ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങൾ..

നമ്മളിൽ പലർക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. രുചിയുടെ കാര്യത്തിലും ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും ഇഡ്ഡലി മുൻപന്തിയിലാണ്. ആവിയിൽ വേവിക്കുന്ന ഭക്ഷണം ആയതിനാൽ ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഇഡ്ഡലിക്കുണ്ട്.

ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കും. ഇത് ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീൻ റെയും സാന്നിധ്യം അമിത ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുകയും ചെയ്യും.

ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാനും ഇഡ്ഡലി സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഡ്ഡലിക്ക് കഴിവുണ്ട്.

ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് കളയാൻ സഹായിക്കും. ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായകമാണ്.

ഭാവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.