ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മീര നന്ദൻ. താരം യുവാക്കൾക്ക് പെണ്ണ് കിട്ടാത്തതിന്റെ പ്രധാന കാരണം എന്താണെന്നും സ്ത്രീകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തതിന്റെ കാരണം എന്താണെന്നും എന്ന റിപ്പോർട്ടിൽ തന്റേതായ അഭിപ്രായവുമായി ഇപ്പോൾ എത്തിയിരിക്കുകയാണ്. ‘പുരുഷന്മാർ ഇൻഡിപെൻഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇൻഡിപെൻഡന്റ് ആകണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്ന വാർത്തകൾ സ്ത്രീകൾ കാണുന്നതാണ്.
അതൊക്കെ ഈ കാര്യത്തിൽ സ്ത്രീകളെ ഇൻഫ്ലുവെൻസ് ചെയ്യുന്നതാണ്. അവർക്ക് എപ്പോഴാണോ വിവാഹം കഴിക്കാൻ തോന്നുന്നത് ആ സമയത്ത് അത് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. 25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഒക്കെ ഇപ്പോൾ മാറി. പുരുഷന് ഒരു വിവാഹത്തിന്റെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ എന്നായിരുന്നു മീര ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

