ജഗതി ശ്രീകുമാർ ജന്മദിനം

jagathi

മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ സാമ്രാട്ടായ ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന് . 2011-ലെ മികച്ച ഹാസ്യ താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന്‌, തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു. രണ്ട് അനുജന്മാരും ഒരു അനുജത്തിയും അദ്ദേഹത്തിനുണ്ട്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ ജഗതി ശ്രീകുമാർ അഭിനയിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ്‌ – 2011- സ്വപ്നസഞ്ചാരി പ്രത്യേക ജൂറി അവാർഡ്‌ -2009- രാമാനം പ്രത്യേക ജൂറി അവാർഡ്‌ -2007- പരദേശി, അറബികഥ, വീരാളിപട്ട്‌ മികച്ച രണ്ടാമത്തെ നടൻ -2002 -മീശ മാധവൻ, നിഴൽക്കുത്ത് മികച്ച രണ്ടാമത്തെ നടൻ -1991- കിലുക്കം, അപൂർവം ചിലർ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ ജയ്ഹിന്ദ്‌ ടി വി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.