തൃഷയുടെ നായകനായി ടോവിനോ ? റിപ്പോർട്ടുകൾ പുറത്ത്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികാ തൃഷ വീണ്ടും മലയാളത്തിലേക്ക്. ടോവിനോ തോമസിന്റെ നായികയായി താരം മലയാള സിനിമയിൽ എത്തുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമായ ഐഡന്‍റിറ്റിയിലാകും തൃഷ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ തൃഷയ്ക്കൊപ്പം മഡോണ സെബാസ്റ്റ്യനുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമുമാണ് അടുത്തിടെ തൃഷ അഭിനയിച്ച മലയാള സിനിമകൾ.