Entertainment (Page 48)

60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ അണിയറയിലും അരങ്ങിലുമായി ചിത്രീകരണം പൂർത്തിയായി. അക്ഷയ് ചന്ദ്രശോഭ അശോക് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അബ്സൊല്യൂട് റയട്ടും സീമ ദേവരാജും, ചേർന്നാണ് നിർമ്മാണം. ഈ കൂട്ടായിമയിൽ നിന്നുണ്ടായ സൃഷ്ട്ടിയാണ് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 2022 IDSFFK ൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം.

‘സോറി’ വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. രെഖനാ ബിജു, അഷ്‌കർ അലി, ആരോമൽ ദേവരാജ്, അമൽ കെ ഉദയ്, അശ്വിൻ മോഹൻ, ഫിജോ ഫിൽപ്പ്, അമൽ ജോൺ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അരുൺ രാംദാസനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ചിത്രസംയോചകൻ ആഷിക്ക് പുഷ്പരാജും. കമൽ അനിലാണ് പശ്ചാത്തല സംഗീത സംവിധായകൻ .

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തി തീയറ്ററില്‍ നിന്ന് മികച്ച പ്രതികരണം നേടുന്ന കാതലിനെ പ്രശംസിച്ച് സംവിധായകന്‍ വി.എ.ശ്രീകുമാര്‍. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ് എന്നും വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത് എന്നും വി.എ.ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്ക്രീനിൽ മമ്മൂക്ക കരഞ്ഞാൽ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോൾ, കരയാത്തവരായി തിയറ്ററിൽ ആരാകും ഉണ്ടായിരുന്നിരിക്കുക.
ഞാൻ കരഞ്ഞു. ആ കരച്ചിലിനൊടുവിൽ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി, വി.എ.ശ്രീകുമാര്‍ പറയുന്നു.

നിലയ്ക്കാത്ത കയ്യടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്ദതയായിരുന്നു തിയറ്ററാകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്റെ പാരമ്യവുമായിരുന്നു.

കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോൾ, ഒരു മറു കമന്റ്, ഒരലമ്പ് വർത്തമാനം തിയറ്ററിൽ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോൾ തങ്കൻ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്.തിരികെ കാറോടിക്കുമ്പോൾ ആലോചിച്ചത് ആ കയ്യടിയെപ്പറ്റിയാണ്. ആർക്കുള്ള കയ്യടിയാണ് അതെന്നാണ്.വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത്. അതിരിനു പുറത്തു പ്രബലസമൂഹം നിർത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാൻ കെൽപ്പില്ലാത്ത സമൂഹം തിയറ്ററിൽ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്.

മമ്മൂക്ക സ്ക്രീനിൽ കരഞ്ഞാൽ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോൾ, കരയാത്തവരായി തിയറ്ററിൽ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാൻ കരഞ്ഞു. ആ കരച്ചിലിനൊടുവിൽ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി.ജിയോ ബേബിക്ക്.എഴുത്തിന്.ആഴം കാട്ടിയ ദൃശ്യങ്ങൾക്ക്.സുധിക്ക്.ഓമനയ്ക്ക്- എല്ലാവർക്കും കയ്യടിയുണ്ടായിരുന്നു.

ഞാനും കയ്യടിച്ചു ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്. അങ്ങേയ്ക്കു സാധ്യമായ ഈ ധീരത, അതിന്റെ പേരാണ് സ്ക്രീനിൽ അവസാനം തെളിഞ്ഞ ബോർഡിൽ ഉണ്ടായിരുന്നത്- ചരിത്രവിജയം. മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി.

മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതൽ. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ്. ഉൾക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയിൽ ആർജ്ജിക്കുന്നു.

അതെ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്.നന്ദി മമ്മൂക്ക,നയിച്ചും നിർമ്മിച്ചും കാതൽ സാധ്യമാക്കിയതിന്. -എന്ന് കുറിച്ചു.

നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് നടൻ അശോകനെ ഇനി അനുകരിക്കില്ലെന്ന് പറഞ്ഞു. തന്നെ മോശമായി ചില മിമിക്രി താരങ്ങൾ അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. അസീസിന്റെ വെളിപ്പെടുത്തൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ്.

‘അശോകൻ ചേട്ടൻ്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. അശോകൻ ചേട്ടനെ ഇനി അനുകരിക്കില്ല. നിർത്തി.

അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്യുന്നത് എന്തിനെന്ന് വെച്ചാൽ, സ്റ്റേജിന് വൈഡ് ആയാണ് അമ്പലപ്പറമ്പിലൊക്കെ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്തേ പറ്റൂ. ടിവിയിൽ അതിലും കുറച്ച് ചെയ്യണം. സിനിമയിൽ അഭിനയിക്കുകയേ വേണ്ട. അതാണ് ഇവ തമ്മിലുള്ള വ്യത്യാസം. നാടകം ഓവറല്ലേ. അങ്ങനെ ഓവറായിട്ട് ചെയ്യണം. പുള്ളിയുടെ കൂടെ ഞാൻ സ്റ്റേജിൽ പങ്കെടുത്തിട്ടുണ്ട്. അസീസ് ചെയ്യുന്നത് ഇഷ്ടമാണെന്ന് പുള്ളി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ചിലപ്പോൾ ഇപ്പോൾ വേദനിച്ച് കാണും.

ഒരു മനുഷ്യനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം, അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഫിഗർ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. സ്കിറ്റുകൾ ചെയ്യും. ഞങ്ങൾക്കും ജീവിക്കണ്ടേ, ഞങ്ങൾ മിമിക്രിക്കാരാണ്‘, അസീസ് പറഞ്ഞു.

ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തുമെന്നും മിമിക്രിയിൽ ചെയ്യാൻ വേറെയും ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നത് സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോഴാണ് എന്ന് നടൻ സൂര്യ. കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു സൂര്യ. സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജനഹൃദയങ്ങളെ ജ്യോതിക ഓമനയായി എത്തി കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു.

സൂര്യയുടെ ഇൻസ്റ്റാഗ്രാം കുറിച്ചത്

“സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി.

ജിയോ ബേബിയുടെ നിശബ്ദമായ ചില ഷോട്ടുകള്‍ പോലും ഒരുപാട് സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന കാതലിന്‍റെ എഴുത്തുകാര്‍ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയ്ക്കും അഭിനന്ദനങ്ങള്‍. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക!!! അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്.

‘സ്ത്രീകളും ഗ്ലാസ് സീലിംഗും’എന്ന വിഷയത്തില്‍ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ നടി വിദ്യാ ബാലന്‍ സംസാരിച്ചു. ചര്‍ച്ചയില്‍ സിനിമാതാരം വാണി തൃപാഠിയും പങ്കെടുത്തു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകള്‍ പറയുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചത് മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ സ്ത്രീ അഭിനേതാക്കള്‍ അവതരിപ്പിച്ച അസാധാരണമായ കഥാപാത്രങ്ങളും അതുപോലെ കൂടുതല്‍ അഭിനയിക്കാനുള്ള അവരുടെ ആഗ്രഹവുമാണ് എന്ന് വിദ്യാ ബാലന്‍ അവകാശപ്പെട്ടു.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് പറഞ്ഞു. പുതിയ കഥകളും കഥാപാത്രങ്ങളും പ്രേക്ഷകരുമായി ഇമോഷണലി കണക്ട് ചെയ്യാന്‍ കഴിയുന്ന നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നത് വളരെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വേഷങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പിംഗ് തകര്‍ക്കാനുമുള്ള അതിയായ ആഗ്രഹമാണ് തനിക്ക് പ്രചോദനമായതെന്നും താരം അഭിനയിക്കുന്ന എല്ലാ സിനിമകളിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കി.

”ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്, അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്, അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്,” വിദ്യാ ബാലന്‍ പറഞ്ഞു. നമ്മളെല്ലാവരും ഉപേക്ഷിക്കേണ്ടത് നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

‘ദി കേരള സ്റ്റോറി’ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ സംഘാടകര്‍ റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയായ അര്‍ച്ചനയുടെയും കൊച്ചി സ്വദേശിയായ ശ്രീനാഥിന്റെയും ഡെലിഗേറ്റ് പാസുകളാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ റദ്ദാക്കിയത്. സിനിമയാണെന്നും സിനിമയില്‍ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് ചോദിച്ചാല്‍ സംവിധായകനുള്‍പ്പടെയുള്ളവര്‍ക്ക് മറുപടിയൊന്നുമില്ലെന്നും കേരള സ്റ്റോറി പ്രൊപ്പഗണ്ട പ്രതിഷേധിച്ചവര്‍ പറഞ്ഞു.

ഇരുവരും പ്രതിഷേധിച്ചത് ചിത്രത്തിനെതിരെയുള്ള പോസ്റ്ററുകളും ലഘുലേഖയും കൈയില്‍ പിടിച്ച് റെഡ് കാര്‍പ്പറ്റില്‍ നിന്നാണ്. ഇവര്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെത്തിയ സംവിധായകന്‍ സുദീപ്‌തോ സെന്നുമായി വാക്കു തര്‍ക്കത്തിലുമേര്‍പ്പെട്ടു. ”ഇഫിയില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി, ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. ഞങ്ങളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു, ഞങ്ങളെ ഫെസ്റ്റിവലില്‍ നിന്ന് വിലക്കിക്കൊണ്ട് ഞങ്ങളുടെ ഇഫി ഡെലിഗേറ്റ് പാസ് അവര്‍ എടുത്തുകളഞ്ഞു,” ശ്രീനാഥ് എക്‌സില്‍ പങ്കുവെച്ചു.

