General (Page 1,517)

ഇസ്രായേലിൽ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.”ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു.

സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു”- എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഇന്നലെ വൈകുംനേരം 6.30-ഓടെയാണ് ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഈ മാസം പതിനാലിന് രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലും 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍്ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍് ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ 2021 മേയ് 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മേയ് 14 : തിരുവനന്തപുരം, കൊല്ലം
മേയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
യെലോ അലര്‍ട്ട്
മേയ് 11 : ഇടുക്കി,മലപ്പുറം
മേയ് 12: ഇടുക്കി
മേയ് 13 : തിരുവനന്തപുരം
മേയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
മേയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍

കൊവിഡ് വ്യാപന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് എൽ.ഐ.സി., ഡെത്ത് ക്ളെയിം ചട്ടങ്ങളിൽ ഇളവ് വരുത്തി. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിന് പകരം ആശുപത്രിയിൽ നിന്നുള്ള മരണ സമയം, തീയതി എന്നിവ വ്യക്തമാക്കുന്ന ‌ഡെത്ത് സർട്ടിഫിക്കറ്റ്, ഡിസ്‌ചാർജ്/ഡെത്ത് സമ്മറി ഹാജരാക്കിയാൽ മതി. എന്നാൽ, ഇവ എൽ.ഐ.സി ക്ളാസ്-1 ഓഫീസറോ മുതിർന്ന ഡെവലപ്‌മന്റ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം.

സംസ്കാരം നടത്തിയതിന്റെ തെളിവും ഇതോടൊപ്പം ഹാജരാക്കണം.മറ്റു കേസുകളിൽ ഇൻഷ്വറൻസ് ക്ളെയിമിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തന്നെ വേണം.ക്ളെയിമുകളുടെ അതിവേഗ തീർപ്പാക്കലിനായി പ്രത്യേക എൻ.ഇ.എഫ്.ടി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാളെ മുതൽ എൽ.ഐ.സി ഓഫീസുകൾ ആഴ്‌ചയിൽ അഞ്ചുദിവസമേ (തിങ്കൾ മുതൽ വെള്ളിവരെ) പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പ്രവർത്തനം.

കൊച്ചി: സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങളില്‍ പരാതി നല്‍കാനായി കിയോസ്‌കുകള്‍ ഏര്‍്‌പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യക്തികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍് നേരിട്ട് പോകാതെ തന്നെ പരാതി നല്കാന്‍ കഴിയുന്ന കിയോസ്‌ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിന്മേല്‍ അതത് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ പുറത്തിറക്കി.പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷ്യുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും.

അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ദിവസങ്ങളിൽ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.സായുധസേനാ വിഭാഗം, ട്രഷറി, സി. എന്‍. ജി, എല്‍. പി, ജി, പി. എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, എന്‍. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.

പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും.

ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കേവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പോലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.രോഗ വ്യാപനം കൈവിട്ട സാഹചര്യത്തിൽ ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ.

ന്യൂഡല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാങ്കേതിക മേഖലയിലെ വളര്‍ച്ച കാരണം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഇപ്പോള്‍ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തത്സമയം ജനങ്ങളില്‍ എത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ പരാമര്‍ശം അന്തിമ വിധിയില്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് പരാതിപ്പെടുന്നതിനെക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. .

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30 വിരമിക്കുമ്പോള്‍ സീനിയര്‍ ഐ.പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കും. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട കേസായിരുന്നു തച്ചങ്കരിക്ക് തടസമായി നിന്നിരുന്നത്. അത് മാറിയതോടെ സാദ്ധ്യതയേറി.1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി നിലവില്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്. ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍,പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, സിവില്‍ സപ്‌ളൈസ് എം.ഡി, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ എ.എസ്.പിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് മേധാവിയായിരുന്നു. 2023 ആഗസ്റ്റ് വരെ സര്‍വീസുണ്ട്.

