Health (Page 24)

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

  1. PREDNISOLONE Tablets IP, Atul Pharmaceuticals (Gujrat), 4, G.I.D.C, National Highway, Wankaner – 363621, 1323, 02/2025.
  2. Prednisolone Tablets IP 10mg (Hisolone-10), Danish Health care (P) Ltd, 76/27-28, Industrial Estate, Maxi Road, Ujjain 456010, HEN23009, 08/2025.
  3. Cholecalciferol Syrup 600 IU/5ml (ARBIVIT-3 syrup), Raptakos. Brett & Co. Ltd, Plot No. C-2, Tasawade M.I.D.C, Karad-415109, C05K23001, 01/2025.
  4. Pantoprazole Gastro – Resistant Tablets IP 40mg (Pantochill), Phoenix Biologicals Pvt. Ltd. RS No. 135/2B, Kothapurinatham Road, Thiruvandar Koil, Puducherry – 605102, 2324001, 06/2025.
  5. Losartan Tablets IP (LOSAWUN 50 Tablets), Meridian Medicare Ltd, Vill. Loharan P.O, Ghatti, Solan – 173211 (HP), SMB-8291, 08/2025.
  6. Dexamethasone Tablets IP 0.5mg, Bittu Pharmceuticals (II), Plot No. 48, Vasai Muncipal Ind. Area, Umela Phata, Dhovali Village, Papdi, Vasai (W), Dist. Palghar – 401207(MS), 688, 09/2025.
  7. Paracetamol Tablets IP 500mg, Healers Lab, Unit -II, Plot No.33, H.P.S.I.D.C, Extn. Baddi, Distt – Solan (HP), PAK529, 04/2026.
  8. CIPROFLOXACIN HYDROCHLORIDE Tablets IP 500mg, Karnataka Antibiotics & Pharmaceuticals Ltd, (A Govt of India Enterprise) Plot No.14, II Phase, Peenya, Bengaluru – 560058, 0701722, 09/2025.
  9. Montelukast 10mg & Levocetirizine 5mg Tablets (LIYACET-M), Phoenix Biological Pvt. Ltd, R.S No. 135/2B, Kothapurinatham Road, Thiruvandar Koil, Puduchery – 605 102, 2311001, 07/2025.
  10. Faiza Beauty Cream 50 gm, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, Trade Mark No. 223190, 23AX22, 08/06/26.
  11. Faiza Beauty Cream, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, 21GX15, 21/11/25.
  12. Youth Face, Face Whitening Beauty Cream, Shaheen Cosmetics, YF/C22001, 11/2024.
  13. Levocetirizine & Montelukast Sodium Dispersible Tablets (Monticet Kid), Pure & Cure Healthcare Pvt. Ltd, Plot No.26A, 27-30, Sector -8A, 11E, SIDCUL, Haridwar – 249403, Uttrakhand, POOAA18, 11/2024.
  14. Faiza Beauty Cream 50gm, Poonia Brothers (Pvt) Ltd, Pakistan’s Ist Company Achived, Trade Mark No. 223190, BAT#22JX20, 11/02/26.
  15. Youth Face, Face Whitening Beauty Cream, Shaheen Cosmetics, Dubai, UAE, R7YF/23, 06/2025.
  16. Youth Face, Face Whitening Beauty Cream, Shaheen Cosmetics, Dubai, UAE, R10YF/22, 12/2024.
  17. Sucralfate and Oxetacaine Suspension (Sucrafresh -O Suspension), Revive Formulaions India Pvt. Ltd, R.S No.#76/3, Perumal Nagar, Agasampattu Village, Vanur Taluk, Tamilnadu 605 109, SOS307, 09/2024.
  18. Isosorbide Dinitrate Tablets IP 10mg, Unicure India Limited, Plot No.46(B)/49B,Vill.Raipur, Roorkee, Bhagwanpur.Dist -Haridwar, Uttarakhand, URDT1443, 05/2026.
  19. Montelukast Sodium & Levocetirizine Hydrochloride Tabelts IP,(Uniair L), Pure & Cure Healthcare Pvt.Ltd(A Subsidiary of Akums Drugs & Pharmaceuticals Ltd), Plot No. 26A, 27-30, Sector -8A, I.I.E, SIDCUL, Haridwar- 249403, Uttarakhand, PKOAC41,05/2025.
  20. Doxylamine Succinate & Pyridoxine Hydrochloride Tablets (Rest -Aid), Overseas Health Care Pvt. Ltd, 335Km Milestone, National Highway No.1 P.O Box No.25, Phillaur -144410(Pb), RA-274,07/2024.
