Entertainment (Page 9)

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവർ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇരുവരും വിവാഹിതരായ ശേഷം ആദ്യകാലങ്ങളിലുള്ള ഒരു ഇന്റർവ്യൂ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തങ്ങൾ പരസ്പരം ആദ്യമായി അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്. അതിനുശേഷം ആണ് മഴ എന്ന ചിത്രം റിലീസ് ആവുന്നത് എന്നാൽ അതിനും മുൻപേ ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെന്ന് താരദമ്പതികൾ പറയുന്നു.

ആ സമയത്ത് ഞങ്ങളുടെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബിജുവേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് രീതിയിൽ ഞങ്ങൾ അഭിമുഖം കൊടുക്കുന്നതായി വാർത്തകൾ വന്നു ഇത് എങ്ങനെ വന്നതാണ് എന്ന് അറിയില്ല. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം സെറ്റിൽവെച്ച് സംസാരിക്കാൻ തന്നെ മടിയായെന്ന് സംയുക്ത വ്യക്തമാക്കി. ഞങ്ങൾ വളരെ കോൺഷ്യസ് ആയിരുന്നു സെറ്റിൽ വെറുതെ പോലും ഒന്ന് നോക്കില്ല കാരണം എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നു എന്നുള്ള ഒരു തോന്നലാണ്. അതുകൊണ്ട് ശരിക്കും പ്രണയിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം.

ശരിക്കും കല്യാണത്തിന് മുൻപ് ഞങ്ങൾ വഴക്ക് കൂടിയത് പോലെ പ്രേമിക്കുന്ന ഒരു മനുഷ്യനും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഞാൻ ആദ്യം ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റുകളാണ് കണ്ടുപിടിച്ചത് അതിനുശേഷം ആണ് പോസിറ്റീവ് മനസ്സിലാക്കിയത്. അത് വിവാഹത്തിന് ശേഷമായിരുന്നുവെന്നും സംയുക്ത കൂട്ടിച്ചേർത്തു.

ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമാണ് ദേശീയ പുരസ്‌കാരം എന്ന് നടി നിത്യ മേനോൻ. ജീവിതത്തിലെ സുപ്രധാന നിമിഷമാണിതെന്ന് താരം പ്രതികരിച്ചു. വളരെയധികം അത്ഭുതകരമായി തോന്നുന്നു. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ ഉണ്ട്. ഇതുവരെ ചെയ്ത സിനിമകൾക്ക് എല്ലാമുള്ള അംഗീകാരം ആയിട്ടാണ് ഈ പുരസ്‌കാരത്തെ കാണുന്നത്. അതുകൊണ്ട് സന്തോഷം മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കി. ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.

തനിക്ക് ലഭിച്ച ഈ പുരസ്‌കാരം തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ടീം അംഗങ്ങൾക്കും സഹതാരങ്ങൾക്കും സമർപ്പിക്കുന്നതായും നിത്യ മേനോൻ കൂട്ടിച്ചേർത്തു.

തിരുച്ചിത്രമ്പലം എന്ന സിനിമയ്ക്കാണ് നിത്യ മേനോന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ധനുഷാണ് ചിത്രത്തിൽ നായകനായി എത്തിയത്. പ്രകാശ് രാജ്, ഭാരതീ രാജാ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മിത്രൻ ആർ ജവഹർ സംവിധാനം നിർവഹിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി.

പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യമൊക്കെ ഇവരുടെ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരുടെയും ആത്മാർത്ഥ പ്രണയം ഇവരെ ജീവിതത്തിൽ ഒന്നിപ്പിച്ചു.

തുജേ മേരി കസം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

9 വർഷത്തോളം രഹസ്യമായി ഇവർ പ്രണയം സൂക്ഷിച്ചു. കത്തുകളിലൂടെ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു. സോഷ്യൽമീഡിയയും വാട്ട്‌സ് ആപ്പുമൊന്നും അന്ന് സജീവമായിരുന്നില്ല. ഒരു മാസത്തിന് ശേഷമുള്ള കണ്ടുമുട്ടലുകളിൽ 30 കത്തുകൾ ഇരുവരും പരസ്പരം കൈമാറി. ആ കത്തുകൾ വായിച്ചത് തങ്ങളുടെ പ്രണയത്തിലെ മനോഹര നിമിഷമായിരുന്നുവെന്ന് പിന്നീട് റിതേഷ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 3 നാണ് റിതേഷും ജെനീലിയയും വിവാഹിതരായത്. മുംബൈ വർളിയിലെ ആഢംബര ബംഗ്ലാവിലാണ് ഇവർ താമസിക്കുന്നത്. രണ്ട് മക്കളും ഇവർക്കൊപ്പമുണ്ട്.

