ബോളിവുഡ് സിനിമകളെ പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് തെന്നിന്ത്യൻ ലോകം സമീപകാലത്ത് നേടിയിട്ടുള്ളത്. നായക താരങ്ങളുടെ പ്രതിഫലത്തിലും ഈ വിജയങ്ങള്‍ വലിയ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. അഭിനയ പ്രതിഫലങ്ങൾക്ക് പുറമെ നിരവധി വരുമാന വഴികളും മിക്ക താരങ്ങൾക്കുമുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്‍റെ ആകെ ആസ്തി സംബന്ധിച്ചുള്ള കണക്കുകളാണ് ഇനി പറയുന്നത്. ഡിഎന്‍എയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള ആള്‍ അക്കിനേനി നാഗാര്‍ജുനയാണ്.
1986 ല്‍ വിക്രം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകളുടെ വലിപ്പം അനുസരിച്ച് 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ വാങ്ങുന്ന പ്രതിഫലം.അഭിനയം കൂടാതെ അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ കീഴില്‍ ചലച്ചിത്ര നിര്‍മ്മാതാവുമാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റില്‍ നന്നായി മുതല്‍ മുടക്കിയിട്ടുള്ള നാഗാര്‍ജുനയ്ക്ക് ഒരു സമയത്ത് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിലും നിക്ഷേപം ഉണ്ടായിരുന്നു. നിരവധി ബ്രാൻഡുകളുടെ അംബാസിഡറുൾപ്പടെ ഹൈദരാബാദില്‍ വലിയൊരു കണ്‍വെന്‍ഷന്‍ സെന്‍ററം ഉണ്ട്.ആഡംബര ജീവിതം നയിക്കുന്ന നാഗാര്‍ജുനയുടെ ഗാരേജില്‍ ആഡംബര കാറുകളുടെ വലിയ നിരയുണ്ട്. 45 കോടി മൂല്യമുല്ല ബംഗ്ളാവ് ഹൈദരാബാദിൽ ഉണ്ട്. കോടികള്‍ വില വരുന്ന ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട് അദ്ദേഹത്തിന്.

