Entertainment (Page 10)

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽമീഡിയയിലൂടെ ഇവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ജനങ്ങൾ ഏറ്റെടുക്കാറുണ്ട്. കൃഷ്ണ കുമാറിന്റെ നാലു പെൺമക്കളിലൊരാളായ ഇഷാനി കഴിഞ്ഞ ദിവസം തന്റെ സുഹൃത്തായ അർജുന് ഒപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അർജുന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇഷാനി പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.

ഇഷാനിയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തത്. അടുത്ത കല്യാണം ലോഡിംഗ്, കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ, നല്ല ജോഡികൾ’, തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ കാണാം.

‘ചിയേഴ്സ് ടു 25, ഒന്നിച്ചുള്ള ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെ തന്നെയുണ്ടെന്നും നിങ്ങൾ എല്ലാം കണ്ടുപിടിച്ചതായി നടിക്കാൻ തുടങ്ങേണ്ട സമയമാണിതെന്നുമാണ് ഇഷാനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിന് താഴെ അഹാനയും കമന്റ് ചെയ്തിട്ടുണ്ട്. നടിക്കാൻ തുടങ്ങണോ അതോ നടിക്കുന്നത് നിർത്തണോയെന്നായിരുന്നു അഹാനയുടെ കമന്റ്. തുടങ്ങിക്കോളൂ എന്ന് ഇഷാനി തിരിച്ചും മറുപടി നൽകുന്നു.

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ മേഖലയിൽ തങ്ങളുടേതായ ഇടമുണ്ടാക്കിയ താരങ്ങളാണ് പ്രിയാമണിയും വിദ്യാബാലനും. എന്നാൽ ഇരുവരും അടുത്ത ബന്ധുക്കൾ ആണെന്ന കാര്യം പലർക്കും അറിയില്ല. വിദ്യാബാലനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ പ്രിയാമണി സംസാരിച്ചിരുന്നു. ഇതോടെയാണ് ഈ വിവരം കൂടുതൽ പേരിലേക്ക് എത്തിയത്.

പ്രിയാമണിയുടെ മുത്തച്ഛനും വിദ്യാബാലന്റെ മുത്തച്ഛനും സഹോദരന്മാരാണ്. തന്റെ അച്ഛന്റെ ഭാഗത്തുനിന്നുള്ള സെക്കൻഡ് കസിനാണ് വിദ്യാബാലനെന്ന് പ്രിയാമണി പറയുന്നു. തന്റെയും വിദ്യയുടെയും മുത്തച്ഛന്മാർ സഹോദരങ്ങൾ ആണെന്നും താരം വ്യക്തമാക്കി.

എന്നാൽ ഇതുവരെ തങ്ങൾ രണ്ട് തവണ മാത്രമാണ് പരസ്പരം കണ്ടിട്ടുള്ളത്. ഇതിൽ ആദ്യത്തെ കൂടിക്കാഴ്ച ഒരു പുരസ്കാര ചടങ്ങിൽ ആയിരുന്നു. അന്ന് വിദ്യയാണ് തനിക്ക് പുരസ്കാരം സമ്മാനിച്ചത്. അന്ന് വളരെ സ്നേഹത്തോടെയാണ് വിദ്യ പെരുമാറിയതെന്നും പ്രിയാമണി പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പാർട്ടിയിൽ ആയിരുന്നു രണ്ടാമത്തെ കുടിക്കാഴ്ച. അപ്പോഴും വിദ്യാ സ്നേഹത്തോടെ തന്നെയാണ് പെരുമാറിയതെന്നും പ്രിയാമണി കുട്ടിചേർത്തു.

ഏതാനും ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി ഗായിക അമൃത സുരേഷ്. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ പുറത്തുവന്നു. നെഞ്ചിന്റെ ഒരു ഭാഗത്തായി ബാൻഡേജ് ഒട്ടിച്ചു വച്ചിരിക്കുന്ന അമൃത സുരേഷിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. എന്താണ് അമൃതയുടെ ആരോഗ്യപ്രശ്നം എന്ന കാര്യത്തിൽ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തവർക്ക് അമൃത നന്ദി പറഞ്ഞു. മൈ ഗേൾസ് ഈസ് ബാക്ക് ഹോം എന്നെഴുതിയ ഒരു സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു അമൃതയുടെ പ്രതികരണം.