നടി മഞ്ജുവാര്യരെ പ്രശംസിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. വാട്ട് എ ജെന്റിൽ ലേഡി എന്നാണ് മഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രജനികാന്ത് പറഞ്ഞത്. വേട്ടയ്യൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ പരാമർശം.

മഞ്ജു വാര്യർ, വാട്ട് എ ലേഡി,വാട്ട് എ ജെന്റിൽ ലേഡി. ഡിഗ്‌നിഫൈഡ്- എന്ന് രജനികാന്ത് പറഞ്ഞു. സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പിയാണ് മഞ്ജു രജനികാന്തിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചത്.

നായികയായി മഞ്ജു വാര്യർ എത്തിയാൽ നന്നാകുമെന്ന് സംവിധായകൻ ജ്ഞാനവേലാണ് തന്നോട് പറഞ്ഞതെന്ന് രജനികാന്ത് പറയുന്നു. മഞ്ജുവിന്റെ കൂടുതൽ സിനിമകളൊന്നും താൻ കണ്ടിട്ടില്ല. ആകെ കണ്ടത് അസുരനാണ്. പ്രായമായ കഥാപാത്രമാണത്. ഈ സിനിമയിൽ നായികയായി മഞ്ജു ഉചിതമായിരിക്കുമെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി താരങ്ങളാണ് വേട്ടയ്യൻ എന്ന ചിത്രത്തിൽ വേഷമിടുന്നത്. ഫഹദ് ഫാസിലും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. റാണ ദഗ്ഗുബതി, ശർവാനന്ദ്, അഭിരാമി, രമേശ് തിലക്, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, രോഹിണി, രവി മരിയ തുടങ്ങിയ താരനിരയിലും ചിത്രത്തിലുണ്ട്.

നടി സാമന്തയെ പ്രകീർത്തിച്ച് ആലിയ ഭട്ട്. ഒന്നിച്ച് ഒരു സ്‌ക്രീനിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിർമലവുമായ ബന്ധത്തെക്കുറിച്ച് ആലിയ സംസാരിച്ചു.

‘സാം…പ്രിയ സാമന്താ… ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ശരിക്കും നിങ്ങളാണ് ഹീറോ. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങൾ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധം കൊണ്ട് നിങ്ങൾ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാത്യകയാണെന്ന് ആലിയ ഭട്ട് പറയുന്നു.

തന്റെ പുതിയ സിനിമ ജിഗ്‌റയുടെ പ്രീ റിലീസിങ് ഇവന്റിലാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീർത്തിച്ച് ആലിയ ഭട്ട് സംസാരിച്ചത്. പ്രീറിലീസിങ് ഇവന്റിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് മെസേജ് അയച്ചപ്പോൾ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാമനോഭാവത്തെ ആലിയ പ്രശംസിക്കുകയും ചെയ്തു.

പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ആലിയയുടെ ഈ വാക്കുകൾ കേട്ട് കണ്ണുകൾ ഈറനണിയുന്ന സാമന്തയെ വീഡിയോയിൽ കാണാം.

ആരാധകരേറെയുള്ള തെന്നിന്ത്യൻ താരമാണ് രശ്മിക മന്ദാന. മലയാളികൾക്കിടയിലും താരത്തിന് ഏറെ സ്വീകാര്യതയുണ്ട്. കൊച്ചിയിലെ ഒരു ഭക്ഷണശാലയിൽ നിന്ന് നടി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൊച്ചിയിലെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. താൻ കുറച്ചു ദിവസങ്ങളായി കൊച്ചിയിലായിരുന്നു. അവിടെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ പോയിരുന്നു. ഇവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് അതീവ രുചികരമാണ്. കോഫി അൽപ്പം സ്ട്രോങ്ങായിരുന്നു. നിങ്ങൾക്ക് തന്നെ പോലെ സ്ട്രോങ്ങ് കോഫി ഇഷ്ടമല്ലെങ്കിൽ 20ാഹ കാപ്പചിനോയ്ക്ക് ഓർഡർ നൽകാമെന്ന് രശ്മിക പറയുന്നു. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ- ചിത്രത്തിന് താഴെ രശ്മിക കുറിച്ചു.

