ബോളിവുഡ് താരസുന്ദരി കങ്കണ റണൗട് നായികയായെത്തുന്ന പുത്തൻ ചിത്രം തേജസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ്. എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന എമര്‍ജൻസി എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.
ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് താരം എത്തുന്നത്. ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. ടെറ്റ്സുവോ നഗാത്തയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.

