പാലക്കാട്: ലോക് ഡൗണ്‍ പ്രതിസന്ധിയിയെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ പാല്‍ സംഭരണം വെട്ടിച്ചുരുക്കി മില്‍മ. ഇന്ന് മുതല്‍ മില്‍മ പാല്‍ ഉച്ചകഴിഞ്ഞ സംഭരിക്കില്ല. ഇതോടെ ബാക്കിവരുന്ന പാല്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടില്‍ ആയിരിക്കുകയാണ് മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍.നിലവില്‍ ദിവസവും 7 ലക്ഷത്തി 95000 ലിറ്ററാണ് സംഭരണം.ലോക് ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റര്‍ പാലാണ് മിച്ചം വരുന്നത്. ഇത് മുഴുവന്‍ പൊടിയാക്കിമാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വില്‍പനയില്ലാത്തതും വെല്ലുവിളിയെന്നാണ് മില്‍മയുടെ വിശദീകരണം.
2021-05-18