കന്നഡ ചിത്രം കിരിക്ക്പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തിയത്. പുഷ്പ, സീതാരാമം, അനിമൽ തുടങ്ങിയ സിനിമകളെല്ലാം താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുഷ്പ 2, ചാവാ, സിക്കന്ദർ, കുബേര തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം സജീവമാകുന്നുണ്ട്. രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയിലും ഫഹദ് വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഫഹദിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.

ഇതുപോലെ ഒരു നാച്വറൽ ആർട്ടിസ്റ്റിനെ കാണാൻ കഴിയില്ലെന്നും ഇതുവരെ കണ്ടിട്ടുമില്ലെന്നുമാണ് രജിനികാന്ത് പറയുന്നത്. ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാൻ പോലും കിട്ടാറില്ല. കാരവാനിൽ ഇരിക്കുന്നതെന്നും കണ്ടിട്ടുപോലുമില്ല. എന്നാൽ ഷോട്ട് റെഡിയാകുന്നതോടെ എവിടുന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്ന് തന്നെ ഷോട്ട് തീർത്ത് പോകുകയും ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.

അസാധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. നിങ്ങൾ സിനിമ കാണുമ്പോൾ താൻ പറഞ്ഞത് നിങ്ങൾക്ക് എല്ലാം മനസിലാകും. അദ്ദേഹം ഒരു സൂപ്പർ ആർട്ടിസ്റ്റാണ്. അദ്ദേഹം എത്ര മികച്ച നടനാണെന്ന് തനിക്ക് മനസിലായെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ഒക്ടോബർ 10 നാണ് വേട്ടയ്യന്റെ റിലീസ്. അമിതാഭ് ബച്ചൻ ഉൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്.

ഏറെ ആരാധകരുള്ള താരമാണ് നടി നയൻതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും ജനങ്ങൾ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. നയൻതാരയുടെ വിവാഹം ഉൾപ്പെടെ അത്തരത്തിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ആഘോഷപൂർവ്വമാണ് 2022 ൽ വിഘ്നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ദൃശ്യങ്ങൾ ഡോക്യുമെന്ററിയായി റിലീസിന് ഉടൻ എത്തുമെന്ന് റിപ്പോർട്ട്.

തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്‌ക്യൂസീവ് ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷമായിട്ടും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ടിരുന്നില്ല.

എന്നാൽ, 2024ൽ നയൻതാരയുടെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈർഘ്യം. അതേസമയം, റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റൈറ്റ്സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നൽകുക എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് നടി രേഖ. സാരി അണിഞ്ഞ് നെറുകയിൽ സിന്ദൂരവും തൊട്ട് അതീവ സുന്ദരിയായാണ് രേഖ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യൻ ആചാരങ്ങൾ അനുസരിച്ച് ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സിന്ദൂരം അണിയാറില്ല. എന്നാൽ, ഭർത്താവ് മരണപ്പെട്ടിട്ടും രേഖ നെറുകയിൽ സിന്ദൂരം അണിയുന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

1990 ൽ ഡൽഹി ബിസിനസുകാരനായ മുകേഷ് അഗർവാളുമായാണ് രേഖയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ഏഴുമാസം മാത്രമായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതം നീണ്ടത്. മുകേഷിന്റെ ആത്മഹത്യ രേഖയുടെ ജീവിതത്തെ സാരമായി പിടിച്ചുലച്ചു. എന്നാൽ പിന്നീട് ഇവർ ജീവിതത്തിലേക്ക് തിരികെയെത്തി. മുകേഷിന്റെ കുടുംബത്തിൽ നിന്നും സിനിമാമേഖലയിൽ നിന്നുമടക്കം കുത്തുവാക്കുകൾ നേരിടേണ്ടി വന്നെങ്കിലും രേഖ ബോളിവുഡിൽ തന്റെ താരപദവി ഉറപ്പിച്ചു.

