സ്ത്രീകള്‍ക്ക് മാത്രമായി പരാതി നല്‍കാനായി കിയോസ്‌കുകള്‍

കൊച്ചി: സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങളില്‍ പരാതി നല്‍കാനായി കിയോസ്‌കുകള്‍ ഏര്‍്‌പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യക്തികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍് നേരിട്ട് പോകാതെ തന്നെ പരാതി നല്കാന്‍ കഴിയുന്ന കിയോസ്‌ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിന്മേല്‍ അതത് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും.