General (Page 1,519)

high court

കൊച്ചി ;’ഒപ്പം ജീവിച്ചിരുന്ന പുരുഷൻ ഉപേക്ഷിച്ച ഘട്ടത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികൾക്ക് ദത്ത് എടുക്കാൻ അനുവദിക്കുകയും ചെയ്‌ത നടപടികൾ റദ്ദാക്കി ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താക്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ സുപ്രധാന വിധി.സമൂഹത്തിൽ ഒറ്റപ്പെട്ട ഇത്തരം സ്തികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2018ൽ പ്രളയകാലത്ത് ഒന്നിച് ജീവിക്കാൻ തീരുമാനമെടുത്ത യുവതിയും യുവാവിനും കുട്ടി ജനിച്ചു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല സർക്കാർ ആശുപത്രിയിലായിരുന്നു പ്രസവം.

ആശുപത്രി രേഖകളിൽ കുട്ടിയുടെ പിതാവിൻ്റെ പേരും നൽകിയിരിന്നു. പിന്നിട് യുവാവ് ബന്ധത്തിൽ നിന്ന് അകന്നു. സിനിമയിലഭിനയിക്കാൻ കർണ്ണാടകത്തിലേക്ക് പോകുകയായിരുന്നു. ശിശുക്ഷേമസമിതിയിൽ അമ്മ ഏൽപ്പിച്ച കുട്ടിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടുംബകോടതി അനുമതിയോടെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകി. തിരിച്ചെത്തിയ പിതാവ് കുട്ടിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹരജി നൽകിയെങ്കിലും ദത്തെടുക്കൽ നടപടി നിയമാനുസൃതമാണന്ന് കോടതി വിലയിരുത്തി.അതേസമയം ലിവിംഗ് ടുഗദർ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അതെ അവകാശങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

cars

കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്.സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.2021 ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.

m a yusuf ali

കൊച്ചി : പ്രമുഖ വ്യവസായി എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലെ ചതുപ്പിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. എം എ യൂസഫലിയും ഭാര്യ ഷാജിറയും ഉൾപ്പെടെ അഞ്ച് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 8.30നായിരുന്നു സംഭവം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. യന്ത്രത്തകരാർ മൂലം ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം..

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുറഞ്ഞു. വേനല്‍ കടുത്തതോടെയാണ് മില്‍മ അന്യസംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങുന്ന അവസ്ഥയിലെത്തിയത്. സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍ക്കുന്നത്. 12.5 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഇപ്പോള്‍ സംഭരിക്കുന്നത്. ബാക്കി 2 ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, തമിഴ്‌നാട് നന്ദിനി എന്നിവിടങ്ങളില്‍ നിന്നും വാങ്ങുകയാണ്.
സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ അവിടെത്തന്നെ പ്രാദേശിക വില്‍പ്പന നടത്തുന്നതും സംഭരണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണമായി.തിരുവനന്തപുരം മേഖലയില്‍ 4.75 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയുടെ പ്രതിദിന വില്‍പ്പന. ക്ഷീരസംഘങ്ങളില്‍ നിന്ന് മില്‍മ നേരിട്ട് ശേഖരിക്കുന്ന പാലില്‍ ഇപ്പോള്‍ 40,000 മുതല്‍ 50,000 വരെ ലിറ്ററിന്റെ കുറവുണ്ട്.

pakistan

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബലാത്സംഗത്തെ ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭരണം സംബസിച്ച കേസില്‍ സോണിച്ചന്‍ പി. ജോസഫ് പ്രസിഡന്റും എം. രാധാകൃഷ്ണന്‍ സെക്രട്ടറിയുമായ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി വിധിച്ചു. പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുക്കാനായി ഒരു സംഘം ആളുകള്‍ ഉണ്ടാക്കിയ മിനിട്‌സ് കൃത്രിമമാണെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞു.

നിലവിലെ ഭരണസമിതിയിലെ 3 അംഗങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ കൃത്രിമമായി ചമച്ച രേഖകള്‍ കോടതി വിശ്വാസത്തിലെടുത്തില്ലപ്രസ് ക്ലബിനു വേണ്ടി അഡ്വ. എസ്.ജെ. രാജപ്രതാപ് ഹാജരായി .തിരുവനന്തപുരം പ്രസ് ക്ലബിനു വേണ്ടി സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മുന്‍സിഫ് കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം. രാധാകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായും കോടതി കണ്ടെത്തി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍. വി രമണ അധികാരമേല്‍ക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥാനമൊഴിയുന്നതിലേക്കാണ് പുതിയ ഉത്തരവ്. ഏപ്രില്‍ 23നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എന്‍.വി രമണ ജനിച്ചത്. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച് 10 മുതല്‍ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.

കൊച്ചി: പോളിങ് ദിവസം തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതിര്‍ത്തികള്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുമെന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വേണമെന്ന ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ, ആലപ്പുഴയിലെ 46 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. സംഭരിച്ച നാഫ്ത പൂര്‍ണമായി ഉപയോഗിച്ചു തീര്‍ന്നതോടെയാണ് കായംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. 350 മെഗാവാട്ട് ശേഷിയുള്ള നിലയം കെഎസ്ഇബിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2025 ഫെബ്രുവരി വരെ ആവശ്യാനുസരണം പ്രവര്‍ത്തിക്കും. അതിനു ശേഷം നിലയം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എല്‍എന്‍ജി ഉപയോഗിച്ചു വൈദ്യുതോല്‍പാദനം നടത്തുന്നതോടെ യൂണിറ്റ് നിരക്ക് 5 രൂപയാകുമെന്നാണു സൂചന. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് കെഎസ്ഇബി ഇതുവരെ നല്‍കിയിട്ടില്ല.നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ വാതകം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധം താപനിലയത്തിലെ യന്ത്ര സംവിധാനങ്ങള്‍ നവീകരിച്ചത് ഏഴു വര്‍ഷം മുന്‍പാണ്. ഇതിന് 30 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യകാലങ്ങളില്‍ നാഫ്തയ്ക്ക് വിലക്കുറവായിരുന്നതിനാല്‍ ഏകദേശം അഞ്ചു രൂപയായിരുന്നു വൈദ്യുതി യൂണിറ്റ് നിരക്ക്. പിന്നീട് നാഫ്തയുടെ വില വര്‍ധിച്ചതോടെ വൈദ്യുതി യൂണിറ്റ് നിര്‍ക്കും വര്‍ധിച്ചു. പദ്ധതിയുടെ കാലാവധി 25 വര്‍ഷമാണ്. 2025 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരുമായുള്ള വൈദ്യുതി വാങ്ങല്‍ കരാറിന്റെ കാലാവധിയും അതുവരെയാണ്. സംസ്ഥാനം വൈദ്യതി വാങ്ങുന്നില്ലെങ്കിലും അതുവരെ താപനിലയം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തും. തുടര്‍ന്ന് നിലയത്തിന്റെ ഭാവിയെന്തെന്ന് തീരുമാനമായിട്ടില്ല.

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.