താൻസിന്ദൂരം അണിയുന്നത് തുടരുന്നതിന്റെ കാരണം 2008ൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേഖ വിശദീകരിച്ചിരുന്നു. മറ്റുള്ളവരുടെ പ്രതികരണത്തെക്കുറിച്ച് ഞാൻ ബോധവതിയാകാറില്ല. സിന്ദൂരം അണിയുന്നത് തനിക്ക് അനുയോജ്യമാണെന്നും മനോഹരമാണെന്നും താൻ കരുതുന്നുവെന്നായിരുന്നു രേഖ പറഞ്ഞത്.

തന്റെ പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടി കല്യാണി പ്രിയദർശൻ. തിയോയുടെ മരണം തന്നെ തകർത്തുവെന്ന് കല്യാണി പറഞ്ഞു. തിയോ അപ്രതീക്ഷിതമായി വിടപറഞ്ഞു. സത്യം പറഞ്ഞാൽ, അന്നു മുതൽ താൻ ആകെ തകർന്നിരിക്കുകയാണ്. അവൻ ഏറ്റവും നല്ല ഹൃദയത്തിന് ഉടമയായിരുന്നു. ചെറിയ ശരീരത്തിൽ പ്രായമായ ഒരാളുടെ ഊർജമായിരുന്നു. തങ്ങൾ അവനെ വീട്ടുടമ എന്നാണ് വിളിച്ചിരുന്നത്. കാരണം ഇത് അവന്റെ വീടായിരുന്നു. തങ്ങൾ അവിടത്തെ താമസക്കാർ മാത്രമായിരുന്നുവെന്ന് കല്യാണി പറയുന്നു.

സ്റ്റുഡിയോയ്ക്കു വെളിയിൽ കാവൽ നായയായി ഇരിക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടു. എന്നാൽ അവനെ പുന്നാരിക്കുന്നവരെയെല്ലാം അകത്തേക്ക് കയറ്റിവിട്ടു. എല്ലാ വേനൽക്കാലത്തും അവന് ഏറ്റവും മോശം ഹെയർക്കട്ട് ലഭിക്കുമായിരുന്നു. കാരണം അവനെവെച്ച് എന്തു ചെയ്യണമെന്ന് ഗ്രൂമേഴ്സിന് അറിയില്ലായിരുന്നു. അവനെ എടുത്ത് ഉമ്മവെച്ച സമയത്ത് ഇത് അവസാനത്തേതാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ കൂടുതൽ ചുംബിക്കുകയും കുറച്ചുനേരംകൂടി കയ്യിലെടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ജീവിതം നമുക്ക് അങ്ങനെയൊരു മുന്നറിയിപ്പ് തരില്ലല്ലോ. അവനോട് സ്നേഹം കാണിച്ചവരോടെല്ലാം തന്റെ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തന്നെക്കുറിച്ച് അന്വേഷിക്കുകയും തന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തവരോട് നന്ദി. നിങ്ങൾക്ക് അറിയില്ല അത് എനിക്കെത്രത്തോളം ആശ്വാസമായിരുന്നെന്നെന്നും കല്യാണി വ്യക്തമാക്കി.

തിയോ, ഞാൻ നിന്നോട് ക്ഷമചോദിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീയുമായി അധിക സമയം ചെലവഴിക്കാൻ എനിക്കായില്ല. പക്ഷേ നീ ഏറ്റവും മികച്ചതായിരുന്നെന്ന് നീ അറിയണം. ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നുണ്ട്. നിന്റെ അവസാന ദിനങ്ങൾ സമാധാനത്തോടെയാകാൻ ഞാൻ പ്രാർത്ഥിച്ചു. ഒരു നല്ല മനുഷ്യൻ എന്നോട് പറഞ്ഞത് നമ്മുടെ വളർത്തുമൃഗങ്ങൾ നമ്മുടെ കഥകളിലൂടെ എല്ലാക്കാലവും ജീവിക്കുമെന്നാണ്. അങ്ങനെയെങ്കിൽ, നീ എല്ലാക്കാലവും ജീവിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നു. ഐ ലവ് യൂ തിയോ. നീ എവിടെ വിശ്രമിക്കുകയാണെങ്കിലും സമാധാനത്തിലാണെന്ന് ഞാൻ കരുതുന്നുവെന്ന് കല്യാണി കൂട്ടിച്ചേർത്തു. തിയോയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.