Entertainment (Page 24)

സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടി ആശാ ശരത്ത്. സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നടി പറഞ്ഞു. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നും ആരോപണംഉയർന്നിരുന്നു.

സ്‌നേഹിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ലെന്നും താരം അറിയിച്ചു.

ഒരു സ്ഥാപിത താൽപര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടില്ല. ഇനിയും നിങ്ങൾ കൂടെയുണ്ടാകണമെന്നും ആശാ ശരത്ത് കൂട്ടിച്ചേർത്തു.

മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ സംഭാവന നൽകില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും സംഭാവന നൽകാൻ തയ്യാറാണെന്ന് നടി വ്യക്തമാക്കി.

ഒരു മതപരമായ സംഘടന കെട്ടിപ്പടുക്കാൻ ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് താൻ ഒരിക്കലും സംഭാവന നൽകില്ല. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന മേഖലകൾക്ക് തന്റെ സംഭാവന താൻ നൽകുമെന്ന് വിദ്യാ ബാലൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ ഇക്കാര്യം അറിയിച്ചത്.

നമ്മൾ തീർച്ചയായും കൂടുതൽ ധ്രുവീകരിക്കപ്പെട്ടവരാണെന്ന് തനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് തനിക്കറിയില്ല. മതം ഒരു ഐഡന്റിറ്റി ആയി മാറുന്നുവെന്നും വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു.

മലയാള നടൻ ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. ഈ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ശശി കുമാറും സൂരിയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെട്രിമാരനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് ഗരുഡൻ നിർമിച്ചത്.

ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ ശശി കുമാറിന്റെ സഹോദരന്റെ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ശിവദ, രോഷിണി ഹരിപ്രിയൻ ചിത്രത്തിലെ മറ്റ് നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയാണിത്. ചിത്രത്തിൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഗരുഡന്റെ കഥാഗതി.

ചെന്നൈ: ആത്മീയ യാത്ര നടത്താൻ സൂപ്പർതാരം രജനീകാന്ത്. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തും. ചെന്നൈയിൽ നിന്നും വിമാന മാർഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. തന്റെ സിനിമാ തിരക്കുകൾ മാറ്റി വച്ചാണ് രജനീകാന്ത് ആത്മീയ യാത്രനടത്തുന്നത്. എല്ലാ വർഷവും അദ്ദേഹം കേദാർനാഥും ബദരീനാഥും സന്ദർശിക്കാറുണ്ട്.

എല്ലാ വർഷവും ആത്മീയ യാത്ര വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്ന പുതിയ അനുഭവങ്ങൾ തനിക്ക് ലഭിക്കുമെന്നും ഇത്തവണയും പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രജനീകാന്ത് അടുത്തിടെ അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ‘വേട്ടയാൻ’ ആണ് രജനികാന്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമ. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്.

നടി നസ്രിയ നസീം വീണ്ടും മലയാളത്തിൽ അഭിനയിക്കാനെത്തുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സൂക്ഷ്മദർശിനി എന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

എം സി ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമൻ ചാക്കോ. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തെലുഗിലെ ‘എന്റെ സുന്ദരനികെ’ ആയിരുന്നു നസ്രിയയുടെ അവസാന ചിത്രം.

ഫഹദ് ഫാസിലിന്റെ ‘ട്രാൻസ്’ എന്ന ചിത്രമാണ് നസ്രിയ ഒടുവിൽ അഭിനയിച്ച മലയാള സിനിമ. നേരത്തെ മണിയറയിൽ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നസ്രിയ എത്തിയിരുന്നു.

തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ഇഷ്ടം ഒരിക്കലും ഇല്ലാതാകില്ലെന്നും അദ്ദേഹം അറിയിച്ചു. ടർബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് താൻ. സിനിമ മടുത്തു എന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ല. തന്റെ അവസാന ശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. താൻ മരിച്ചു കഴിഞ്ഞാൽ എത്ര നാൾ അവരെന്നെക്കുറിച്ച് ഓർക്കും. ഒരു വർഷം, പത്തു വർഷം, 15 വർഷം അതോടു കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവർ നമ്മളെ ഓർത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആർക്കുമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് താൻ. ഒരു വർഷത്തിൽ കൂടുതൽ അവർക്കെന്നെ എങ്ങനെ ഓർത്തിരിക്കാൻ സാധിക്കും. തനിക്ക് ആ കാര്യത്തിൽ പ്രതീക്ഷയുമില്ല. ഒരിക്കൽ ഈ ലോകം വിട്ടുപോയാൽ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും. ഒരു സമയം കഴിഞ്ഞാൽ നമ്മളെ ആർക്കും ഓർത്തിരിക്കാൻ സാധ്യമല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും സൗഹൃദം നടിച്ചും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. താരത്തിന്റെ ചിത്രങ്ങളും വാക്കുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന എന്ന ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമർശം. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയതായിരുന്നു രശ്മിക. അപ്പോൾ ആനന്ദാണ് രശ്മികയോട് പ്രിയപ്പെട്ട സഹതാരം ആരാണെന്ന് ചോദിച്ചത്.

