Health (Page 53)

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചാമ്പയ്ക്ക. ചാമ്പയ്ക്ക. കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങിയ ഘടകങ്ങൾ ചാമ്പയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിർജലീകരണം തടയും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. ജാംബോസിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹത്തെ നിയന്ത്രിക്കുന്നു. പാൻക്രിയിന്റെ അമിത പ്രവർത്തനങ്ങളെ തടയാനും ചാമ്പയ്ക്ക സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

രളിൽ അടഞ്ഞിരിക്കുന്ന വിഷം പുറന്തള്ളാൻ ചാമ്പയ്ക്ക സഹായിക്കുന്നു. ഇതുവഴി കരൾ രോഗ സാധ്യത കുറയ്ക്കും. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് കഴിക്കുന്നത് ഉത്തമമാണ്. സ്ത്രീകളിലെ സ്തനാർബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാൻസറിനും ഇത് പരിഹാരമാണ്. ചാമ്പയ്ക്കയിൽ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെ നീക്കം ചെയ്ത് രക്തസഞ്ചാരം സുഗമമാക്കും.

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്.

ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്സിൻ എടുക്കാൻ വിട്ടുപോയിട്ടുള്ളർക്ക് നിശ്ചിത ദിവസങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ എടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എൻമാരാണ് വാക്സിൻ നൽകിയത്. 10,567 സെഷനുകളായാണ് പ്രവർത്തനം നടത്തിയത്. കൂടാതെ മെഡിക്കൽ ടീം വീടുകൾ സന്ദർശിച്ചും അവബോധം നൽകി.

തിരുവനന്തപുരം 9753, കൊല്ലം 3607, ആലപ്പുഴ 3437, പത്തനംതിട്ട 2189, കോട്ടയം 3096, ഇടുക്കി 700, എറണാകുളം 5055, തൃശൂർ 9712, പാലക്കാട് 11810, മലപ്പുറം 14188, കോഴിക്കോട് 10034, വയനാട് 2893, കണ്ണൂർ 5775, കാസർഗോഡ് 5110 എന്നിങ്ങനെയാണ് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 2232, കൊല്ലം 1554, ആലപ്പുഴ 701, പത്തനംതിട്ട 449, കോട്ടയം 679, ഇടുക്കി 175, എറണാകുളം 1705, തൃശൂർ 2962, പാലക്കാട് 2271, മലപ്പുറം 1069, കോഴിക്കോട് 2176, വയനാട് 951, കണ്ണൂർ 566, കാസർഗോഡ് 899 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്സിൻ സ്വീകരിച്ചത്.

രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള ഗർഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഒരു വ്യക്തിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കണ്ണിന് വളരെയേറെ പ്രധാന്യമുണ്ട്. കൺപീലി കൊഴിയുന്നതും കണ്ണിന് ചുറ്റുമുള്ള ചുളിവുകളും നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ്. ദിവസവുമുള്ള ഉറക്കക്കുറവും അലച്ചിലുകളുമെല്ലാം നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണിന്റെ സംരക്ഷണത്തിനായുള്ള ചില ടിപ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം.

കണ്ണിന് നിറവും തിളക്കവും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക കൃത്യമായി ഉറക്കം കിട്ടിയാൽ തന്നെ ഒരു പരിധി വരെ കണ്ണിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും.

  • രാത്രി കിടക്കാൻ നേരം ആവണക്കെണ്ണ കൺപീലിയിൽ പുരട്ടിയാൽ കൊഴിച്ചിൽ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.
  • നാല് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്താൽ കണ്ണിന്റെ തിളക്കം വർധിക്കും.
  • ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതിൽ ആട്ടിൻ പാലും വെള്ളവും ചേർത്ത് പിടിച്ച് മുഖം കഴുകുക.
  • കൺതടങ്ങളിൽ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്താൽ ചുളിവുകൾ അകറ്റാം.

വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. വാഹനത്തിന് തീപിടിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെ വരികയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കുകയും ചെയ്യാം. ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം, സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.

ഫയർ extinguisher ഉപയോഗിച്ചോ വെള്ളം ഉപയോഗിച്ചോ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് കാബേജ്. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ കാബേജിനുണ്ട്. കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തും. തിമിരത്തിനുള്ള സാധ്യത കുറക്കാൻ പകഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ പച്ചക്കറിയാണിത്.

