യാപകമായി തിരിമറി നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മൂന്നരലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ വോട്ടിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് നിര്‍ദ്ദേശങ്ങളടങ്ങിയ പരാതി ചെന്നിത്തല സമര്‍പ്പിച്ചു.
80 വയസ് കഴിഞ്ഞവരുടെ വോട്ടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗിലിട്ടു. ഇതിനുവേണ്ടി ഇടത് അനുഭാവമുളളവരെ ദുരുപയോഗം ചെയ്‌തെന്നും ചെന്നിത്തല ആരോപിച്ചു.അതിനിടെ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സമാനമായി കൊല്ലത്ത് തപാല്‍ വോട്ട് രേഖപ്പെടുത്തിയ അദ്ധ്യാപകന് വീണ്ടും തപാല്‍ ബാലറ്റ് ലഭിച്ചു. തഴവ എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കെ.ബാബുവിനാണ് വീണ്ടും ബാലറ്റ് ലഭിച്ചത്. സമാനമായ തരത്തില്‍ പലര്‍ക്കും ബാലറ്ര് കിട്ടിയതായി സംശയമുണ്ട്.കൊല്ലത്തെ സംഭവം അന്വേഷിക്കാന്‍ റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടറും അറിയിച്ചു.