  21. Tamovac -20, Tamoxifen Citrate Tablets IP 20mg, Rescuers Life Sciences Ltd. 131-132, EPIP, Phase -1, Jharmajri, Baddi, Distt. Solan (HP) 173205, India, R023031T,07/2025.
  22. Doxofylline Tablets IP 400mg ‘Doxofer-400 Tablets’, Plena Remedies, Plot No-17, Industrial Area (Himuda), Bhatoli kalan, Baddi, Distt. Solan (H.P), PGT23-0020A,03/2025.
  23. Pantoprazole Gastro- resistant Tablets IP 40mg,Healer’s Lab, Unit II, Plot No.33, H.P.S.I.D.C Extn, Baddi , Distt-Solan (H.P), PNK-518,09/2025.
  24. Gliclazide Tablets IP 40mg, Cotec Healthcare Pvt. Ltd, N.H No.74, Roorke-Dehradun Highway , Kishanpur, Roorkee -247667 (Uttarakhand), CHT-3850, 07/2025.
  25. Pantoprazole Gastro- resistant Tablets IP 40mg (Dupanta 40), Plena Remedies, Plot No-17, Industrial Area (Himuda)Bhatoli kalan, Baddi , Distt-Solan (H.P), PNT8606A, 09/2024.
  26. Paracetamol Tablets 500mg, Agog Pharma Ltd, Plot No.33, Sector II, The Vasai Taluka indl., Co-op Estate Ltd., Vasai(E), Dist. Thane, India., T31056, 12/2025.
  27. Isosorbide Dinitrate Tablets IP 10 mg, Unicure India Ltd., Plot No. 46(B)/49B,
    Vill-Raipur, Bagwanpur, Roorkee, Distt. Haridwar, Uttarakhand, URDT1443, 05/2026.
  28. ‘ALL WEL-CV’ DrySyrup Amoxycillin and Pottassium Clavulanate Oral Suspension IP, Dycott Healthcare, Kh. No. 341/1,Vill. Dasomajra, P.O Bhud Baddi, Solan (HP)-173 205 DYD-23085, 11/2024.
  29. Omeprazole & Domperidone Capsules IP (‘DOMPROJ-O’), Yuventis Life Sciences, Plot No. 7&8, Ext. Phase III, HPSIDC, Baddi, Dist. Solan, Himachal Pradesh- 173 205, YC-23158, 05/2025.
  30. Clonidine Tablets IP (100 mcg), Consern Pharma Limited, Focal Point, VPO Tibba, Distt. Ludhiana-141120 (PB), 23DT0474, 03/2025.
  31. TRIFIN (Finasteride Tablets IP 1mg), Camper Healthcare, Plot No. C-01, Ganpat Vidyanagar, Kherva-384012, Gujarat, T1503, 07/2025.
  32. Esomeprazole Tablets IP 40mg, Mascot Health Series Pvt. Ltd.,
    Plot No. 79,80, Sec-6A, I.I.E, Sidcul, Haridwar – 249 403., MT230173,01/2025.
  33. Cugrel A 75 (Clopidogrel and Aspirin Tablets), Tulbros Formulations, Plot No. 91, Sector IIDC, IIE Pantnagar, SIDCUL, Dist. U.S. Nagar- 263 153, Uttarakhand, CA7T406, 10/2024.
  34. Levetiracetam Injection USP 100mg/ml, Cotec Healthcare Pvt. Ltd., (Unit II), KH No. 593/1, Roorkee Dehradun Highway, Kishanpur, Roorkee- 274 667, Uttarakhand., CHI-3192, 09/2025.
  35. NODOL (Paracetamol Tablets 650mg), Sieman Laboratories (India), 59, I.D.C, Mehrauli Road, Gurgoan, ST-1751, 03/2026.
  36. Labetalol Tablets IP 100mg, Unicure India Ltd., Plot No. 46(B), 49(B), Vill Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0035, 12/2024.
  37. ‘MOXFIT – 250 DT’, Amoxycillin Dispersible Tablets IP 250mg Systole Remedies Pvt. Ltd, Vill. Ogli, Kala amb, Teh Nahan, Dist. Sirmour (HP)- 173 030., TE2762, 04/2024.
  38. Chlorthalidone Tablets IP 12.5 mg, Unicure India Ltd, Plot No. 46(B), / 49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, CRITC010, 11/2024.
  39. (Nefropres-C-150), Clonidine Hydrochloride Tablets IP 150 mcg, Rivpra Formulations Pvt. Ltd, Plot No.8, Sector-6A, IIE, Sidcul Haridwar – 249 403 (UK), T-2304084, 03/2025.
  40. Aceclofenac & Paracetamol tablets (Kritfen-P), Brit Life Science, Sainwala, Kaula Wala Bhood Road,Kala Amb, Distt. Sirmour (HP)-173030, BLT-221500, 02/2025.

