ഭറൂച്ച് ആശുപത്രിയില്‍ തീപിടുത്തം : പതിനെട്ട് രോഗികള്‍ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.മരണസംഖ്യ ചിലപ്പോള് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.