സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും സൗഹൃദം നടിച്ചും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