മലപ്പുറം: ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്യുങ്പഞ്ചർ ചികിത്സാ രീതിയെന്ന പേരിൽ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളിൽ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും.

അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി ഗാർഹിക പ്രസവങ്ങൾ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലായി ഗാർഹികപ്രസവങ്ങൾ നടക്കുന്നത്. ജില്ലയിൽ വളവന്നൂർ, വേങ്ങര, എടവണ്ണ ഭാഗങ്ങളിലാണ് കൂടുതൽ പ്രസവങ്ങൾ നടക്കുന്നത്.

ഗാർഹിക പ്രസവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജില്ലയിലെ ഗാർഹിക പ്രസവങ്ങളുടെ സ്ഥിതി വിവര റിപ്പോർട്ട് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് , ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നമ്മളിൽ പലർക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. രുചിയുടെ കാര്യത്തിലും ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും ഇഡ്ഡലി മുൻപന്തിയിലാണ്. ആവിയിൽ വേവിക്കുന്ന ഭക്ഷണം ആയതിനാൽ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഇഡ്ഡലിക്കുണ്ട്.

ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കും. ഇത് ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീൻ റെയും സാന്നിധ്യം അമിത ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുകയും ചെയ്യും.

ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാനും ഇഡ്ഡലി സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഡ്ഡലിക്ക് കഴിവുണ്ട്.

ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് കളയാൻ സഹായിക്കും. ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായകമാണ്.

ഭാവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ശരാശരി 500ൽ അധികം പേരാണ് ദിവസേന ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മാർച്ച് 18 മുതൽ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് 2511 പേർ ചികിത്സ തേടിയിട്ടുണ്ട്. 59 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അതിൽ 25 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 31 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. നാല് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവയാണ് ഈ ലക്ഷണങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്‌സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എന്താണ് ചിക്കൻ പോക്‌സ്?

വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുളള പകർച്ചവ്യാധിയാണ് ചിക്കൻ പോക്‌സ്. ഇതുവരെ ചിക്കൻ പോക്‌സ് വരാത്തവർക്കോ, വാക്‌സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്.

രോഗപ്പകർച്ച

ചിക്കൻ പോക്‌സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുളളവരുമായി അടുത്ത സമ്പർക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻ പോക്‌സ് ബാധിക്കാം. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതൽ 21 ദിവസം വരെ രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതൽ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തിൽ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛർദ്ദിൽ, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്‌സിന്റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരൾ വീക്കം, സെപ്‌സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാൽ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയിൽ പരിപൂർണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ചിക്കൻ പോക്‌സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും തന്നെ നിർത്തരുത്.

ചിക്കൻ പോക്‌സ് വന്നിട്ടില്ലാത്തവർക്ക് ചിക്കൻ പോക്‌സ്/ ഹെർപിസ് സോസ്റ്റർ രോഗികളുമായി സമ്പർക്കം വന്ന് 72 മണിക്കൂറിനുള്ളിൽ വാക്‌സിൻ എടുത്താൽ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

ലക്ഷണങ്ങൾ:

ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ
ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവ.

എങ്ങനെ പ്രതിരോധിക്കാം?

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം നൽകേണ്ടതും കുടിക്കാൻ ധാരാളം വെള്ളം നൽകേണ്ടതുമാണ്.
രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവർക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് ചികിത്സ എന്നിവ നൽകാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
  • ഉറവിട നശീകരണം ഉറപ്പുവരുത്തുക. ഡ്രൈ ഡേ (Dry day) ആചരിക്കുക.
  • പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക.
  • വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.
  • ഓവർ ഹെഡ് ടാങ്കുകൾ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
  • വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
  • വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയതിന്ന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക.
  • വീണ്ടും വെള്ളം നിറയ്ക്കുന്നില്ലെങ്കിൽ പാത്രങ്ങൾ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.
  • പാത്തികൾ, സൺഷൈഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
  • ചെടിച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, കൂളറുകളുടെ പിൻവശം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  • രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, രോഗലക്ഷണം കണ്ടു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ/ആശുപത്രിയിലോ വിവരം അറിയിക്കുക..
  • രോഗി കൃത്യമായി വിശ്രമം എടുക്കുക.
  • കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക.
  • കൊതുകുവല, കൊതുകുനിശീകരണികൾ തുടങ്ങിയവ ഉപയോഗിക്കുക.
  • രോഗി നിർബന്ധമായും കൊതുകുവല ഉപയോഗിക്കുക
  • കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക (കമുകിൻ തോട്ടങ്ങൾ, റബർതോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്).

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം.

ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. പുറത്ത് പോകുമ്പോൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കരുതാം. ഭക്ഷണപാനീയങ്ങൾ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക. പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേർക്കുക. കുടിവെള്ള സ്രോതസുകളിൽ മലിന ജലം കലരുന്നത് ഒഴിവാക്കണം. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.

ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികൾ മണ്ണിൽ കളിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാൻ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്.

