കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ശരിവച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല് അന്യസംസ്ഥാന ലോട്ടറിയുടെ വില്പന നിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍് പരിഗണിക്കാതെയാണ് സിംഗിള്‍് ബെഞ്ച് ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
2021-05-17