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക്‌ പകരം ക്യുറേറ്റർ പ്രവർത്തിക്കും. വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് മേളയുടെയും മലയാളസിനിമയുടെയും ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ്.

അതേസമയം ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ‘മാസ്റ്റർ മൈൻഡ്സ്’ ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മാർക്കോ ബെല്ളോക്യോ, അകി കൗറിസ്മാക്കി, കെൻ ലോച്ച്, വിം വെൻഡേഴ്സ്, നൂരി ബിൽജെ സീലാൻ, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, വെസ് ആൻഡേഴ്സൺ, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

iffi

മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. നിറഞ്ഞ കയ്യടികൾ തന്നെയാണ് സിനിമക്ക് ലഭിച്ചത്. ഗോവയിലും തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ലഭിച്ചത്. പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് തിരക്കഥ. ജ്യോതിക മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് എത്തിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വേഫെറർ ഫിലിംസാണ് വിതരണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം കാതൽ.

ഒരിക്കലും ഒരു കാര്യത്തിലും അധികം നേരം ഫോക്കസ് ചെയ്യാൻ കഴിയാത്ത ആളാണ് താനെന്ന് വിജയ് സേതുപതി. ഒരു ബുക്ക്‌ വായിച്ചാൽ പോലും കുറച്ച് പേജ് വായിച്ച ശേഷം അത് അവിടെയിട്ട് പോകും. ഇൻ കോൺവർസേഷൻ വിഭാ​ഗത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്. നടി ഖുശ്ബു ആയിരുന്നു അവതാരക.മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം ‘എനിക്ക് എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’ എന്നായിരുന്നു.

ഡയറക്ടർ കഥ പറയാൻ വരുമ്പോൾ കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിശദമായി ചോദിച്ചു മനസിലാക്കും ഡയറക്ടറിലൂടെയാണ് കഥയെ ഞാൻ മനസ്സിലാക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും. അതല്ലാതെ എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല.’ വിജയ് സേതുപതി പറഞ്ഞു.പ്രണയം ആണ് ദുബായിൽ ജോലി ചെയ്തിരുന്ന താൻ നാട്ടിലേക്ക് തിരിച്ചു വരാൻ കാരണം. തിരിച്ചു ദുബായിലേക്ക് പോകാൻ കല്യാണം കഴിഞ്ഞ ശേഷം ഭാര്യ സമ്മതിച്ചില്ല. പിന്നെ നാട്ടിൽ തന്നെ സിനിമയുമായി അങ്ങ് കൂടുകയായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു.

ബോളിവുഡ് സിനിമകളെ പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് തെന്നിന്ത്യൻ ലോകം സമീപകാലത്ത് നേടിയിട്ടുള്ളത്. നായക താരങ്ങളുടെ പ്രതിഫലത്തിലും ഈ വിജയങ്ങള്‍ വലിയ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. അഭിനയ പ്രതിഫലങ്ങൾക്ക് പുറമെ നിരവധി വരുമാന വഴികളും മിക്ക താരങ്ങൾക്കുമുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്‍റെ ആകെ ആസ്തി സംബന്ധിച്ചുള്ള കണക്കുകളാണ് ഇനി പറയുന്നത്. ഡിഎന്‍എയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള ആള്‍ അക്കിനേനി നാഗാര്‍ജുനയാണ്.

1986 ല്‍ വിക്രം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകളുടെ വലിപ്പം അനുസരിച്ച് 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ വാങ്ങുന്ന പ്രതിഫലം.അഭിനയം കൂടാതെ അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ കീഴില്‍ ചലച്ചിത്ര നിര്‍മ്മാതാവുമാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റില്‍ നന്നായി മുതല്‍ മുടക്കിയിട്ടുള്ള നാഗാര്‍ജുനയ്ക്ക് ഒരു സമയത്ത് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിലും നിക്ഷേപം ഉണ്ടായിരുന്നു. നിരവധി ബ്രാൻഡുകളുടെ അംബാസിഡറുൾപ്പടെ ഹൈദരാബാദില്‍ വലിയൊരു കണ്‍വെന്‍ഷന്‍ സെന്‍ററം ഉണ്ട്.ആഡംബര ജീവിതം നയിക്കുന്ന നാഗാര്‍ജുനയുടെ ഗാരേജില്‍ ആഡംബര കാറുകളുടെ വലിയ നിരയുണ്ട്. 45 കോടി മൂല്യമുല്ല ബംഗ്ളാവ് ഹൈദരാബാദിൽ ഉണ്ട്. കോടികള്‍ വില വരുന്ന ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട് അദ്ദേഹത്തിന്.