ചെന്നൈ: ധനുഷിനൊപ്പം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് പിന്മാറി വിഷ്ണു വിശാൽ. ധനുഷ് സംവിധാനം നിർവഹിക്കുന്ന ഡി50 എന്ന ചിത്രത്തിൽ നിന്നാണ് നടൻ പിന്മാറിയത്. ഈ സിനിമയുടെ ഭാഗമാക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും മറ്റ് സിനിമകളുടെ തിരക്ക് കൊണ്ടാണ് ധനുഷ് സിനിമ വേണ്ടതെന്ന് വച്ചതെന്നും താരം പ്രതികരിച്ചു. ധനുഷിനൊപ്പം എസ് ജെ സൂര്യയും വിഷ്ണു വിശാലുമായിരുന്നു പ്രധാ വേഷങ്ങളിൽ എത്തേണ്ടിയിരുന്നത്. സൺ പിക്ചേഴ്‌സ് നിർമിച്ച് ധനുഷ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50.
ഡി 50 ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ ധനുഷിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ചോദിച്ചപ്പോൾ വിഷ്ണുവിന്റെ മറുപടി വ്യത്യസ്തമായിരുന്നു.”ധനുഷ് ചിത്രം ചെയ്യാനാവാത്തതിൽ വിഷമമുണ്ട്. പക്ഷേ ധനുഷിനൊപ്പം മറ്റൊരിക്കൽ സ്ക്രീൻ പങ്കിടാനാകുമെന്ന് ഉറപ്പാണ്. ധനുഷ് മറ്റുള്ളവരെ മനസിലാക്കുന്നയാളാണ്.”ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന നടൻറെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രജനികാന്തും ക്യാമിയോ വേഷത്തിൽ എത്തുന്നുണ്ട്.