മുൻ ഭർത്താവും നടനുമായ ബാലയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയാണ് അമൃത സുരേഷ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ആകുന്നത്. ഇതിനിടെ അമൃതയുടെ സഹോദരി അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു കുറിപ്പും ശ്രദ്ധ നേടിയിരുന്നു. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിരാമിയുടെ കുറിപ്പ്.

മുംബൈ: പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും അഭിഷേക് ബച്ചന് മാസം ലഭിക്കുന്നത് 18 ലക്ഷം രൂപ. എന്നാൽ പലിശയിനത്തിനല്ല ഇത്രയധികം തുക ബാങ്കിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ബച്ചൻ കുടുംബത്തിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയായ ജൽസയ്ക്ക് അടുത്തുള്ള ആഡംബര ഭവനങ്ങളായ അമ്മു, വാറ്റ്‌സ് എന്നിവയുടെ താഴത്തെ നില സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അദ്ദേഹം പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഈ പാട്ടക്കരാർ 15 വർഷത്തേക്ക് നീളുന്നതാണ്. ഇത് വലിയൊരു വാടക അഭിഷേകിന് ലഭിക്കാൻ ഇടയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

സാപ്കീ.കോം റിപ്പോർട്ട് പ്രകാരം അഭിഷേകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള 15 വർഷത്തെ പാട്ടക്കരാർ സംബന്ധിച്ച വിശദാംശങ്ങൾ രേഖകൾ പുറത്തുവന്നിട്ടുണ്ട്. അഭിഷേക് ബച്ചൻ നിലവിൽ 18.9 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർധിപ്പിക്കാനുള്ള വ്യവസ്ഥകൾ പാട്ട കരാറിൽ ഉൾപ്പെടുന്നു.

സിനിമ മേഖലയിലേക്ക് ചുവടുവെച്ച് താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ. എന്നാൽ, അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിലല്ല ദിയ തന്റെ കഴിവ് തെളിയിച്ചത്. ലീഡിങ് ലൈറ്റ്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുകയാണ് ദിയ.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരവും ദിയ കരസ്ഥമാക്കി. എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയ്ക്ക് പിന്നിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അർത്ഥവത്തായി സംസാരിക്കുന്ന ഈ ഡോക്യുമെന്ററി നിർമിച്ചതിൽ നിന്നെ കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്ന് ജ്യോതിക പറഞ്ഞു.

നിന്റെ അച്ഛനാതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ താൻ കാത്തിരിക്കുന്നുവെന്ന് സൂര്യ സോഷ്യൽമീഡിയയിൽ കുറിച്ചു. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദിയ.

നടി സാമന്തയമായുള്ള തന്റെ വിവാഹമോചനത്തിന് പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തിൽ പ്രതികരണവുമായി നടൻ നാഗചൈതന്യ. മന്ത്രിയുടെ പരാമർശങ്ങൾ അപഹാസ്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങൾ കാരണം പക്വതയുള്ള രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവാഹമോചനം വളരേയധികം വേദന നിറഞ്ഞ തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുൻ ഭാര്യയോടുമുള്ള ബഹുമാനം മൂലമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നത്. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതംകൊണ്ട് എതിരാളികളെ വിമർശിക്കരുതെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.

വിവാദത്തിൽ സാമന്തയും പ്രതികരണം നടത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലർത്തണമെന്ന് സുരേഖയോട് അഭ്യർത്ഥിക്കുന്നതായി സാമന്ത പറഞ്ഞു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാർദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് താൻ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നതെന്നും സാമന്ത അറിയിച്ചു.

പ്രേക്ഷകരുടെ പ്രിയതാരമാണ് അരവിന്ദ് സാമി. തന്റെ ജീവിതത്തിൽ ആരോഗ്യപ്രശ്‌നത്തിലൂടെ കടന്നുപോയ കാലത്തേക്കുറിച്ച് അരവിന്ദ് സാമി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായതിനേക്കുറിച്ചും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനായി ബുദ്ധിമുട്ടിയതിനേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

