General (Page 1,516)

dam

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനേഴ് ഡാമുകള്‍ ഇന്നലെ തുറന്നു. വേനല്‍മഴ തുടങ്ങിയപ്പോഴേ ഡാമുകള്‍ നിറയാന്‍ തുടങ്ങി. ആ സാഹചര്യത്തില്‍ 31ന് കാലവര്‍ഷം തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകുമോ എന്നാണ് ആശങ്ക. ഇടുക്കി കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 455.80 അടിയും പത്തനംതിട്ടയിലെ മൂഴിയാറില്‍ ജലനിരപ്പ് 191.70 അടിയുമായി. തീരങ്ങളിലുള്ളവരോട് ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ ജലനിരപ്പ് 418.65 അടി ആയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൊത്തം ശേഷി 423.98 അടിയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ ഇവിടെയും റെഡ് അലര്‍ട്ട് വരും. 20 ഓളം വന്‍കിട സംഭരണികളും മഴക്കാലത്തിന് മുമ്പേ നിറഞ്ഞു. ഇതോടെ പ്രളയം ഒഴിവാക്കാന്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച് ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നുവിടുകയാണ്. അറബിക്കടലില്‍ ടൗക് തേ, ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് എന്നീ ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുമ്പേ ശക്തമായ മഴ പെയ്യിച്ചത്. പ്രളയസാദ്ധ്യത ഒഴിവാക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.

തുറന്ന പ്രധാന ഡാമുകള്‍

തിരുവനന്തപുരം നെയ്യാര്‍, ഇടുക്കി മലങ്കര, പാലക്കാട് ശിരുവാണി, കൊല്ലം കല്ലട, തൃശൂര്‍ ചിമ്മിണി, പീച്ചി, പത്തനംതിട്ട മണിയാര്‍, എറണാകുളം ഭൂതത്താന്‍കെട്ട്, കണ്ണൂര്‍ പഴശ്ശി

വലിയ ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റില്‍ പരമാവധി ശേഷി)
ഇടുക്കി -2336.52 (2400.3 അടി)
ഇടമലയാര്‍ – 139.10 (165അടി)
കക്കി – 960 (981 അടി)
ബാണാസുരസാഗര്‍ -756 (775.6അടി)
കുറ്റ്യാടി -749 (758അടി)
പമ്പ -966(986.3 അടി)
ലോവര്‍ പെരിയാര്‍ -250.6(253 അടി)
സംസ്ഥാനത്ത് 81 അണക്കെട്ടുകള്‍
കെ.എസ്.ഇ.ബിക്ക് 59, ഇറിഗേഷന്‍ വകുപ്പിന് 20, വാട്ടര്‍ അതോറിറ്റിക്ക് 2.

തിരുവനന്തപുരം: ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തിന് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കടല്‍ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മല്‍സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണം. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ നടപടി എടുക്കും.

ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മല്‍സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനു മുമ്പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും.

മറൈന്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിന് കൂടുതല്‍ പോലിസ് സേവനം ആവശ്യമാണെങ്കില്‍ ജില്ലാ പോലിസ് മേധാവികളുടെ അനുവാദത്തോടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍കോഡ് ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ സി എ ലതാ, എഡിഎം, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മല്‍സ്യബന്ധനം നടത്താന്‍ തടസ്സമില്ല.

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് പത്ത് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമബംഗാളും ഒഡീഷയും. അയല്‍്‌സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അവിടെയും പൂര്‍ത്തിയായി. ഒന്‍പത്‌ലക്ഷത്തോളം പേരെ സ്ുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒഡീഷ സര്‍ക്കാര്‍ രണ്ട് ലക്ഷത്തോളം പേരെ മാറ്റിയതായും അറിയിച്ചു. യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍് സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍് 74,000ത്തിലധികം ഓഫീസര്‍്മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പോലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടും.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനുള്ള ചുമതല മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ് നല്കിയിട്ടുള്ളത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍് ചെയര്‍മാനാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍്ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി ഡി.എസ് മിശ്രയെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ബാലസോറിലേക്ക് അയച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 52 സംഘങ്ങള്‍, ഓഡീഷയിലെ ദ്രുതകര്‍മ്മ സേനയുടെ 60 സംഘങ്ങള്‍, അഗ്‌നിരക്ഷാ സേനയുടെ 205 സംഘങ്ങള്‍ എന്നിവയെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.ഇതിനിടെ പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് പറ‍ഞ്ഞു.

ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു. അതേ സമയം ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തുടരുകയാണ്. സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂഡൽഹി: സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ, രാകേഷ് അസ്താന എന്നിവർ പുതിയ സിബിഐ ഡയറക്ടറാവില്ല. 2009-ൽ എൻ.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുൻപ് സിബിഐ.യിൽ പ്രവർത്തിച്ച പരിചയവുമാണ് ബെഹ്റയെ പരിഗണിക്കാൻ കാരണം. പുതിയ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി ഇന്ന് യോഗംചേർന്നു. മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാർ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷൽ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ എൻവി രമണ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. മൂന്നുപേരുകളാണ് ചർച്ചയ്ക്ക് വന്നത്.സിബിഐ ഡയറക്ടർ ആർ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ താത്കാലിക ചുമതല പ്രവീൺ സിൻഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരും അന്തിമപട്ടികയിലുണ്ട്. എൻ.ഐ.എ. മേധാവി വൈ.സി. മോദി, അതിർത്തി രക്ഷാസേന ഡയറക്ടർ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താന, സിവിൽ ഏവിയേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുപ്രമുഖർ.ഗുജറാത്ത ആന്റി കറപ്ഷൻ ബ്യൂറോ കേശവ് കുമാറിന്റെ പേരും പട്ടികയിൽ ഉള്ളതായി മറ്റൊരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പശ്ചിമബംഗാളിലെ പുരുലിയയിൽ ഹെലികോപ്റ്ററിൽ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്‌ഫോടനപരമ്പര തുടങ്ങിയ കേസുകൾ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്‌സണൽ ആൻഡ് ട്രെയ്‌നിങ് വകുപ്പ് തീരുമാനിക്കും.

പാലക്കാട്: ലോക് ഡൗണ്‍ പ്രതിസന്ധിയിയെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ പാല്‍ സംഭരണം വെട്ടിച്ചുരുക്കി മില്‍മ. ഇന്ന് മുതല്‍ മില്‍മ പാല്‍ ഉച്ചകഴിഞ്ഞ സംഭരിക്കില്ല. ഇതോടെ ബാക്കിവരുന്ന പാല്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടില്‍ ആയിരിക്കുകയാണ് മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍.നിലവില്‍ ദിവസവും 7 ലക്ഷത്തി 95000 ലിറ്ററാണ് സംഭരണം.ലോക് ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റര്‍ പാലാണ് മിച്ചം വരുന്നത്. ഇത് മുഴുവന്‍ പൊടിയാക്കിമാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വില്‍പനയില്ലാത്തതും വെല്ലുവിളിയെന്നാണ് മില്‍മയുടെ വിശദീകരണം.

കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ശരിവച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല് അന്യസംസ്ഥാന ലോട്ടറിയുടെ വില്പന നിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍് പരിഗണിക്കാതെയാണ് സിംഗിള്‍് ബെഞ്ച് ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

അര്‍ബുദരോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിന് മുന്‍പേ രോഗസാധ്യത പ്രവചിക്കുന്ന രക്തപരിശോധന കണ്ടെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിജനറസ് ബയോടെക്‌നോളജിയാണ് സിംഗപ്പൂരിലെ സാര്‍ ലാബ്‌സുമായി ചേര്‍ന്ന് എച്ച്ആര്‍സി എന്ന രക്തപരിശോധന വികസിപ്പിച്ചത്. ഇന്ത്യക്കാരനായ നാനോ സയന്റിസ്റ്റ് ഡോ. വിനയ് കുമാര്‍ ത്രിപാഠി, മക്കളായ അനീഷ് ത്രിപാഠി, ആഷിഷ് ത്രിപാഠി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളതാണ് രണ്ട് കമ്പനികളും.അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ത്രിപാഠിയുടെ മരുമകന്‍ ഹിമാന്‍ഷു റോയിയുടെ സ്മരണാര്‍ഥമാണ് അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആര്‍സി രക്തപരിശോധനയുടെ പേരായി ഉപയോഗിച്ചിരിക്കുന്നത്.ലളിതമായ ഈ പരിശോധനയ്ക്ക് എടുക്കുന്ന സമയം 3- 4 ദിവസം മാത്രമാണ്. ആയിരം പേരുടെ രക്തസാംപിളിന്റെ തന്മാത്രാരൂപപരമായ വിശകലനത്തിലൂടെ 25 തരത്തിലുള്ള അര്‍ബുദങ്ങള്‍ നിര്‍ണയിക്കാന്‍ ഈ രക്ത പരിശോധനക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലോക അര്‍ബുദ റിപ്പോര്‍ട്ട് അനുസരിച്ച് ഒമ്പതില്‍ ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് അര്‍ബുദം വരാനുള്ള സാധ്യതയുണ്ട്.

കൊച്ചി : ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സർക്കാർ പ്രതിനിധികൾ എത്തിയില്ല . ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് കൊച്ചിയില്‍ എത്തിച്ചത്

സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു . നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ടെത്തിയ മൃതദേഹം ഡീൻ കുര്യാക്കോസ് എം.പി. എം എൽ എ പി ടി.തോമസ്, ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ. രാധാകൃഷ്ണൻ. സൗമ്യയുടെ ഭർതൃസഹോദരന്മാരായ അജേഷ്, അഭിലാഷ്, വിപിൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

രാവിലെ ഡൽഹിയിലെത്തിയ ഭൗതികദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേത്യത്വത്തിൽ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ നെടുമ്പാശേരിയിൽ എൽ ഡി എഫ് സർക്കാരിന്റെ പ്രതിനിധികളോ , ജില്ലാ കലക്ടറോ പോലും എത്തിയിരുന്നില്ല . സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങുന്നിടത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്കൻ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. വരുന്ന 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ടൗട്ടെയുടെ പ്രഭാവത്തിൽ കേരളത്തിൽ ആകമാനം ശക്തമായ മഴയും കാറ്റും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഗോവ, കർണാടക തീരത്താണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് കണക്കാക്കുക. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മേയ് 18 ഉച്ചക്ക്/വൈകിട്ടോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് നിലവിലെ അനുമാനം.