വയറിളക്ക രോഗങ്ങൾ പകരാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസർജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകൾ വലിച്ചെറിയാതെ ആഴത്തിൽ കുഴിച്ചിടുക.

കുട്ടികൾക്ക് വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.

ലണ്ടൻ: പുതിയ പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടനിലെ ആരോഗ്യവകുപ്പ്. ജനങ്ങൾ പക്ഷികളിൽ നിന്ന് രണ്ടുമീറ്റർ അകലം പാലിക്കണമെന്നും വീട്ടിൽ വളർത്തുന്ന പക്ഷികളുമായിപ്പോലും അടുക്കരുതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രാവുകൾ, അരയന്നങ്ങൾ, കടൽകാക്കകൾ മുതലായവയുമായി അകലം പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഇത്തരത്തിലൊന്ന് അടുത്തുതന്നെ പൊട്ടിപ്പുറപ്പെടാൻ ഇടയുണ്ടെന്നാണ് അവർ സംശയിക്കുന്നത്. പക്ഷികളോട് അടുക്കരുതെന്നതിനൊപ്പം അവശയായോ ചത്തോ കിടക്കുന്ന പക്ഷികളെ തൊടരുതെന്നും നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്.

കാട്ടിൽ കഴിയുന്ന പക്ഷികൾ ഉൾപ്പടെയുളളവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പക്ഷികൾ ചത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷിപ്പനിയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതാണെന്ന് ഇപ്പോഴും വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്. ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിർജലീകരണ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിക്കരുത്.

സൂര്യാഘാതത്തിലൂടെ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.

ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ.

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം, ഉടനടി ചികിത്സ തേടണം. പൊള്ളിയഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന ഹീറ്റ് റാഷ് (ചൂട് കുരു) കുട്ടികളെയാണ് ബാധിക്കുന്നത്. അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ കുട ഉപയോഗിക്കാം.

  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം
  • യാത്രാ വേളയിൽ വെള്ളം കരുതണം.

കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വയറിളക്കം പോലെയുള്ള രോഗങ്ങളുണ്ടാകും.. വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പാക്കണം. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. 11 മണി മുതൽ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കരുത്. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. പഴങ്ങളും സാലഡുകളും കഴിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഒ ആർ എസ് തുടങ്ങിയവ ധാരാളമായി കുടിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം.

റെഫ്രിജറേറ്റര്‍ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന്‌ 165 ലിറ്റര്‍ ശേഷിയുളള റെഫ്രിജറേറ്റര്‍ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക.

റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന്‌ ബി.ഇ.ഇ (ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച്‌ സ്റ്റാര്‍ ഉളള 240 ലിറ്റര്‍ റെഫ്രിജറേറ്റര്‍ വര്‍ഷം 385 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട്‌ സ്റ്റാര്‍ ഉള്ളവ വര്‍ഷം706 യൂണിറ്റ്‌ ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ‍ വര്‍ഷം 900 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നര്‍ത്ഥം.

കൂടുതല്‍ സ്റ്റാര്‍ ഉള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടര്‍ന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭിക്കുന്നതിനാല്‍ വലിയ സാമ്പത്തിക നേട്ടമാണ്‌ ഉണ്ടാകുന്നത്‌.

റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

📌 റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
📌 റെഫ്രിജറേറ്ററിന്റെ വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബര്‍ ബീഡിംഗ്‌ കാലാകാലം പരിശോധിച്ച്‌ പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
📌 ആഹാര സാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററില്‍ വയ്ക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
📌 കൂടെക്കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കും.
📌 റെഫ്രിജറേറ്റര്‍ കൂടുതല്‍ നേരം തുറന്നിടുന്നത്‌ ഒഴിവാക്കാനായി ആഹാരസാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത്‌ വയ്ക്കാന്‍ ശ്രദ്ധിക്കുക.
📌 കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ്‌ അനുസരിച്ചും തെര്‍മോസ്റ്റാറ്റ്‌ ക്രമീകരിക്കണം.
📌 റെഫ്രിജറേറ്ററില്‍ ആഹാര സാധനങ്ങള്‍ കുത്തിനിറച്ച്‌ ഉപയോഗിക്കുന്നത്‌ വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്‌ റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന്‌ തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.
📌 ആഹാര സാധനങ്ങള്‍ അടച്ചുമാത്രം റ്രഫിജറേറ്ററില്‍ സൂക്ഷിക്കുക. ഇത്‌ ഈര്‍പ്പം റെഫ്രിജറേറ്ററിനകത്ത്‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
📌 ഫ്രീസറില്‍ ഐസ്‌ കൂടുതല്‍ കട്ട പിടിക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മാതാവ്‌ നിര്‍ദ്ദേശിചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീഫ്രോസ്റ്റ്‌ ചെയ്യുക.