നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണിവ. ഫൈബറും വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
പ്രൂൺസ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിൻ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവയും ഇതിൽ ധാരാളമുണ്ട്. ഫൈബർ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ ‘ഓസ്റ്റിയോപൊറോസിസ്’ സാധ്യതയെ തടയാനും ഇത് സഹായിക്കുന്നു.
വിളർച്ചയുള്ളവർ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയിൽ അയേൺ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയും.
പ്രൂൺസിന് ‘ഗ്ലൈസെമിക് ഇൻഡെക്‌സ്’ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും ഇവ പ്രയോജനപ്രമാണ്. അതിനാൽ പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രൂൺസ് കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഇവ സഹായിക്കും. പ്രൂൺസ് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