മഗ്‌നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവയും കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

കാബേജ് കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും. സൾഫർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കാബേജിന് കഴിവുണ്ട്. അണ്ഡാശയ ക്യാൻസറിനെ ഇല്ലാതാക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പച്ചക്കായ. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പച്ച വാഴപ്പഴങ്ങളിൽ ‘പെക്റ്റിൻ’ എന്ന നാരുകൾ അടങ്ങിരിക്കുന്നുവെന്നാണ് 2018ലെ പോഷകാഹാര ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും.

പച്ച വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാരാളമുണ്ട്. പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും ആഗിരണം എളുപ്പമാക്കും. ഒരു കപ്പ് വേവിച്ച ഏത്തക്കായയിൽ 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കുന്നതാണ്.

പച്ചക്കായയിൽ ആൻറി ഓക്‌സിഡൻറുകളും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാത്സ്യത്തിന്റെ ആഗിരണം എളുപ്പമാക്കും.

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, ശർക്കര, പായസം മിക്സ്, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉറപ്പാക്കേണ്ടതാണ്. ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വില്പനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

വ്യാപാരികൾ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കേണ്ടതും ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണം. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇതുകൂടാതെ https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടൽ മുഖേനയും പരാതി നൽകാം.

തിരുവനന്തപുരം : പുതിയതായി നിർമ്മിച്ച 14 നില കെട്ടിടം വരുന്നതോടുകൂടി രാജ്യത്തെ ഏറ്റവും വലിയ ക്യാൻസർ ചികിത്സ കേന്ദ്രമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മാറും. എല്ലാവർഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75 ലക്ഷം ക്യാൻസർ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവിടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വരവോടുകൂടി ആർസിസിയുടെ വിസ്തീർണം 7 ലക്ഷം സ്ക്വയർ ഫീറ്റായി ഉയരും. ഇതോടെ ക്യാൻസർ രോഗികൾക്ക് പത്തോളജി ഫലം, റേഡിയേഷൻ, ഓപ്പറേഷൻ എന്നിവയ്ക്ക് ദീർഘ നാൾ കാത്തിരിക്കേണ്ടി വരില്ല.

നിലവിൽ രോഗികളുടെ എണ്ണം കൂടിവരുന്നത് കാരണം ശസ്ത്രക്രിയയ്ക്ക് രണ്ടുമാസവും റേഡിയേഷന് ഒരു മാസവും കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ കെട്ടിടത്തിൽ 6 ഓപ്പറേഷൻ തിയേറ്ററും രണ്ട് റേഡിയേഷൻ യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സങ്കീർണമായ ഓപ്പറേഷൻ പോലും എളുപ്പത്തിൽ സാധ്യമാക്കാൻ സഹായിക്കുന്ന റോബോട്ടിക് സർജറിയെത്തുന്ന ആദ്യ പൊതുമേഖല സ്ഥാപനമായി ഇതോടെ ആർസിസി മാറും. കൂടാതെ രണ്ടാഴ്ചവരെ കാത്തിരിക്കേണ്ട പത്തോളജി ഫലം പുതിയ ഡിജിറ്റൽ ലാബ് വരുന്നതോടുകൂടി വേഗത്തിൽ ലഭിക്കും.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണിവ. ഫൈബറും വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രൂൺസ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

വിറ്റാമിൻ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവയും ഇതിൽ ധാരാളമുണ്ട്. ഫൈബർ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ ‘ഓസ്റ്റിയോപൊറോസിസ്’ സാധ്യതയെ തടയാനും ഇത് സഹായിക്കുന്നു.

വിളർച്ചയുള്ളവർ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയിൽ അയേൺ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയും.

പ്രൂൺസിന് ‘ഗ്ലൈസെമിക് ഇൻഡെക്‌സ്’ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും ഇവ പ്രയോജനപ്രമാണ്. അതിനാൽ പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രൂൺസ് കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഇവ സഹായിക്കും. പ്രൂൺസ് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

തിരുവനന്തപുരം: ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ 31 വരെ അപേക്ഷിക്കാം.

അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.inhttps://pmmvy.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5,000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.