തനിക്ക് നട്ടെല്ലിന് ഒരു പരിക്ക് പറ്റിയിരുന്നു. തുടർന്ന് വർഷങ്ങളോളം കിടപ്പിലായിരുന്നു. കാലുകൾ പാതി തളർന്ന അവസ്ഥയിലായിൽ വളരെയധികം ദുരിതം നേരിട്ടു. കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് കഠിനമായ വേദന സഹിച്ചുകൊണ്ടായിരുന്നു. കുളിക്കാനായി നിൽക്കുക എന്നതുപോലും ഓർക്കാനാവില്ല. കുളിക്കുന്നതിനിടെ രണ്ട് മൂന്ന് വട്ടം ഇരുന്ന് വിശ്രമിച്ചാണ് കുളി പൂർത്തിയാക്കിയിരുന്നത്. കൈകാലുകൾക്ക് ചലനശേഷി നഷ്ടമാവുമ്പോൾ ആ അവസ്ഥ നിങ്ങൾക്ക് വേറിട്ട കാഴ്ച്ചപാടുകളാണ് നൽകുക. ഓടാനും ചാടാനും കഴിയുന്നത് വലിയൊരു കാര്യമായി നമുക്ക് തോന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിമൂന്ന് വർഷത്തോളം താൻ സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്നു. ഒരു തിരിച്ചുവരവിന് ആഗ്രഹിച്ചതുമില്ല. മണിരത്നം സാറാണ് വീണ്ടും ഒരവസരം നൽകിയത്. അലൈയ്പായുതേ, കടൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം നിരവധി കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന് ആളുകൾ പറയുമ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്ത് കാണിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഓരോ ദിവസവും പല ആരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ബാലയുമായി പിരിഞ്ഞതിന് ശേഷം അമൃതയും ഗോപിസുന്ദറും ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലേർപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇവർ ഈ ബന്ധം അവസാനിപ്പിച്ചു.

ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ അമൃത ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പരസ്യ പിന്തുണ നൽകുകയാണ് ഗോപി സുന്ദർ. ബാലക്കെതിരെ ഫേസ്ബുക്കിൽ അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയാണ് ഗോപി സുന്ദർ തന്റെ പിന്തുണ അറിയിച്ചത്.

നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി’ എന്ന് ഗോപി സുന്ദർ അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

നടൻ അനുരാഗ് കശ്യപിന് ഒപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് മലയാളം നടി സുരഭി ലക്ഷ്മി. റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇതിന്റെ ചിത്രീകരണത്തിന് ഇടയുള്ള വിശേഷങ്ങൾ ആണ് സുരഭി പങ്കുവെച്ചത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ അനുരാഗ് കശ്യപിനെ പരിചയപ്പെടാൻ എല്ലാവർക്കും പേടിയായിരുന്നു. തനിക്ക് ഹിന്ദി ഒന്നും അധികം അറിയില്ല. എന്നാൽ അനുരാഗ് കശ്യപിന് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് സുരഭി വ്യക്തമാക്കി.

ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ആഷിക് അബു ആണ് ചിത്രത്തിന്റെ സംവിധായകൻ.

ദിലീഷ് പോത്തൻ, സെന്ന ഹെഗ്ഡെ, ഹനുമാൻ കൈൻഡ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

നടി റാണി മുഖർജി വീഴാതിരിക്കാൻ സാരിയുടെ മുന്താണി കൈയിൽപിടിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. റാണി മുഖർജി സാരിയിൽ ചവിട്ടി വീഴാതെ അവരെ സംരക്ഷിക്കുകയായിരുന്നു ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അബുദാബിയിൽ ഐഫ പുരസ്‌കാരച്ചടങ്ങിന്റെ വേദിയിലായിരുന്നു സംഭവം. ഈ പുരസ്‌കാരച്ചടങ്ങിന്റെ അവതാരകൻ കൂടിയായിരുന്ന ഷാരൂഖ്.

മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ സംവിധായകൻ കരൺ ജോഹറെ ആശ്ലേഷിച്ച് മൈക്കിന് അടുത്തേക്ക് നടക്കുകയായിരുന്നു റാണി. ഇതിനിടയിൽ ഇവർ സാരിയുടെ മുന്താണിയിൽ ചവിട്ടി വീഴുമെന്ന് ഷാരൂഖിന് തോന്നി. ഉടനെത്തന്നെ ഷാരൂഖ് സാരിയുടെ മുന്താണി കൈയിലെടുത്തു.

ഐഫ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഷാരൂഖിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ഇത്ര വലിയ സൂപ്പർ സ്റ്റാറായിട്ടും എന്തൊരു ലാളിത്യമാണെന്നും സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഷാരൂഖെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ഷാരൂഖിനെ പോലെ മറ്റൊരാളില്ലെന്നും ഇതാണ് യഥാർത്ഥ ജന്റിൽമാനെന്നും ആരാധകർ പറയുന്നു.