മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ; കൊച്ചിയിലെ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രവുമായി രശ്മിക മന്ദാന

ആരാധകരേറെയുള്ള തെന്നിന്ത്യൻ താരമാണ് രശ്മിക മന്ദാന. മലയാളികൾക്കിടയിലും താരത്തിന് ഏറെ സ്വീകാര്യതയുണ്ട്. കൊച്ചിയിലെ ഒരു ഭക്ഷണശാലയിൽ നിന്ന് നടി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൊച്ചിയിലെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. താൻ കുറച്ചു ദിവസങ്ങളായി കൊച്ചിയിലായിരുന്നു. അവിടെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ പോയിരുന്നു. ഇവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് അതീവ രുചികരമാണ്. കോഫി അൽപ്പം സ്ട്രോങ്ങായിരുന്നു. നിങ്ങൾക്ക് തന്നെ പോലെ സ്ട്രോങ്ങ് കോഫി ഇഷ്ടമല്ലെങ്കിൽ 20ാഹ കാപ്പചിനോയ്ക്ക് ഓർഡർ നൽകാമെന്ന് രശ്മിക പറയുന്നു. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ- ചിത്രത്തിന് താഴെ രശ്മിക കുറിച്ചു.

കന്നഡ ചിത്രം കിരിക്ക്പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തിയത്. പുഷ്പ, സീതാരാമം, അനിമൽ തുടങ്ങിയ സിനിമകളെല്ലാം താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുഷ്പ 2, ചാവാ, സിക്കന്ദർ, കുബേര തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.