നായ്ക്കൾക്കുമാകാം ട്രെയിൻ യാത്ര.റെയിൽവേ സ്റ്റേഷനുകളിലുള്ള പാർസൽ കേന്ദ്രത്തിൽലെത്തി നായയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം പൂരിപ്പിച്ചു നൽകിയാൽ വളരെ കുറഞ്ഞ ചെലവിൽ ഉടമ യാത്ര ചെയുന്ന അതേ ട്രെയിനിൽ കൂടെ കൂട്ടാം. പക്ഷേ അതിനായി കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാ ട്രെയിനുകളിലും ഏറ്റവും പിന്നിൽ ഗാർഡ് വിഭാഗമുണ്ട്. അതിൽ ഒരു ഡോഗ് ബോക്സ്‌ കാണാം. ആ ഡോഗ് ബോക്സിലാണ് ആണ് നായയെ പാർപ്പിക്കുക. ട്രെയിനിൽ ഉടമയുടെ ഒപ്പം ഇരുത്തി നായയെ കൊണ്ടുപോകാനും സംവിധാനമുണ്ട്‌. പക്ഷേ, അത് വളരെ ചെലവേറിയതാണ്. ഇവിടെ പറയുന്നത് ചെലവ് കുറഞ്ഞ മാർഗത്തെക്കുറിച്ചയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

നായയെ ട്രെയിനിൽ കൊണ്ടുപോകാമെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായ ഉണ്ടെങ്കിൽ ആ ട്രെയിനിൽ മറ്റൊരു നായയെ കയറ്റാൻ സാധിക്കില്ല. കാരണം, ഒരു ട്രെയിനിൽ ഒരു ഡോഗ് ബോക്സ്‌ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായയുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിച്ചറിയണം. നേരിട്ട് അന്വേഷിക്കുന്നതാണ് ഏറ്റവും ഉചിതം.

അത് മാത്രമല്ല നായയ്‌ക്കു വാക്‌സിനേഷൻ കൃത്യമായി എടുത്തതായിരിക്കണം (Rabies & DHLP vaccines). വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.നായ യാത്ര ചെയ്യാൻ മാനസികമായും ശരീരികമായും ആരോഗ്യമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം (ഈ സാക്ഷ്യപത്രം വെറ്ററിനറി ഡോക്ടറാണ് നൽകേണ്ടത്).നായയ്ക്ക് ലോഹനിർമിതമായ ചെയിൻ (ലീഷ് ) ഉണ്ടായിരിക്കണം.നായയെ പൊതു ഇടങ്ങളിൽ കൊണ്ടുപോകുമ്പോൾ അവർ അക്രമകാരിയായി കടികാതിരിക്കാൻ വേണ്ടി മാസ്ക് (dog muzzle) ഉണ്ടായിരിക്കണം (ഓരോ ഇനം നായ്ക്കളുടെ മുഖത്തിനു ചേരുന്ന വലുപ്പത്തിൽ പെറ്റ് ഷോപ്പുകളിൽ ലഭ്യമാണ്).മേൽപ്പറഞ്ഞ സാധനങ്ങളും, സർട്ടിഫിക്കറ്റുകളുടെയും ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെയും (adhaar) പകർപ്പ് കൈവശംവയ്ക്കുക.

covid

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ച് ഏപ്രിൽ 2020 മുതൽ ഈ മാസം 28 വരെ 101 മാധ്യമപ്രവർത്തകരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.ഇതിൽ 52 മരണവും ഈ ഏപ്രിലിലാണ് ഉണ്ടായതെന്നും ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് യുപിയിലാണ്. 19 പേരാണ് അവിടെ മരിച്ചത്. തെലങ്കാന (17), മഹാരാഷ്ട്ര (13), ഒഡീഷ (9), ‍ഡൽഹി (8), ആന്ധ്ര പ്രദേശ് (6) എന്നിങ്ങനെയാണ് ഐപിഎസിന്റെ റിപ്പോർട്ട്.

കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന (41) അന്തരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആജ് തക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.അസമിലെ മുതിർന്ന മാധ്യമപ്രവർത്തക നിലാക്ഷി ഭട്ടാചാര്യയുടെ ജീവനും ഇന്നു പൊലിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ്. ഇവരുടെ ഭർത്താവ് ദി അസം ട്രിബ്യൂൺ മാധ്യമത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് കല്യാൺ ബറുവയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.മരണസംഖ്യ ചിലപ്പോള് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.