പൊട്ടിച്ചിരിയോടെയാണ് രശ്മിക ഈ ചോദ്യത്തിന് മറുപടി നൽകിയത്. ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികൾക്കിടയിൽ നിന്നും വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേൾക്കാം. അവസാനം ‘റൗഡി ബോയ്’ എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു. റൗഡി ബോയ് എന്നാണ് ആരാധകർക്കിടയിൽ വിജയ് ദേവരകൊണ്ട അറിയപ്പെടുന്നത്.

വിജയ് ദേവരകൊണ്ടയുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ രശ്മികയും വിജയ് ദേവരകൊണ്ടയുമാണ് ജോഡികളായെത്തിയത്.

ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ഗോട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതുച്ചേരിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങളാണ് പുതുച്ചേരിയിൽ ഇപ്പോൾ ചിത്രീകരിക്കുന്നത്. ഗോട്ട് സിനിമയുടെ ചിത്രീകരണം നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിലെ സ്‌ഫോടനാത്മക രംഗങ്ങൾ ചിത്രീകരിച്ചത് പൊതുനിരത്തിലാണ്. ബീച്ച് റോഡ്, പഴയ തുറമുഖം റോഡിലൊക്കെയാണ് ചിത്രീകരണം നടക്കുന്നത്. നടുറോഡിൽ സിനിമ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെയാണ് നാട്ടുകാർ പരിഭ്രാന്തിയിലായത്. രാത്രിയിലും സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്.

വേണ്ട മുൻകരുതലുകളും സുരക്ഷ നടപടികളും ചെയ്താണ് ചിത്രീകരണം നടത്തിയതെന്നും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നുമാണ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ റഷ്യയിലും ചിത്രീകരിച്ചിരുന്നു. വെങ്കട്ട് പ്രഭു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, സ്‌നേഹ, ലൈല, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സെപ്തംബർ അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.

പ്രേക്ഷകരുടെ ഇഷ്ട ബോളിവുഡ് താരമാണ് ആലിയ ഭട്ട്. താരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. താരത്തിന്റെ ഡ്രസിംഗ് സ്റ്റൈലും മേക്കപ്പും അക്‌സസറീസുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ താരം ധരിച്ച ഒരു ഡ്രസാണ് ഇപ്പോൾ വൈറലാകുന്നത്. ഡെനിം ഔട്ട്ഫിറ്റ് ധരിച്ച ആലിയയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒന്നേകാൽ ലക്ഷമാണ് ഈ ഔട്ട്ഫിറ്റിന്റെ വില.

അലൈയ ബ്രാൻഡിന്റെ കളക്ഷനിൽ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ ധരിച്ചത്. ബോഡികോൺ ഡ്രസായിരുന്നു ഇത്. വേനൽക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാൻ കഴിയുന്ന രീതിയിലുള്ള വസ്ത്രം. പുറകിലെ ക്രിസ്-ക്രോസ് സ്ട്രാപ്സ് ഔട്ട്ഫിറ്റിനെ കൂടുതൽ ഫാഷനബിൾ ആക്കിയിരിക്കുന്നു. സ്‌കൂപ് നെക്ലൈൻ ക്ലാസിക് ലുക്കും നൽകിയിട്ടുണ്ട്.

കാഷ്വൽ ഔട്ടിങ്ങിനും മറ്റു പരിപാടികൾക്കും ധരിക്കാൻ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്. ആലിയയുടെ സിംപിൾ ലുക്ക് ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. സിൽവർ കമ്മലുകളും ഒരു ഡയ്‌നറി റിങ്ങും മാത്രമാണ് അക്സസറീസായി അണിഞ്ഞിരിക്കുന്നത്.